Sunday, February 11, 2007

അപേക്ഷ

പ്രവാസിയെന്നു വിളിച്ചെന്നെ
പരിഹസിക്കരുത്‌.

പര്യായം പലതാണിതിന്‌
ഭാഷക്കു പഴക്കം
വിഷയം അനുചിതം
വരികളില്‍പ്പരാതി.

മുറ്റത്തു കുഴികുഴിച്ച്‌
ഇലയിലേക്കൊരു പുരസ്കാരമെറിഞ്ഞ്‌
നിരുത്സാഹപ്പെടുത്തരുത്‌.

സംവരണം വേണ്ട
പൊന്നാട വേണ്ട
ഒപ്പമിരുന്നുണ്ണാനനുവദിക്കുക
തൊട്ടാല്‍ കുളിക്കണമെന്ന
അയിത്തമുപേക്ഷിക്കുക.

-വിധേയത്തത്തോടെ
കേരളത്തില്‍ പൊറുക്കുവാന്‍
ഭാഗ്യമില്ലാതെപോയ
മെനകെട്ട ഒരു മലയാളി.

60 comments:

ഇത്തിരിവെട്ടം© said...

ഇത്തിരി വൈകിയാണെങ്കിലും സ്വാഗതം.

വിധേയത്തത്തോടെ
കേരളത്തില്‍ പൊറുക്കുവാന്‍
ഭാഗ്യമില്ലാതെപോയ
ഒരു മെനകെട്ട മലയാളി.

പി. ശിവപ്രസാദ് said...

സ്വാഗതം നിര്‍മ്മല,
'വെണ്ടയ്ക്കത്തോരന്‍' എന്ന കഥ ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. ഞാന്‍ അതിന്റെ കോപ്പിയെടുത്ത്‌ നല്ലപാതിക്ക്‌ അയച്ചുകൊടുത്തിരുന്നു. ലളിതവും ശക്തവുമായ കഥ.

ഇനി ബ്ലോഗിലൂടെയും എഴുതുമല്ലോ.
ഞങ്ങള്‍ കുറെയാള്‍ക്കാര്‍ ഇതൊക്കെ വായിക്കും. എല്ലാവരും അഭിപ്രായം എഴുതിയെന്നു വരില്ല. അതില്‍ വിഷമിക്കാനുമില്ല. തുടരുക.

വല്യമ്മായി said...

സ്വാഗതം

sandoz said...

സ്വാഗതം...

കളമശ്ശേരിയില്‍ നിന്നും 3 കിലോമീറ്റര്‍ മാറി മഞ്ഞുമ്മലില്‍ നിന്നും.....

വേണു venu said...

സ്വാഗതം.
അതെ കേരളത്തില്‍ കഴിയാന്‍ ഭാഗ്യമില്ലാതെ പോയെന്നു കരുതുന്ന മലയാളികളില്‍ ഒരാള്‍.

പച്ചാളം : pachalam said...

സ്വാഗതം, മെനക്കേടൊക്കെ പെട്ടെന്ന് തന്നെ ഇല്ലാതാകട്ടെ!

റീനി said...

ഹലോ നിര്‍മ്മല, സ്വാഗതം.

ആദ്യത്തെ പത്തും നിങ്ങളെന്നെ ഫെമിനിസ്റ്റാക്കിയും എന്റെ ഷെല്‍ഫിലിരുന്ന് എന്നെ നോക്കിചിരിക്കാറുണ്ട്‌. ഞങ്ങള്‍ ഇടക്കിടെ പരിചയം പുതുക്കാറുണ്ട്‌. പുഴയിലെ 'ഇവിടെ ഇങ്ങനെയൊക്കെ' വായിക്കാന്‍ രസമുള്ള കോളം.

ഇടങ്ങള്‍|idangal said...

സ്വാഗതം,

നിര്‍മ്മലയുടെ ഈ കവിത മാഗസിനില്‍ മുന്നേ വായിച്ചിരുന്നു, ‘ഇന്റല്‍ നാഷണല്‍ മലയാളി’യില്‍ ആണ് എന്ന് തോന്നുന്നു. കൃത്യമായി ഓര്‍മയില്ല.

യൂ യേ യീ മീറ്റിവനവതരിപ്പിക്കാന്‍ പ്രവാസികളുടെ കവിത തപ്പിയപ്പോ കിട്ടിയതാണ്, അന്നത് അവതരിപ്പിക്കാന്‍ പറ്റിയില്ല.

എന്തായാലും വീണ്ടും കണ്ടതില്‍ സന്തോഷം,

vishak sankar said...

