Tuesday, July 31, 2007

കാട്ടുപൂക്കള്‍ - നാട്ടിലെ പൂക്കള്‍ക്കു പകരം

റ്റവും കൂടുതല്‍ ആഘോഷിക്കുന്ന ഒന്നായിരുന്നു ഓണം, ദേ ഇതുപോലെ. വീടു മാറിയതോടെ പൂക്ഷാമം രൂക്ഷമായി. വീട്ടു മുറ്റത്ത് ഇപ്പോഴും പൂക്കൊളൊന്നുമായിട്ടില്ല.
കഴിഞ്ഞ പോസ്റ്റില്‍ പടം കുറ‍വായിപ്പോയെന്നു പറഞ്ഞവരോടുള്ള പ്രതികാരമായി കാട്ടുപൂക്കളുടെ പടങ്ങള്‍. ഈ വര്‍ഷവും അത്തപ്പൂക്കളത്തിന് ഇവരൊക്കെ സഹായിക്കണം.


വഴിയാത്രക്കാരോടു ചിരിക്കുന്ന പേരറിയാപ്പൂവ്

ഇത് മുക്കുറ്റിയുടെ ഡ്യൂപ്പ്

തുമ്പപ്പൂവല്ല എന്നാലും...

തൊട്ടാല്‍ വാടാത്തി

കരിങ്കണ്ണി ശോശ (ബ്ലാക്ക് ഐഡ് സൂസന്‍)

വീണ്ടും സുന്ദരിപ്പൂവുകള്‍


പൂവട്ടക തട്ടിച്ചിതറി...

ഓഗസ്റ്റിലെ വീട്ടുവിശേഷങ്ങള്‍ക്കൊപ്പം ഈ പൂക്കള്‍ പറിക്കാന്‍ പോയകഥയും പുഴയിലെ പരമ്പരയില്‍, ദാരിദ്ര്യരേഖക്കു താഴെ ഒരു അത്തപ്പൂക്കളം എന്ന പുതിയ ലക്കത്തില്‍ വായിക്കാം. അവിടെ പരാമര്‍ശിച്ചിരിക്കുന്ന തടാകങ്ങള്‍.

റോസ് മേരി സരസ്സ്


മേഘത്തെ കാണാനെത്തി നോക്കിയ കുറച്ചുവീടുകളും വീണുപോയി ഈ തടാകത്തിലേക്ക്.

13 comments:

.... said...

നിര്‍മ്മലേച്ചി...നല്ല രസമുണ്ട് ആ പൂക്കള്‍.കരിങ്കണ്ണി ശോശ എന്ന മലയാളീകരിച്ച നാമധേയം തകറ്പ്പന്‍." മേഘത്തെ കാണാനെത്തി നോക്കിയ കുറച്ചുവീടുകളും വീണുപോയി ഈ തടാകത്തിലേക്ക് "എന്ന പ്രയോഗവും എനിക്കസ്സലായിട്ടിഷ്ടായി....

ഏ.ആര്‍. നജീം said...

എത്ര മനോഹരമായ പൂക്കള്‍...!!
എന്നിട്ടും നമ്മള്‍ അവയെ കാട്ടുപൂക്കള്‍ എന്നു വിളിക്കുന്നു...മാറ്റി നിര്‍ത്തുന്നു.
അവയ്‌ക്കും എന്തുകൊണ്ടും അത്തക്കളത്തില്‍ അലങ്കാരമാകാന്‍ യോഗ്യതയുണ്ട്.
ഒരര്‍‌ത്ഥത്തില്‍ നമ്മള്‍ മനുഷ്യരുടെ ഇടയിലും ഇത്തരം വിവേചനം ഉണ്ടല്ലോ..
നന്നായിരിക്കുന്നു നിര്‍മ്മലാജീ..

ബഹുവ്രീഹി said...

Poovattaka thattichinni...

khalkhan chithrangal..

nalla rasam.. kaanumpo thanne enthokkeyo santhosham !

ദീപു : sandeep said...

