Tuesday, April 03, 2007

ഏപ്രില്‍ വിശേഷങ്ങളും ഒരു കഥയും


ബൂലോഗാസക്തി ജീവിതം കട്ടപ്പൊകയാക്കുമെന്നു തോന്നിയപ്പോള്‍ ഒരു ബ്ലോഗു നൊയമ്പ് ആവാമെന്നു കരുതി. നാല്പതു ദിവസത്തേക്ക് ബ്ലോഗു വായിക്കില്ല, എഴുതില്ല, കമന്റില്ല എന്നൊക്കെയൊരു പ്രതിജ്ഞ.

പക്ഷെ എന്തുചെയ്യാന്‍!! ബൂലോഗത്തിന്റെ നടുമുറ്റത്തു കളംവരച്ച് പേരെഴുതി അമ്പടയാളമിട്ട് ബ്ലോഗിലേക്ക് ആവാഹിച്ചാല്‍ വഴുക്കലു പിടിച്ച ഈ മഞ്ഞു രാജ്യത്തുള്ളയാള് തലയുംകുത്തി വീണുപോവില്ലെ?

കലുങ്കിലിരിക്കാന്‍ സമയം കിട്ടിയില്ലെങ്കിലും ഇടക്കൊക്കെ കവലയില്‍ വന്ന് ഒന്നു ഷൂളം കുത്തിയിട്ടു പോകാറുണ്ടായിരുന്നു. ചില പോസ്റ്റുകാലുകള്‍ക്കു ചുവട്ടില്‍ ഒരു ശ്വാനപ്രയോഗം. ഇടക്ക് സ്ക്രീനിലേക്കു നോക്കി പൊട്ടിച്ചിരിക്കുന്നതു കാണുമ്പോള്‍ അടുത്ത കസേരയിലിരിക്കുന്ന ജൂണിയര്‍ ചോദിക്കും ഇത്രക്കു രസകരമായ ഏതു പ്രോഗ്രാമിംഗ് ലാംഗ്വേചാണ് ഉപയോഗിക്കുന്നതെന്ന്. സായ്‌വിനറിയുമോ മലയാളം തന്‍ ഗുണം! അതിനിടക്ക് ഞാനറിയാതെ ഇവിടെ ഒരു കല്യാണം നടത്തി , ഒരു മിടുക്കികുട്ടി ഒരു സുന്ദരേശന്റെ കവിളത്ത്ഠേ’ പൊട്ടിച്ചു.... ഇതൊക്കെ കളഞ്ഞിട്ട് എന്തോന്നു നൊയമ്പ്?

ഇവിടെ ഇങ്ങനെയൊക്കെ എന്നൊരു പരമ്പര ജനുവരി മുതല്‍ പുഴയില്‍ എഴുതുന്നുണ്ട്.
പുതിയത്: പൂക്കളുടെ പുനരുത്ഥാനം

എപ്രില്‍ 1, ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകാരിച്ച കഥ തണല്‍ നിശബ്ദമാണല്ലൊ

ഇതൊക്കെ ബൂലോകര്‍ക്കു വായിക്കുവാനായി വലയില്‍ കുടുക്കി വെച്ചിരിക്കുന്നു. ധീരതയോടെ കമന്റിക്കോളൂ. തട്ടുകയും പൊട്ടുകയും ചെയ്യാനിടവരാതെ ഫീലിംഗം വഴിയിറമ്പത്തു നിന്നും മാറ്റി വെച്ചിരിക്കുകയാണ്.

23 comments:

നിര്‍മ്മല said...

ഏപ്രില്‍ വിശേഷങ്ങളും ഒരു കഥയും ബൂലോകര്‍ക്കു വായിക്കുവാനായി വലയില്‍ കുടുക്കി വെച്ചിരിക്കുന്നു.
ധീരതയോടെ കമന്റിക്കോളൂ. തട്ടുകയും പൊട്ടുകയും ചെയ്യാനിടവരാതെ ഫീലിംഗം വഴിയിറമ്പത്തു നിന്നും മാറ്റി വെച്ചിരിക്കുകയാണ്.

അനാഗതശ്മശ്രു said...

ഒറ്റക്കാലില്‍ തപസ്സിലായ
സന്യാസി കൊക്കുകള്‍
വലയിലാക്കിയില്ലെങ്കിലും
വായിക്കും
നിര്‍മലാജി

പ്രിയംവദ-priyamvada said...