പറയാന്‍ ഉദ്ദേശിച്ചത് ലളിതമായി,വ്യക്തതയോടെ പറഞ്ഞിരിക്കുന്നു.അതു കവിതയുടെ കാര്യം.പിന്നെ പ്രവാസിയുടെ കാര്യം.അതില്‍ എനിക്ക് വിയോജിപ്പുണ്ട്.

കൃഷ്‌ | krish said...

വൈകിയാണെങ്കിലും സ്വാഗതം.
നല്ല രചനകള്‍ ഇവിടെയും പ്രതീക്ഷിക്കാമല്ലോ.

കൃഷ്‌ | krish

സു | Su said...

സ്വാഗതം :)

ദൃശ്യന്‍ said...

സുസ്വാഗതം.
ഈ പറഞ്ഞതൊക്കെ കാണാനോ വായിക്കാനോ‍ ഇതു വരെ കഴിഞ്ഞിട്ടില്ല. താമസംവിനാ പറ്റുമെന്നു പ്രത്യാശിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

സുല്‍ | Sul said...

സ്വാഗതം നിര്‍മ്മല.

-സുല്‍

വിഷ്ണു പ്രസാദ് said...

-:)

Siji said...

നിര്‍മ്മലേച്ചി,
എന്നെ ഓര്‍മ്മയുണ്ടോയെന്നറീയില്ല. നമ്മള്‍ 'പുഴ' യില്‍ വെച്ച്‌ സൗഹൃദം പുതുക്കിയിരുന്നു. പിന്നീട്‌ എഴുത്തുകള്‍ പല്‍പ്പോഴായി കാണുമെന്നല്ലാതെ മെയിലയക്കാനായി എനിക്കു പറ്റിയിട്ടില്ല, അതിന്റെ ജ്യാള്യത എനിക്കിപ്പോഴുമുണ്ട്‌.
എന്തായാലും ഇവിടെ വെച്ച്‌ വീണ്ടും കണ്ടുമുട്ടിയതില്‍ വളരെ വളരെ സന്തോഷം. പലയിടത്തായി പ്രസിദ്ധീകരിച്ചിട്ടുള്ളതും അവാര്‍ഡുനേടിയിട്ടുള്ളതുമായ കൃതികള്‍ സമയം കിട്ടുമ്പോള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യൂ.പുസ്തകം ഞാന്‍ വാങ്ങിയിട്ടില്ല. ഡി.സി ബുക്സില്‍ നിന്ന് ഓണ്‍ ലൈന്‍ വാങ്ങാനൊക്കുമോ?
വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നുവല്ലോ? ഇവിടെ എനിക്ക്‌ 2 പിള്ളേരായി കെട്ടോ.എഴുത്തിനും വായനക്കുമൊക്കെ സമയം കുറവാണ്‌.
എന്റെ വകയും ഒരു സ്വാഗതം ഇരിക്കട്ടെ...

ഏറനാടന്‍ said...

സ്വാഗതം നിര്‍മ്മലചേച്ചീ..

കുറുമാന്‍ said...

സ്വാഗതം, ആസംസകള്‍.

പ്രണയം said...

പ്രവാസം മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് അതിലെന്ത് പരിഹാസം
ഇവിടെ ആര്‍ക്കും ആരോടും അയിത്തമില്ല
സ്നേഹം പ്രണയം അതേ പ്രണയം മാത്രം
മലയാളം പറയുന്ന അമ്മയുടെ വയറ്റില്‍ കുരുത്തത് തന്നെ ഒരു ഭാഗ്യമല്ലേ എന്തിനത് കേരളം തന്നെയാവണം
പ്രണയത്തിന് മാധുര്യം നല്‍കിയ മലയാള കൂട്ടായ്മയിലേക്ക് സ്വാഗതം

KANNURAN - കണ്ണൂരാന്‍ said...

സ്വാഗതം.. ഒപ്പം സന്തോഷവും, എഴുതി തെളിഞ്ഞവരും ബൂലോഗത്തിലെത്തുന്നുവെന്നറിയുന്നതില്‍...

പൊതുവാള് said...

അപേക്ഷ സ്വീകരിച്ചിരിക്കുന്നു,
ബൂലോകത്തേക്ക് സ്വാഗതം
മറ്റൊരു മെനക്കെട്ട മലയാളി.

ബിന്ദു said...