കരിങ്കണ്ണി ശോശ :) അങ്ങനെ ആണല്ലെ അതിന്റെ മലയാളം ...

നല്ല പടങ്ങള്‍... അതില്‍ വല്ല സ്ഥലത്തും പേര് എംബെഡ് ചെയ്യുന്നത്‌ നല്ലതായിരിയ്ക്കും എന്നു തോന്നുന്നു. അല്ലേല്‍ അടിച്ചുമാറ്റപ്പെടാം!!!!

മഴത്തുള്ളി said...

ഈ പൂക്കള്‍ ഇപ്പോഴാണു കാണുന്നത്. നല്ല ഭംഗി. പിന്നെ കരിങ്കണ്ണി ശോശ(ആമ്മ)പ്പൂവിന്റെ പേരൊക്കെ ആദ്യമായി കേള്‍ക്കുന്നു :)

വാളൂരാന്‍ said...

മറ്റൊരോണത്തിലേക്കെത്തിച്ചു ഈ പൂവുകള്‍.... ഇപ്പൊഴും ഓണസമയത്ത് വീട്ടിലുണ്ടെങ്കില്‍ ഞാനായിരിക്കും പൂവിടുക...

naveen said...

ഹായ്‌ പൂക്കളെല്ലാം അതിമനോഹരമായിരിക്കുന്നു. ഞാന്‍ പേരറിയാപൂവിനെയും കരിങ്കണ്ണീ ശോശയെയും കണ്ടപാടെ കോപ്പിയടിച്ചു.

മയൂര said...

കാട്ട് എവിടെ ഉണ്ടെങ്കിലും അവിടുള്ള പൂവ് എല്ലാം കട്ടുപ്പൂക്കള്‍ തന്നെയാണല്ലെ....തൊട്ടാല്‍ വാടാത്തി[കടുപ്പകാരി ആണല്ലെ ആള്‍..;)], കരിങ്കണ്ണി ശോശ നോക്കി പേടിപ്പിക്കുന്നൂ...;).
മനോഹരമായ ചിത്രങ്ങള്‍...പുഴ വായിച്ചൂ...

Haree said...

ഇന്ന് അത്തം തുടങ്ങി. ഈ പൂക്കളെയൊക്കെ കൊണ്ട് പൂവിട്ടുവോ?
--

ശ്രീ said...

നിര്‍‌മ്മല ചേച്ചീ...

ഈ പൊന്‍‌ചിങ്ങ മാസത്തില്‍‌ പറ്റിയ പോസ്റ്റ്...
കാട്ടു പൂക്കളായാലും മനോഹരമായിരിക്കുന്നു.
:)

ദിവാസ്വപ്നം said...

തുമ്പപ്പൂവിന്റെ ഡ്യൂപ്ലി ചിത്രം വളരെ നന്നായിട്ടുണ്ട്.

നിര്‍മ്മല said...

അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി. പ്രതിഫലമായി ഇക്കൂട്ടരെ ചേര്‍ത്തുണ്ടാക്കിയ ഒരു അത്തപ്പൂക്കളം അടുത്ത പോസ്റ്റില്‍ സമര്‍പ്പിക്കുന്നു :)

ഗുപ്തന്‍ said...

ഒടുക്കം ഞാനും വായിച്ചു പുഴയിലെ കോളം.

അത്ഭുതപ്പെടുത്തുന്ന കാഴ്ചശക്തി എന്റേതല്ല (റ്^തുഭേദങ്ങളിലെ പാര) നിര്‍മലേടത്തിയുടേതാണ്. മനസ്സിന്റെ തടാകത്തിലേക്ക് തെന്നിവീഴുന്ന ജീവിതത്തിന്റെ മേഘക്കാഴ്ച്ചകള്‍ക്ക് ഇത്രയും വര്‍ണ്ണങ്ങള്‍ മറ്റൊരുകണ്ണിലും പെടില്ല !!!

അവിടെ ഇതുവരെയുള്ളതിനെല്ലാം ചേര്‍ത്ത് ഒരു കുറിപ്പിട്ടു. :)