2um vayyichchu Nimmy..nannayitudu
'pookale' patti najunm ezhuthi vachchitundu..postano ennu samsayam..

'ThaNal' ezhuthu pathivupole nannayiii..avasanam entho athra 'senti' venamayirunno? veruthe oru samsayam ..
sasneham priyamvada.

Sorry for manglish
qw_er_ty

G.MANU said...

നിര്‍മ്മലാജി...നൊയമ്പൊക്കെ പോസ്റ്റ്‌ റിട്ടയര്‍മെണ്റ്റിലേക്കു മാറ്റ്‌. എന്നിട്ടിവിടെ പോസ്റ്റ്‌...ആ കീബോറ്‍ഡിലെ (ഇനി ഇപ്പോ തൂലിക എന്ന് പറയാന്‍ പറ്റില്ലല്ലോ) കമാല്‍ ഒത്തിരി ഇഷ്ടമായതുകൊണ്ടാണേ.. ഇങ്ങനെ പറയുന്നെ

ശാലിനി said...

നിര്‍മ്മലേ, വിശേഷങ്ങളും കഥയും വായിച്ചു. പുഴയുടെ ആ കോളം മിക്ക ദിവസവും അപ്ഡേറ്റ് ചെയ്ത് നോക്കുമായിരുന്നു. വീട്ടുവിശേഷങ്ങളും അറിവും ഒക്കെകൂടുന്ന ആ വിശേഷങ്ങള്‍ എനിക്കിഷ്ടമാണ്.

കഥ വായിച്ച് രമണിയുടെ സ്ഥാനത്ത് എന്നെ സങ്കല്പിച്ചുനോക്കാന്‍ എളുപ്പമായിരുന്നു. കഥ ഉള്ളില്‍ തട്ടി എന്നു പ്രത്യേകം പറയേണ്ടല്ലോ.

തറവാടി said...

നിര്‍മ്മല ,

ദേശാഭിമാനിയിലെ കഥ വായിച്ചു ,
എല്ലാ പ്രവാസികള്‍ക്കുമുള്ള ഒരു നഷ്ടം ,
നല്ല ഒഴുക്കുള്ള ഭാഷ ,
നന്നായിരിക്കുന്നു.

കുറുമാന്‍ said...

നല്ല കഥ നിര്‍മ്മലാജി. രമണിയുടെ ദുഖം മനസ്സിലാകുന്നു.

ബിന്ദു said...

ചേച്ചി കഥ വായിച്ചു. ചിലയിടത്തൊക്കെ എന്നെ കാണുന്നു ഞാനതില്‍. :(

reshma said...

‘തട്ടുകയും പൊട്ടുകയും ചെയ്യാനിടവരാതെ ഫീലിംഗം വഴിയിറമ്പത്തു നിന്നും മാറ്റി വെച്ചിരിക്കുകയാണ്.’ :D
രമണിയെ എനിക്കിഷ്ടായില്ല. ഡിട്രോയിറ്റില്‍ ഇരുന്ന് ലില്ലിപ്പൂക്കളെയും ഡഫോഡിത്സിനേയും കാണാതെ മാവ് നട്ട് വളര്‍ത്തുന്ന മണ്ടി.രമണിയുടേയും പ്രേമയുടേയും ബന്ധം കടുത്ത അസൂയയും തന്നു. ഒരു ഷെര്‍ലക്കിനെ വിട്ട് രമണിയെ ഒന്നു കരയിപ്പിച്ചാലോ?

കഥ ഇഷ്ടമായി:)

swaram said...

ente checheee...enthu parayanam ennonnum enikkariyilla...arinjo ariyaatheyo, orupakshe onninumallaathe veruthe njan onnu karanju :)sathyamaayittum! nandi..varanda ee marubhoomiyile ashleelangalaaya kaazhchakalkidayil ithiri neramengilum oosharamaaya nalla nimishangal sammaanikkunnathinu.

വല്യമ്മായി said...

നല്ല കഥ,വളരെ നല്ല അവതരണം.ഇന്നിന്റെ ഭിത്തികള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍ ഓര്‍മ്മയുടെ തണലെങ്കിലുമുണ്ടല്ലോ ഒന്നിറങ്ങിനില്‍ക്കാന്‍‌.

Areekkodan | അരീക്കോടന്‍ said...

ഇഷ്ടമായി:)

മയൂര said...