സ്വാഗതം സ്വാഗതം.:)
അവസാനം എനിക്കും മീറ്റ് നടത്താന്‍ ആളായി. വളരെ സന്തോഷം. ഒരിക്കല്‍ മനോരമയില്‍ കണ്ടിരുന്നു.

നിര്‍മ്മല said...

എന്റെ പാറേ മാതാവേ! ഈ ബൂലോഗ പ്രശസ്തി എനിക്കു സഹിക്കാമ്മേലായേ!
സത്യം പറഞ്ഞാല്‍ വെളുപ്പിനു രണ്ടാം മണിക്ക്‌ ബ്ലോഗിനെ ഒന്നു ജീവന്‍ വെപ്പിച്ചപ്പോള്‍ ഇത്രയും പ്രതികരണം പ്രതീക്ഷിച്ചില്ല. നന്ദി... നമസ്ക്കാരം!
ഇരുപത്തിയൊന്നു പ്രതികാരികള്‍ക്കും ( പ്രതികരിച്ചവര്‍- അയ്യപ്പപണിക്കരോടു കടപ്പാട്‌) മുന്നില്‍ ഞാന്‍ കുമ്പിടുന്നു .
ശിവപ്രസാദ്‌ 'വെണ്ടക്കതോര'നും എന്റെ പേരും ഓര്‍ത്തിരുന്നത്‌ അത്ഭുതമായിരിക്കിന്നു. നല്ലപാതിക്ക്‌ അതിന്റെ കോപ്പി അയച്ചുകൊടുത്തത്‌ അതിലും അത്ഭുതം!
ഇടങ്ങള്‍, ഈ കവിത വന്നത്‌ മനോരമയുടെ ഓണം ഗള്‍ഫു പതിപ്പിലാണ്‌.
സിജിയെ ചെറിയകുട്ടിയായിട്ടാണ്‌ ഇപ്പോഴും ഓര്‍മ്മ. 2 കുട്ടികളുടെ അമ്മ എന്നൊക്കെ ആലോചിക്കാന്‍ വയ്യ.
sandoz അബുഗ്രായ്ബ്‌ വായിക്കൂ.
റീനി നമുക്കു വീണ്ടും സംസാരിക്കാം!
ബിന്ദോ, എന്തുട്ടു മീറ്റ്‌..?
ഇനി പൊതുവായിട്ടൊരു പ്രസ്താവന:
httP://www.nirmalat.blogspot.com ഇവിടെ ചില കൃതികളിലേക്കുള്ള ലിങ്കുകളുണ്ട്‌. സമയം പോലെ വായിച്ചിട്ട്‌ തല്ല്..കൊല്ല്....
(ഒന്നുകൂടി നന്ദിപറഞ്ഞാല്‍ ആരും ചീത്തപറയില്ലല്ലൊ അല്ലെ) നന്ദി!

Inji Pennu said...

ഹഹ.നല്ല അസ്സല് കമന്റ് കണ്ടാണ് വന്നേ. ചേച്ചീന്റെ കമന്റാണ് കൂടുതല്‍ ഇഷ്റ്റാ‍ായെ..
കാരണം ആ പൊസ്തകം ഒന്നും ഞാന്‍
വായിച്ചിട്ടില്ല...(ബൂലോക ഭഗവതീ മാപ്പ്!)

പിന്നെ കാനഡാ രാജ്ഞി ബിന്ദൂട്ടിയെ അറിയില്ലെ? മോശം! മോശം! ഷേ ഷേം ഉണ്ടെ. :)

യാത്രാമൊഴി said...

സ്വാഗതം!

ബൂലോകത്തെക്കുറിച്ച്‌ "നല്ല ധാരണയുണ്ടെന്ന്" അപേക്ഷ വായിച്ചപ്പോള്‍ മനസ്സിലായി.

പ്രിയംവദ said...

സ്വാഗതം നിര്‍മ്മല,,
കേരളത്തില്‍ പൊറുക്കുവാന്‍
ഭാഗ്യമില്ലാതെപോയ(?) എന്റെ വകയും ഒരു സ്വാഗതം!

നിമ്മി ഇടപള്ളി എന്ന പേരില്‍ കഥകള്‍ എഴുതിയിട്ടുണ്ടൊ പണ്ടു?

qw_er_ty

തറവാടി said...

സ്വാഗതം

പിന്നെ അപേക്ഷയുടെ കാര്യം,

തിരിച്ചൊരപേക്ഷയുണ്ട് , ഇപ്പോ വേണ്ട , പിന്നീടാവട്ടെ!)

അഗ്രജന്‍ said...

