Friday, February 16, 2007

മോഹന്‍ലാല്‍ കഥാപാത്രവും ഒരു കനേഡിയന്‍ പൌരനും

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സൂ‌ര്യ ടി.വി.യില്‍ നാട്ടുരാജാവെന്ന സിനിമ കത്തിക്കയറുകയാണ്‌. സര്‍വ്വഗുണ സമ്പന്നനായ മോഹന്‍ലാലിനെ നോക്കി കലാഭവന്‍ മണി വരുത്തി തീര്‍ത്ത കോട്ടയം ആക്സെന്റില്‍ വിളിക്കുന്നൂ

"സണ്ണിച്ചായാ"

ചോറില്‍ ക്യാബേജു തോരന്‍ അധികമായിപ്പോയെന്ന ഉണ്ണിയുടെ പരാതിയെ മറി കടന്ന് കുഞ്ഞുണ്ണി ചോദിച്ചു.

"സണ്ണിചായ - അതെന്തു പേരാ?"

സണ്ണിയെന്ന പേരിനോടു ബഹുമാനാര്‍ത്ഥം അച്ചായാ എന്നു ചേര്‍ക്കുമ്പോള്‍ അങ്ങിനെയാവുമെന്നും ചേട്ടന്‍ എന്നതിനു തത്തുല്യമായ ഒരു പ്രാദേശീക പ്രയോഗം ആണെന്നുമൊക്കെയുള്ള മലയാള പഠനം കഴിഞ്ഞതും കുഞ്ഞുണ്ണി പ്രസ്താവിച്ചു.

"When I get bigger I am going to get a name like ഡെവന്‍-ദോശ!"

"ങ്‌ ഹേ? ഡെവന്‍-ദോശയോ? എന്നുവെച്ചാലെന്താ?"

"If Mohanlal can have a cool name like സണ്ണി-ചായ, I am going to be ഡെവന്‍-ദോശ."
കൂളായ ഉത്തരം.

സണ്ണി ചായ - ഡെവന്‍ ദോശ...
ചായ - ദോശ!

മലയാളം അദ്ധ്യാപിക സന്ധിയും സമാസവും തകര്‍ന്ന് നിലത്തു വീണു പോയി!

24 comments:

നിര്‍മ്മല said...

മോഹന്‍ലാല്‍ കഥാപാത്രവും ഒരു കനേഡിയന്‍ പൌരനും....
ഒരു മുഴുനീള സംഭവകഥ!

Inji Pennu said...

ഹഹ! അപ്പൊ നിര്‍മ്മലേടത്തിയും മലയാളം അദ്ധ്യാപികയണൊ? ഒരു മലയാളം എം.എ കാരി വന്നേപ്പിന്നെ ഉമേഷേട്ടനെ ഇവിടെയധികം കാണാറില്ല. ഇനി ഇതും കൂടി അറിയുമ്പോള്‍ പാവം കട പൂട്ടി പോവൂന്നാ തോന്നണെ, ഡോണ്ട് ടൂ ഡോണ്ട് ടൂ..

ബിന്ദു said...

ആഹാ! ഈ പറയുന്ന വീരന്‍‌മാര്‍ ഏതു ഗ്രേഡില്‍ ആണ്? :)
(ഭാഗ്യം മോഹന്‍ലാലിനെ കണ്ടിട്ട് മമ്മൂട്ടി എന്നു വിളിക്കില്ലല്ലൊ.)

സു | Su said...

കുഞ്ഞുണ്ണി ആളൊരു വല്യുണ്ണി ആണല്ലോ. :)

നിര്‍മ്മല said...

ഇഞ്ചിമണീ, പ്രീഡിഗ്രി വരെ പഠിച്ച (ഉഴപ്പിയ) മലയാളത്തിലാണ്‌ അദ്ധ്യാപിക്കുന്നത്‌. (പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന് ഈ എമ്മേക്കാരോട്‌ ശ്രീനിവാസന്‍ പറഞ്ഞു തന്നിട്ടില്ലെ?)

