Monday, July 16, 2007

ചെറിമരങ്ങള്‍


ജൂലൈ ആദ്യത്തെ ആഴ്ചയാണ് ഒന്റോറിയോ സംസ്ഥാനത്ത് ചെറിപ്പഴം പാകമാകുന്നത്. അപ്പോള്‍ തിരക്കിലായിപ്പോയതുകൊണ്ട് അന്നെടുത്ത പടങ്ങള്‍ ഇപ്പോള്‍ ഇടുന്നു.ചെറിപ്പടം കൊടുക്കാമെന്നാശിപ്പിച്ച ബഹുവ്രീഹിക്കായി ഒരു മരം.

മുന്നറിയിപ്പ്: സംശയം ചോദിക്കുന്നവര്‍ സൂക്ഷിക്കുക. കഴിഞ്ഞ സ്ട്രോബറിത്തൂണു പോലെ വിശദീകരിച്ചു ബോറാക്കികളയും!!


കൂടൂതല്‍ ജൂലൈ വിശേഷങ്ങള്‍ പുഴയില്‍ വായിക്കാം.
ജോലി സംബന്ധമായ തിരക്കുകാരണം (അതേ, ജോലിയെ സംബന്ധം ചെയ്യേണ്ട സ്ഥിതി വന്നുപോയി) ഈ വഴി മുടങ്ങാതെ വരാന്‍ സാധിക്കുന്നില്ല, ക്ഷമിക്കുമല്ലൊ.

10 comments:

Haree said...

അപ്പോള്‍ തിരക്കിലായിപ്പോയതുകൊണ്ട് അന്നെടുത്ത പടങ്ങള്‍ ഇപ്പോള്‍ ഇടുന്നു.: ബെസ്റ്റ്! ഈ വരിയൊക്കെ വായിച്ചപ്പോള്‍ ഞാനോര്‍ത്തു ഒരു 10-15 പടമെങ്കിലുമുണ്ടാവുമെന്ന്!
--

ഏ.ആര്‍. നജീം said...

അല്ല നിര്‍മ്മലാജീ..
ഒരു സംശയം, ഈ ചെറി പഴത്തിനു മരത്തില്‍ നിന്നും പറിക്കുമ്പോള്‍ ഇത്രയും മധുരമുണ്ടാകില്ല്ലെന്നും പിന്നീട് പഞ്ചസാര ലായനിയില്‍ മുക്കിവക്കുന്നതു കൊണ്ടാണെന്നും ഒക്കെ കേള്‍‌ക്കുന്നത് ശരിയാണോ..

ദേവന്‍ said...

അത് ഒണ്ടാരിയോയിലെ ചെറിപ്പഴം ഇത് കൂമന്‍പള്ളിയിലെ ചെറിപ്പഴം

സാജന്‍| SAJAN said...

ഹരി എഴുതിയത് പോലെ, ഞാനും കരുതി ഇത് കുറേ പടങ്ങളുണ്ടാവുമെന്ന്, നിര്‍മലേച്ചി .,, കുറേക്കൂടെ പടങ്ങളിടാരുന്നു കേട്ടോ:)

ബഹുവ്രീഹി said...

ntaammE! oru maram niraye Mr.'cheri'yaan ontorios.

bahuvreehikk cheRi kittiya poleyaayi katha!

nirmalaaji, maratthil ethra cheRiyunTO athinte varggatthinte avasaanam oru 7 poojyanmaare kooTi chErtthaaluLLathra nandi.

nnaalum korchumkooTi chithrangaL aavaayirunnu.ingane piSukkaNO?

malayaalam unicode-karkodakans illya. itthiri budhimuttiyaanenkilum comment vayikkumallo.

ini, joliyum sambadhavumokkeyaayi ( aa prayOgam aTipoli; itheviteyenkilum njaanum kaachum; kaTappaaT ippo thanne paRanjirikkunnu ) busy aanenkil ; commentu muzhuvanum vaayikkaan samayam illyenkil ;

T H A N K S. ee paavathine ormmichh, marakkaathe oru maram nirate cheri thannathin~.

നിര്‍മ്മല said...