ബൂലോഗത്തിലേക്ക് സ്വാഗതം :)


‘പ്രവാസി’ എന്നത് ചിലരെങ്കിലും ‘‍ഭാസി’ എന്നാണ് കേള്‍ക്കുന്നത്.

നിര്‍മ്മല said...

നാണംകെട്ടു തലേലു സ്കാര്‍ഫിട്ടു (മുണ്ടൊക്കെ വെറും കണ്‍ട്രി) ബിന്ദൂട്ടിടെ മീറ്റ്‌ തപ്പി ബൂലോകം മുഴുവന്‍ നടന്നപ്പ ദേ മീറ്റു ക്യേന്‍സലു ചെയ്തന്ന്!

ഇഞ്ചിപ്പെണ്ണേ, ദേ ഇങ്ങനെ ബൂലോകരെ കേള്‍ക്കേ ഷേം വെക്കല്ലെ! അതൊക്കെ ചെവിട്ടിലു പറഞ്ഞാ മതി!

ബൂലോകത്തെപ്പറ്റി ബോധം തീരെയില്ലാത്ത ആളാണ്‌ട്ടാ ഞാന്‍.. പിന്നെ'അപേക്ഷ' ബൂലോകര്‍ക്കു വേണ്ടി എഴുതിയതല്ല. മൂന്നു വര്‍ഷം മുന്‍പ്‌ ഒരു അമേ.മല. സാഹിത്യ സമ്മേളനം കേരളത്തില്‍ വച്ചു നടന്നപ്പോഴത്തേതാണ്‌.
നല്ല അസ്സലു കവിതകളാണല്ലൊ യാത്രാമൊഴിയുടേത്‌. ആനുകാലികങ്ങളില്‍ വരാറുണ്ടൊ?

നിമ്മി ഞാനല്ല (പിന്നെ കഥകളു നല്ലതായിരുന്നെങ്കില്‍ വേണമെങ്കില്‍ നിമ്മി ഇടപ്പള്ളിയവാം) പ്രിയംവദയേപ്പ്പ്പോലെ ബെര്‍മ്യൂഡ-ട്രയാങ്കിളില്‍ ചുറ്റുകയായിരുന്നു ഒരു പതിനെട്ടു വര്‍ഷം.

തറവാടിത്തമുള്ള അപേക്ഷയാവുമല്ലൊ അല്ലെ?

അഗ്രജാ, അങ്ങനെയൊക്കെ വിളിച്ചാ കരയുംകേട്ടോ!

Inji Pennu said...

എന്നാലും എന്റെ നിര്‍മ്മലേടത്തിയേ,
ഈ രസികന്‍ കമന്റൊക്കെ കണ്ട് എനിക്കിപ്പൊ ആ പൊസ്തകം ഒക്കെ വായിക്കാന്‍ തോന്നണൂ. ശ്ശൊ! ഞാന്‍ കരുത്യെ, ഈ കലാകാരന്മാര്‍ക്കെല്ലാം ഭയങ്കര തലേക്കനം ആണെന്നാ. ഇതിപ്പൊ നിര്‍മ്മലേടത്തി നല്ല രസമാണല്ലൊ...

ഇവിടേം അങ്ങിനെ ഒരു ചെക്കന്‍ ഉണ്ട്, ഇതേ വരെ ഒരു നല്ല കഥ എഴുതീട്ടില്ല, എന്നാ വിചാരമൊ, ഗബ്രിയേല്‍ മാര്‍ക്കൊസിന്റെ കൊച്ചു മോനാന്നാ. ;)

ആളെ പറയില്ല, വേണേ ബ്ലോഗേല്‍ തൊട്ട് കാണിച്ച് തരാട്ടൊ. :) :) :)

ആ എഴുതിയതൊക്കെ ടയ്പ്പി ഇടൂന്നെ, ഓസിനു വായിക്കട്ടെ, പൊസ്തകം മേടിക്കാണ്ട് :)

Rajesh R Varma said...

നിര്‍മല,

സ്വാഗതം.

ഇഞ്ചീ,

ഒരു അമേരിക്കാരനായ എനിക്കിട്ടു മറ്റൊരമേരിക്കക്കാരി പാരവെക്കുന്നതു ശരിയാണോ? അതും ഒരു കാനഡക്കാരിയുടെ ബ്ലോഗില്‍? ആദീ...

സ്നേഹിതന്‍ said...

വന്നൂ!

വൈകി. ക്ഷമിയ്ക്കു.

ഒരു സ്വാഗതം പറയട്ടെ.

നിര്‍മ്മല said...