നിര്‍മ്മലാജീ, രമണിയുടെ ദുഖം ഇഷ്‌ടായി,അവതരണശൈലി..

സാരംഗി said...

കഥ വളരെ ഇഷ്ടമായി നിര്‍മല..

നിര്‍മ്മല said...

അനാഗതശ്മശ്രു നന്ദി (പറഞ്ഞതു മനസ്സിലായില്ലെങ്കിലും ;))
നന്ദി പ്രിയ, ധൈര്യമായി പോസ്റ്റൂ - വായിക്കാന്‍ കാത്തിരിക്കുന്നു.
നന്ദി /\(നമസ്ക്കാരം) മനു.
ശാലിനി പുഴയിലേത് മാസത്തില്‍ ഒന്നു വീതമാണ്. ഇനി മുതല്‍ പുതിയതു വരുമ്പോള്‍ ബ്ലോഗില്‍ ലിങ്കിടാം. /\
തറവാടി നന്ദി :)
കുറുമാന്‍ നന്ദി :)
ബിന്ദു നന്ദി :)
ശരിയാണു രേഷ്മ, അവളൊരു പൊട്ടിപ്പെണ്ണു തന്നെ ;)
സ്വരമേ, ടിയര്‍ ഗ്യാസുപ്രയോഗത്തില്‍ ഖേദിക്കുന്നു :)
നന്ദി വല്യമ്മായി(!!) :)
അരീക്കോടന്‍, നന്ദി
മയൂര നന്ദി
സാരംഗി നന്ദി
എല്ലാവര്‍ക്കും /\

അനാഗതശ്മശ്രു said...

ബൂലോകര്‍ക്കു വായിക്കുവാനായി വലയില്‍ കുടുക്കി വെച്ചിരിക്കുന്നു.... നിര്‍മല..


പുഴയും ദേശാഭിമാനിയും നെറ്റിലുള്ളതിനാല്‍ കുടുക്കാതെയും കൊക്കുകള്‍ കൊക്കിലെടുത്തോളും എന്നാണു ഉദ്ദേശിച്ചതു

ദേവന്‍ said...

കഥ വായിച്ചു, നന്നായിട്ടുണ്ട്‌. നാട്ടില്‍ നിന്നും വണ്ടി കയറുമ്പോളുള്ള തിരിഞ്ഞു നോട്ടം ഒരു സ്റ്റില്‍ പിക്ചറാക്കി വച്ച്‌ തിരിച്ചെത്തുമ്പോഴെല്ലാം ആ പഴയ ചിത്രത്തിലെ സ്ഥലം ശ്രമിച്ച്‌ നിരാശനാകുന്ന പ്രവാസിയെക്കണ്ടു. ഊറാമ്പുലിക്കുപ്പായക്കാരനോട്‌ പഴയ സാമാനങ്ങള്‍ തിരക്കി വന്നയാളാണ്‌ അതിരാണിപ്പാടം വഴി പൊയ്ക്കോട്ടെയെന്നു ചോദിക്കുന്ന ശ്രീധരനെപ്പോലെ ആരെയോ കണ്ടു.

ഈസ്റ്റര്‍ ആശംസകള്‍!

വേണു venu said...

നിര്‍മ്മലാജി, ശബ്ദം അനാവശ്യം തന്നെ. മനോഹരം എന്നു മാത്രം പറഞ്ഞു് ഞാനെന്‍റെ കുറിമാനം നിര്‍ത്തുന്നു.:)

സു | Su said...

കഥ ഇപ്പോഴാണ് വായിച്ചത്. ഇഷ്ടമായി. :)

qw_er_ty

വാണി said...

ചേച്ചീ ,വളരേ നല്ല കഥ.

jineshgmenon said...

നന്നായിരിക്കുന്നു.
സ്നേഹം
ജിനു

ഏറനാടന്‍ said...

നിര്‍മ്മലാജീ.. വൈകിയണിവിടം എത്തിപ്പെടുന്നത്‌. എന്റെ 'കൊക്കിന്‌' ജീവനുള്ളോടത്തോളം കാലം ഞാനിവിടെ വരും. ലോകനാര്‍ കാവിലമ്മയാണേ സത്യം!!

Anonymous said...

samakaalika malayaalathile "oru makalude chumathalakal" nirmalayudethalle?
nannayi ezhuthiyirikkunnu.
Devi