ബിന്ദൂ, ഉണ്ണി 10-ല്‌, കുഞ്ഞുണ്ണി 8-ല്‌

സൂ, അയാള്‍ കാന്താരി, കുരുമുളക്‌ വര്‍ഗ്ഗത്തില്‍ പെടും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സ്കൂളില്‍ വച്ച് ഒരു കൂട്ടുകാരനെ ...ച്ചായപ്പൊടീ ന്നു വിളിക്കുന്നതോര്‍ക്കുന്നു...

Haree said...

ഹ, അതിപ്പോള്‍ നമ്മുടെ യു.എന്‍.ഓയുടെ മുന്‍ (മുന്‍ ആയല്ലോ അല്ലേ) പ്രസിഡണ്ടിന്റെ പേരേ കോഫീന്നല്ലാരുന്നോ... അപ്പോപ്പിന്നെ സണ്ണിചായ ആയാലെന്നാ, ഡിവൈന്‍ ദോശയായാലെന്നാ... ഇംഗ്ലീഷില്‍ ആഹാരങ്ങളുടെ പേര് ചേര്‍ത്താലേ കോള്ളത്തൊള്ളോ...
--

ആവനാഴി said...

അതെ,
സണ്ണിച്ചായന്‍
സുന്നിച്ചായന്‍
പൊന്നിച്ചായന്‍
തേന്‍ ഈച്ചായന്‍
തെനീച്ചായന്‍

വല്യമ്മായി said...

അതു കൊള്ളാം.സ്വാശ്രയപ്രശ്നം കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍ ആജു പറയുമായിരുന്നു ഉമ്മച്ചീ,വാര്‍ത്തയില്‍ എപ്പോഴും അപ്പീ എന്ന് പറയുന്നു.മാനേജ്മെന്‍റും സര്‍ക്കാറും മാറി മാറി കൊടുത്തിരുന്ന അപ്പീലാണ് അവന്‍ അങ്ങനെ കേട്ടത്.

റീനി said...

നിര്‍മ്മലേ, ഉണ്ണിയും കുഞ്ഞുണ്ണിയും വീരന്മാര്‍ ആണല്ലോ!

എന്റെ ഭര്‍ത്താവ്‌ ഈയിടെ ഒരു തമാശ പൊട്ടിച്ചു. "റീനിക്ക്‌ ഒരിക്കലും ബാബുച്ചായ എന്ന്‌ വിളിക്കേണ്ടി വന്നിട്ടില്ല, ചായ ഓര്‍ഡര്‍ ചെയ്യുന്നതിന്‌ മുമ്പായിത്തന്നെ ഞാന്‍ ചായ ഉണ്ടാക്കി കൊടുക്കാറുണ്ട്‌" എന്ന്‌.

Siju | സിജു said...

:-)

ശാലിനി said...

എല്ലാ പോസ്റ്റുകളും വായിച്ചു, ലിങ്ക് കൊടുത്തിരുന്നതും. പുഴ മാഗസിനില്‍ എഴുതുന്നതും വായിക്കുന്നുണ്ട്. എല്ലാം നന്നായി ഇഷ്ടപ്പെട്ടു.

നിര്‍മ്മല said...
This comment has been removed by the author.
നിര്‍മ്മല said...

ചാത്തന്‍സേ അയാള്‍ ഒരു കോട്ടയം ക്രിസ്ത്യാനി ആയിരുന്നോ?
ഹരീ, ഡിവൈന്‍ ദോശ കൊള്ളാം. ഒരു അമേരിക്കന്‍ തട്ടുകടക്കുള്ള ഭാവിയുണ്ട്‌.
ആവനാഴിയുടെ അമ്പേറ്റു പിടയുന്നൊരീച്ച!
വല്യമ്മായി, ടി.വി.യിലെ അപ്പികഥ വായിച്ച്‌ ചിരിച്ചു പോയി. ആജുവിന്റെ വീരകൃത്യങ്ങള്‍ വായിക്കുന്നുണ്ട്‌.
റീനി, കവിതക്കാരന്‍ ആളു ഗൌരവമാണെന്നാണല്ലൊ കരുതിയിരുന്നത്‌. നല്ല കമന്റ്‌, റീനിക്കൊത്തൊരു റിങ്കരന്‍ :)
സിജു, /\
(നമസ്ക്കാരത്തിന്റെ അടയാളം.)
ശാലിനി എന്നേപ്പോലൊരു വെട്ടുക്കിളി വായനാക്കരിയാണല്ലെ. ഡിസംബറിനുശേഷം ഒന്നും കണ്ടില്ലല്ലൊ. വീണ്ടും എഴുതുക.

arun said...