തൊട്ടുകാണിച്ചാല്‍ ഇഞ്ചി പ്രിന്റ്‌ സ്‌ എടുത്ത്‌ ബ്ലോഗു പോലീസു പ്രശ്നമുണ്ടാക്കുമോന്നു പേടിച്ചിരിക്കുകയായിരുന്നു.
ഏന്തായാലും കോഴിക്കള്ളന്‍ തലയില്‍ പപ്പു തപ്പിയതുകൊണ്ട്‌ ഇഞ്ചിക്കുട്ടി രക്ഷപെട്ടു.
അതേ ഞങ്ങ പഴേ പരിചയക്കാരാണു കേട്ടാ. എന്റെ ബ്ലോഗു ഗുരുവാണു നെല്ലിക്ക. ആ മാഷു പറഞ്ഞിട്ടാണു പിന്മൊഴിയിലേക്കൊരു ടാപ്പിട്ടതും നിങ്ങളെയൊക്കെ തടഞ്ഞതും.
ദേ ഇവിടെപോയാല്‍ കുറച്ചു ഓസു വായിക്കാം.
http://nirmalat.blogspot.com/2006/12/varu.html
ഇഞ്ചിക്കുട്ടിക്ക്‌ ആണത്തമുള്ള ഓണവും ഡിസംബറിലും ഇഷ്ടപ്പെടാന്‍ വഴിയുണ്ട്‌.
(പിന്നെ സോഫിയായുടെ ഭാഗ്യം മുതല്‍ ഇരുട്ടുവരെ കണ്ടൂട്ടോ! നന്നായിരിക്കുന്നു. ഗ്രാമങ്ങളിലൂടെയുള്ള യാത്ര പ്രിയതമനെ കൂടെയിരുത്തി കാണിച്ചു.)

രാജേഷേ ബ്ലോഗിലേക്കു വരുന്ന സന്ദര്‍ശകരുടെ എണ്ണമെടുക്കുന്നതെങ്ങനെയാണ്‌? (അല്ല പറ്റുമെങ്കില്‍ നമുക്കു പാസു വെച്ച്‌ പണം പിരിക്കാന്ന്!)

നിര്‍മ്മല said...

വന്നതില്‍ നന്ദി സ്നേഹതാ! വീണ്ടു ഇടക്കൊക്കെ വരിക!

Inji Pennu said...

ഹഹ! ഈശ്വരാ, ചുമ്മാ വഴിയേ പോണ ഗോളുകള്‍ എടുത്ത് പിടിക്കുക എന്നുള്ളത് പോര്‍ട്ടലന്റ് കാരുടെ പ്രത്യേകതയാണൊ? :) രാജേഷേട്ടനെ എനിക്ക് പേടിയുന്നുമില്ല, ഞാന്‍ എപ്പൊ പേരു പറഞ്ഞെന്ന് ചോദിച്ചാല്‍ മതി. ആഫ്ട്ടര്‍ ഓള്‍ എനിക്കിട്ട് തിരിച്ചെന്തെങ്കിലും പറയാന്‍ ഒരു ശ്ലോകമോ സ്തോസ്ത്രമോ കാച്ചും. അതെന്തായാലും എനിക്ക് മനസ്സിലാവത്തുമില്ല!:)

അതു ശരി! അപ്പൊ രണ്ടാളും കൂടി ഇവിടെ പാസ്സ് വെച്ച് ഗുണ്ടാ പിരിവ് നടത്താനാ പ്ലാന്‍? :)

ദേ ഇതൊക്കെ പോയി നോക്കൂ
http://www.sitemeter.com
http://www.statcounter.com

ബിന്ദു said...

എന്റെ പിഴ, എന്റെ വലിയ പിഴ, എന്റെ മാത്രം പിഴ.ഞാന്‍ വെറുതെ മീറ്റെന്നു പറഞ്ഞാല്‍ എങ്ങനെ മനസ്സിലാവാനാണല്ലെ? ഇത്ര കാലവും ക്യാനഡയില്‍ നിന്നാരേയും കാണാത്തതുകൊണ്ട് സങ്കടപ്പെട്ടിരുന്നപ്പോഴാണ് ചേച്ചിയെ(?) കണ്ടത്. ആ സന്തോഷം കൊണ്ട് വിളിച്ചു കൂവിയതാണ്. ഇഞ്ചിപ്പെണ്ണു പറയുന്നതൊന്നും വിശ്വസിക്കരുത് ട്ടൊ.;)

Kuttyedathi said...