ഹ..ഹ.. ഹരീ,സാജന്‍, ബഹുവ്രീഹി. തിരക്കിനിടക്ക് ‘ചെറി’യാന്‍ ഫോട്ടോഗ്രാഫറേയും കൊണ്ട് സാധിപ്പിച്ചതാണ്. പടം കുറച്ചു പിടിച്ചു, പക്ഷെ ഇനിയുള്ള പടങ്ങളൊക്കെ ഇതിന്‍റ കോപ്പികള്‍ പോലെയിരിക്കുന്നു :)

ശരിയാണു നജീം, മറ്റു പഴങ്ങള്‍ പോലെ മരത്തില്‍ നിന്നും പറിക്കുമ്പോള്‍ നേര്‍ത്ത പുളികലര്‍ന്ന മധുരമാണ്. ആ കുപ്പിയിലാക്കി കിട്ടുന്നതും കേക്കിനും ഐസ്ക്രിമുനും മുകളില്‍ അലങ്കരിക്കുന്നതുമെല്ലാം പഞ്ചസാരപ്പനിയില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നതാണ്.

ദേവന്‍, ഇതിപ്പോഴാണു കണ്ടത്, നന്ദി. ലോലോലിക്കാന്നു കേട്ടപ്പോ (വായിച്ചപ്പോ) വായിലു വെള്ളം വന്നു. സ്ക്കൂളുവിട്ടുകഴിഞ്ഞ് ഇതേവരെ തിന്നിട്ടില്ല ആ സാധനം.

ബഹുവ്രീഹി, 'സംബന്ധ'ത്തിനുള്ള കോപ്പീറേറ്റ് $5/usage :) (ദേവന്‍ ഇതു കാണില്ലെന്നു കരുതുന്നു. “കച്ചിക്കായ“യുടെ റേറ്റു വാങ്ങാന്‍ വന്നാലൊ??)

ദീപു : sandeep said...

ഇതു കണ്ടപ്പോള്� ഓര്�മ്മ വന്നത് :
അമ്മേടെ വീട്ടില്� ചെറി ഉണ്ടായപ്പോള്� അത്� ചുവപ്പുനിറമാകാന്� കാത്തു നില്�ക്കാതെ വെളുത്ത അവസ്ഥയില്�ത്തന്നെ ഉപ്പും കൂട്ടി ആ കറയും സഹിച്ച്� തിന്നിട്ടുണ്ട്�. :)

Satheesh said...


"അപ്പോള്‍ തിരക്കിലായിപ്പോയതുകൊണ്ട് അന്നെടുത്ത പടങ്ങള്‍ ഇപ്പോള്‍ ഇടുന്നു.: "
ഇതും പറഞ്ഞ് രണ്ടേ രണ്ട് പടം വെച്ച് ജനങ്ങളെ പറ്റിക്കുന്ന ഈ പരിപാടിക്കെതിരെ ശക്തമായി പ്രതികരിക്കുന്നു! :-)
ഫോട്ടോ ബാക്കിക്കൂടി ഇട്ട് കണ്ടതിന്‍ ശേഷം മാത്രമേ ഇനി കമന്റൂ‍ .. :-)

ബിന്ദു said...

ശ്ശോ.. നിര്‍മ്മല ചേച്ചിയുടെ വീട്ടില്‍ ചെറിയുണ്ടായിട്ടാണോ ഞാന്‍ അഞ്ചു ഡോളറു കൊടുത്ത്‌ അഞ്ചു ചെറി വങ്ങി കൊതിയടക്കിയത്‌. :) ലേഖനത്തിലേക്കു നീങ്ങട്ടെ ഇനി.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഞാന്‍ കുറച്ച് നാളായി നിങ്ങടെ ഒരു ആരാധകന്‍ ആയിട്ട്.. പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു.

Hypocrisy vs Action ക മ ല  ഹാരിസ്   പുതിയൊരു   കളത്തിൽ   കാലുകുത്തിയതിൽ   കലവറയില്ലാതെ   അഭിമാനം   കൊള്ളുന്നുണ്ട്   നമ്മൾ   ഇന്ത്യാക്കാരും ,...