ഇതിവിടെ പോസ്റ്റ് ചെയ്തത് കുഞ്ഞുണ്ണി അറിയണ്ടാ..
"ചെറിയ ലോകവും കുഞ്ഞുണ്ണിയും"(അതെ ചെറിയ ലോകം തന്നെ) എന്നൊരു പുതിയ ബ്ലോഗിന് വേണ്ടി കക്ഷി ഡിമാന്‍ഡ് വെക്കാന്‍ സാധ്യതയുണ്ട്!!

മയൂര said...

കുഞ്ഞുണ്ണിമ്മാര്‍ എല്ലായിടതും ഉണ്ടല്ലേ....ഇഷ്ടായി.

reshma said...

നിര്‍മ്മലേടത്തിയെ ഇവിടെ കണ്ടതില്‍ സന്തോഷം. പുഴയിലെ ‘ആണത്തമുള്ള ഓണം’ വായിച്ച് ഒരു തണുത്ത വൈകുന്നേരം സ്കൂള്‍ലാബില്‍ ഇരുന്ന് ത്രില്ലടിച്ചാനന്ദിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ‘അബു ഗ്രായിബ്‘ വായിച്ച് തണുത്തിരുന്നതും.

ബൂലോഗത്തിലെ ഏട്ടന്‍/ഏട്ത്തി/അച്ചായന്‍ വിളികള്‍ക്ക് ഒരു ഗൂഡലക്ഷ്യമുണ്ട് ട്ടോ. ദ ഹിഡ്ഡന്‍ അജന്‍ഡ ഓഫ് സ്വന്തമാക്കലിങ്ങ് എന്ന ഒരു പേപ്പര്‍ തന്നെ സന്തോഷ് (ശേഷം ചിന്ത്യം) അവതരിപ്പിച്ചിരുന്നു.

padmanabhan namboodiri said...

allenkilum malayaalam adhyaapikakku ividenthu kaaryam.ponnurukkunneedathu?
http\\padmanabhannamboodiri.blogspot.com

:: niKk | നിക്ക് :: said...

Eh!

നിര്‍മ്മല said...

നന്ദി രേഷ്മ! രേഷ്മയുടേ പേജു വായിച്ചു. വന്നകാലത്തെ അനുഭവങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
പിന്നെ ചേച്ചീന്നു വിളിക്കുന്നതില്‍ സന്തോഷമേയുള്ളൂ. നേരില്‍ കണ്ടാല്‍ ആന്റീ, അമ്മൂമ്മേന്നൊക്കെ വിളിച്ചേനെ ;)
സത്യം തന്നെ പതമനഭന്‍ സാറെ :)
നിക്കു ഞെട്ടിപ്പോയൊ :)

Anonymous said...

its a fantastic "chaya (tea)" -Sannichchaya!!
Perhaps, Its sparking laughter.!!!!

G.MANU said...

:)

ദൃശ്യന്‍ said...

:-)
മുന്‍ഷിമാര്‍ കേട്ടാല്‍ ബോധം കെട്ടു വീഴുമെന്നുറപ്പ്!

സസ്നേഹം
ദൃശ്യന്‍

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

nice pages... i love to read your writting in my limited time in office. how do you write this much in malayalam? in online or in offline. please tell me' how i can write in malayalam' without net connected and post in 'ineternet'. which font i have to use???

Hypocrisy vs Action ക മ ല  ഹാരിസ്   പുതിയൊരു   കളത്തിൽ   കാലുകുത്തിയതിൽ   കലവറയില്ലാതെ   അഭിമാനം   കൊള്ളുന്നുണ്ട്   നമ്മൾ   ഇന്ത്യാക്കാരും ,...