ഇന്നലെ മുതലിവിടൊരാള്‍ പറയുന്നു, ‘എടോ, ബ്ലോഗിലൊരു നിര്‍മല വന്നിരിക്കണൂ, താനൊന്നു വായിക്കൂ’ ന്ന്. അവിടെ കുഞ്ഞുണ്ണിയും വല്യുണ്ണിയും കാത്തിരിക്കണ പോലെ എനിക്കുമിന്നു വീണു കിട്ടി ഒരു സ്നോ ഡേ. വര്‍ക്ക് ഫ്രം ഹോം എന്ന ഓമനപ്പേരിലിരുന്നു ‘ഈച്ചക്കാലന്‍ മാരുടെയും കഷണ്ടിത്തലയന്റെയും വിശേഷങ്ങളൊക്കെ വായിച്ചു. മനോഹരമായിരിക്കണോട്ടോ എഴുത്ത്. പുസ്തകം ഞങ്ങളെക്കൊണ്ടൊക്കെ കാശു കൊടുത്തു മേടിപ്പിക്കാതെ, കഥകളൊക്കെ ഇവിടെയുമെഴുതിയിടൂ.

Haree | ഹരീ said...

പ്രവാസിയുടെ പര്യായത്തില്‍ ‘വിഷയം അനുചിതം’ എന്നു പറഞ്ഞതെന്താണ്? അതത്രയ്ക്കങ്ങട് മനസിലായില്ലാട്ടോ...
--
അപ്പോളിവിടൊക്കെത്തന്നെ കാണാട്ടോ!
--

പ്രിയംവദ said...
This comment has been removed by the author.
പ്രിയംവദ said...

ഇന്നു ഫോട്ടോ കണ്ടപ്പോല്‍ മനസ്സിലായി ..അതു വെ ഇതു റെ എന്നു..
ഞാനും നിമ്മിയും കൂടി ഒരു ഇപ്പോഴത്തെ പ്രശത കവയിത്രിയെ ഒരു മലയാളം ക്വിസ്‌ ഇല്‍ തോല്‍പ്പിച്ചിട്ടുണ്ടു..ആ രോമാഞ്ച്ചകഞ്ചുകം ഇടയ്ക്കു എടുത്തു അണിയാറുണ്ടു..പക്ഷെ പിന്നീടു നിമ്മിയെ ആനുകാലികത്തിന്റെ താളുകളില്‍ കണ്ടിട്ടില്ല..
Good that you could comeout of
Bermuda..Keep posting..

Peelikkutty!!!!! said...

നിര്‍‌മ്മലേച്ചീ..സാഹിത്യകാരിയൊക്കല്ലേ ജാടയായിരിക്കും..ന്നു വിയാരിച്ചു..കമന്റ് വായിച്ചപ്പം ..
കഥയൊക്കെ വേഗം വേഗം പോസ്റ്റാക്കൂ..വായിക്കാനാളുകളുണ്ടേ:-)

Peelikkutty!!!!! said...

ഏഷ്യാനെറ്റില് കണ്ടിട്ടുണ്ടൂന്ന് തോന്നുന്നു..യുഎസ് റൌണ്ട് അപ്പില്?


qw_er_ty(4 pinmozhi blocking)

Siju | സിജു said...

കവിത കാര്യമായൊന്നും പിടികിട്ടാറില്ലെങ്കിലും ഇതു ഇഷ്ടപെട്ടു :-)

qw_er_ty

നിര്‍മ്മല said...

ബിന്ദൂ, മീറ്റിലു വന്നിട്ടു നേരെ മീറ്റുചെയ്യാട്ടാ. ഇന്ന് ശിവരാത്രിയായിരുന്നു. സത്യത്തില്‍ കരച്ചിലു വന്നു.
കുട്ട്യേടത്ത്യേ, ഞാന്‍ പൈസകൊടുത്തു പറയിപ്പിച്ചതാണെന്ന കഥ ആ ആളു പറഞ്ഞില്ലല്ലൊ? പറഞ്ഞാലും നൊണയാണിട്ടാ.
ഹരിയുടെ മെയിന്‍ സംസ്‌കൃതമാണൊ? ചതിക്കല്ലെ, എഴുതുന്നതിന്റെയെല്ലാം അര്‍ത്ഥം ചോദിച്ചാല്‍ എഴുത്തുകാരി അനര്‍ത്ഥത്തിലാവുമല്ലോ!
അനുചിതം - ഉചിതമല്ലാത്തത്‌ അവിടെ മുത്തങ്ങ, കിളിരൂര്‍, ലാവ്‌ലിന്‍ എന്നൊക്കെ പരക്കം പായുമ്പം നുമ്മ മഞ്ഞ്‌, മണല്‌, ഗൃഹാതുരത്തം എന്നൊക്കെ മോങ്ങും.

പ്രിയംവദയുടേയും ആ അനസൂയയുടേയും വിജയം ഓര്‍ത്തിട്ട്‌ എനിക്കും കുളിരണ്‌. നന്നായി, ഈ എഴുത്തുകാര്‍ക്ക്‌ എന്താ ഡംഭ്‌!

പീലിക്കുട്ടീ, ആകപ്പടെ സൂര`യ ടി.വി.യുടെ പൊന്‍പുലരിയില്‍ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. ഏഷ്യാനെറ്റിലു കണ്ടത്‌ ഗുരുവിന്റെ റിലീസിനു വന്ന ഐശ്വര്‌യാവും. പലപ്പോഴും ആളുകളു തെറ്റിദ്ധരിക്കാറുണ്ട്‌. (എന്താ..എന്താ.. അവിടെ ഒരു ചിരീം ബഹളൊം - ഇഞ്ചി-പ്രിയ-കുട്ട്യേടത്തി-ബിന്ദു-റീനീ...സൈലേന്‍സ്‌ !! ബെഞ്ചുമ്മേക്കേറ്റി നിര്‍ത്തും)

നന്ദി സിജൂ!

റീനി said...

നിര്‍മ്മലറായ്‌ , ഞാന്‍ കണക്റ്റിക്കട്ടിലിരുന്ന് ഒന്ന് ഊറിച്ചിരിച്ചപ്പോഴേക്കും അത്‌ ക്യാനഡയില്‍ കേട്ടുവോ?
ദാ, ഞാന്‍ വായ്‌ പൂട്ടി ചാവി എറിഞ്ഞു കളഞ്ഞു.

Haree | ഹരീ said...

ഉം... ആ രീതിയില്‍. :)
--
അതുശരി... അപ്പോള്‍ നമ്മളും ഇഞ്ചി, ബിന്ദു ചേച്ചിമാരുടെ ലൈനാണല്ലേ... (ഇനീം കാണും, ബാക്കിയുള്ളവരെ പരിചയപ്പെട്ടിട്ടില്ല...)
സംസ്കൃതം അതിതുവരെ പടിക്കാന്‍ ടൈം കിട്ടിയില്ല... പിന്നെ മലയാളത്തിലുമെളുപ്പം എന്തുകൊണ്ടോ മനസിലാവും... ബുദ്ധി.. അതാവും കാരണം. ആര്‍ക്കറിയാം.. ;)
--

വിശാല മനസ്കന്‍ said...

നിര്‍മ്മലാ ജി. നമസ്കാരം. ഐശ്വര്യാ റായിടെ കമന്റ് കണ്ടിട്ട് വന്നതാ.. ഹോ!

കമന്റുകള്‍ എല്ലാം ഞെരിച്ച്!

ബ്ലോഗില്‍ വലതു കണ്ണെടുത്ത് വച്ച് കയറിയപ്പോള്‍‍ തന്നെ ഒരു നമസ്കാരം അങ്ങ്ട് പൂശിയേക്കാമേന്ന് വച്ചു.

അപ്പോള്‍ ആശംസകള്‍.

Anonymous said...

ശിവരാത്രീന്നു കേട്ടപ്പോ കരച്ചിലു വന്നു,ന്നോ? എന്നാ കെട്ടോ ഞങ്ങളിന്നലെ* രാത്രി മുഴുവന് ‍ആലുവാ ശിവരാത്രി മണപ്പുറത്തായിരുന്നു :)

*പച്ചാളം,കലേഷ്

ബഹുവ്രീഹി said...

നിര്‍മ്മലാജി,

ഇത്തിരി വൈകീട്ടാണെങ്കിലും കൂട്ടത്തില്‍ ബഹുവീഹി വക സ്വാഗതവും വരവു വയ്കുമല്ലൊ.

നിര്‍മ്മല said...

ബൂലോഗേശ്വരീ, ബ്ലോഗു മൊതലാളി വിശാലമനസ്കന്‍ സാറുവരെ ഇവിടെ എത്തിയോ. തേങ്ക്യൂ.. തേങ്ക്യൂ... കൊടകര പുരാണം വായിക്കാറുണ്ട്‌. നല്ല ഭാഷ, നല്ല അവതരണം.
തുളസീ, ബയങ്കരാ... മണപ്പുറത്തുപോയിവന്നിട്ട്‌ കൊതിപ്പിക്കാ? ആട്ടേ, എന്തൊക്കെ വാങ്ങി?
ബഹുവ്രീഹി, വൈകിയിട്ടില്ല. നന്ദി! ഗിറ്റാര്‍ നൊലോളി അസ്സല്‌!

കണ്ണൂസ്‌ said...

വെറുതേ കിട്ടുന്ന ഒരു അമ്പത്‌ കളയണ്ടല്ലോന്ന്ച്ചിട്ട്‌ വന്നതാ.

സ്വാഗത്‌!!

radhan said...

menayuLLa malayaaLichEchchiyuTe
munayuLLa kavitha

ItapetalukaL said...

മെനയുള്ള മലയാളിചേച്ചിയുടെ
മുനയുള്ള കവിത

Đøиã ♪♪ഡോണ♪♪ said...

കേരളത്തില്‍ കഴിയാന്‍ ഭാഗ്യമില്ലാതെ പോയെന്നു കരുതുന്ന മറ്റോരു മലയാളി‍.

നിര്‍മ്മല said...

കണ്ണൂസേ, സെഞ്ച്വറിയടിക്കാനും വരണേ!
നമസ്ക്കാരം ഡോണ!

സന്തോഷ് said...

നിര്‍മ്മല മലയാളം പത്രത്തില്‍ എഴുതിയിട്ടില്ലേ? ന്യൂയോര്‍ക്കിലുള്ള ഒരു സുഹൃത്തിന്‍റെ റെക്കമന്‍ഡേഷന്‍റെ പുറത്ത്, ആ കഥ ഒന്നു കൂടി വായിച്ചതായോര്‍ക്കുന്നു. അദ്ദേഹത്തിന് താങ്കള്‍ ഒരു പുസ്തകം അയച്ചു കൊടുത്തു എന്നയാള്‍ പറഞ്ഞതായാണോര്‍മ്മ. (ഇനി അത് നിര്‍മ്മലയല്ലേ?)

കഥകള്‍ ഓരോന്നായി വായിക്കുന്നതാണ്. (അതെ, ഭീഷണിയാണ്!)

നിര്‍മ്മല said...

അങ്ങനെ ചില അന്യായങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഏതു കഥ ഏതു സുഹൃത്ത് എന്നൊക്കെ പറഞ്ഞാല്‍ കൃത്യമായി പറയാം.
സന്തോഷിന്റെ ബ്ലോഗുവായിച്ചു. നല്ല ഭാഷ, നല്ല അവതരണം. ഏറ്റവും ഇഷ്ടപ്പെട്ടത് ടി.വി. പുരാണങ്ങള്‍ ആണ് :)

(ബീഷണി കേട്ടിട്ട് ചെറിയൊരു ബയം ഉണ്ട്. എന്നാലും സത്യസന്ധമായ അഭിപ്രായം അറിയിക്കുക)

ദേവരാഗം said...

നമസ്കാരം. ഒരു കമന്റേണി വഴി കയറി വരുമ്പോള്‍ ഇത്രേം വലിയ മാളികയിലോട്ടാണെന്ന് കരുതിയില്ല, ഒരു പരിഭ്രമം.

നിര്‍മ്മല said...

ഒക്കെ തട്ടിപ്പാണന്നെ, ഒരു കാറ്റടിച്ചാല്‍ പറന്നു പോകും :) കോണികേറി വന്നതിനു നന്ദി.
എന്റെ അച്ഛന്‍, ചേച്ചി, അടുത്ത കൂട്ടുകാരി ഒക്കെ കണക്കപ്പിള്ളകളാണ്. അതുകൊണ്ട് കാണുമ്പോ കമന്റടിക്കാന്‍ തോന്നും. പരിഭവം ഇല്ലല്ലൊ, അല്ലെ?

കുഴൂര്‍ വില്‍‌സണ്‍ said...

കവി, കാമുകന്‍, ഭ്രാന്തന്‍.....

പ്രവാസി ഇതും മൂന്നും ചേര്‍ന്നതല്ലേ ? അതിന്‍റെ വല്ലാത്ത ഒരു സുഖമില്ലെ. അതു പറഞ്ഞും എഴുതിയും കളയാന്‍ വയ്യ.

നസീര്‍ കടിക്കാട്‌ said...

-വിധേയത്തത്തോടെ
കേരളത്തില്‍ പൊറുക്കുവാന്‍
ഭാഗ്യമില്ലാതെപോയ
മെനകെട്ട ഒരു മലയാളി.