Sunday, December 07, 2014

മനസ്സിന്‍റെ മന്ത്രണങ്ങള്‍

 
അമേരിക്ക എന്താണ്, നമ്മള്‍ മലയാളികളുടെ അമേരിക്ക എന്താണ് എന്നതിനെപ്പറ്റി എം.ടി.യോ സക്കറിയയോ എഴുതിയപ്പോള്‍ നാം ആലോച്ചിട്ടുണ്ട്‌.  അതിന്‍റെ തുടര്‍ച്ചയായ ഒരു പുസ്തകം ഞാന്‍ വായിച്ചു.  നിര്‍മ്മല എഴുതിയ മഞ്ഞമോരും ചുവന്ന മീനും.  സക്കറിയ തെരഞ്ഞെടുത്ത 22 പ്രവാസ കഥകളുടെ സമാഹാരം എന്ന്‍ പിന്‍പേജ്.   എഴുത്തുകാരിയുടെ സുന്ദരമായ, ചെറു പെണ്‍കിടാവിന്‍റെതുപോലുള്ള ഫോട്ടോയും കാണാം.  ഈ പുസ്തകത്തിന്‍റെ പ്രസാധകര്‍ തൃശൂര്‍ കറന്റ് ബുക്സ് ആണ്.   അല്ല, ഇതൊരു പുസ്തക നിരൂപണമല്ല. 
സൂക്ഷ്മ രാഷ്ട്രീയബോധത്തിന്റെ കഥാരൂപങ്ങള്‍ ഇല്ലാതാവുകയും സ്ഥൂലരാഷ്ട്രീയ കഥകള്‍ സമൃദ്ധമാവുകയും ചെയ്യുന്ന ഇക്കാലത്ത് നിര്‍മ്മലയുടെ കഥകള്‍ കാനഡയിലെ മലയാളി ജീവിതത്തെ മാത്രമല്ല, ലോക രാഷ്ട്രീയത്തെ കൂടി വരച്ചു കാട്ടുന്നു. 

ജോണ്‍ എ. മക്ഡോണാള്‍ഡ്‌ എന്ന കഥ ഉദാഹരണം.  മിന്‍ചിങ്‌ എന്ന ചൈനക്കാരി പെണ്‍കുട്ടി. ചുഴറ്റി വീശുന്ന ധ്രുവക്കാറ്റ് നിലത്തു വീണു കിടക്കുന്ന മഞ്ഞിനെ കല്ലൈസ്‌ ആക്കി മാറ്റുന്ന ഒരുച്ചനേരം.  ഒരു സ്കൂള്‍ അദ്ധ്യാപിക, ആ സ്കൂളിലെ കലപില കൂട്ടുന്ന ആത്മവിശ്വാസക്കാരായ ഹൈസ്കൂള്‍ കുട്ടികള്‍. അവര്‍ക്കിടയില്‍ ആണ് ഈ ചൈനക്കാരികുട്ടി ഒരു ‘കൂലി’യുടെ കാഴ്ചപ്പാടില്‍ കാനഡയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രശില്പി എന്ന്‍ കരുതപ്പെടുന്നവനുമായ ജോണ്‍ എ. മക്ഡോണാള്‍ഡ്‌ ഉന്നതനല്ല എന്ന് സ്വന്തം പ്രബന്ധത്തില്‍ എഴുതിയത്.  ഇന്ത്യയില്‍ നിന്നും പുറപ്പെട്ടുപോയ ‘കൂലി’ എന്നവാക്ക് ഇന്ത്യക്കാരി ടീച്ചറെ പൊള്ളിച്ചു. 
1880ല്‍ കനേഡിയന്‍ പസഫിക് എന്ന തീവണ്ടിപ്പാത പണിയാനായി പതിനായിരത്തിലേറെ ചൈനക്കാരെ ബ്രിട്ടീഷ് കൊളംബിയയില്‍ എത്തിച്ചു. തോരാമഴയില്‍ കുതിര്‍ന്നും മലയിടുക്കുകളിലൂടെയുള്ള അപകടം പിടിച്ച അഞ്ഞൂറു കിലോമീറ്റര്‍ പാളം പണിയുമ്പോള്‍ കൊടും തണുപ്പില്‍ മരവിച്ചു.  ഏറെപ്പേര്‍ മരിച്ചു.  മലതുരക്കാന്‍ വെടിമരുന്നു വെച്ചിട്ട ഓടിപ്പോവുമ്പോള്‍ ചിതറിപ്പോയവര്‍ ഏറെ.  ഒരു മൈലിനു നാലു ചൈനക്കാര്‍ വീതം മരിച്ചിട്ടുണ്ട്.  ചൈനക്കാര്‍ക്ക് ദിവസകൂലി ഒരു ഡോളര്‍ വീതമായിരുന്നപ്പോള്‍ മറ്റു രാജ്യക്കാര്‍ക്ക് 3 ഡോളറും ജീവിതച്ചിലവും കിട്ടിയിരുന്നു... ഇങ്ങനെ മിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ പ്രബന്ധം ഒരു ‘യഥാര്‍ത്ഥ’ പ്രബന്ധം ആയിരുന്നു.  മാര്‍ക്ക് കിട്ടാന്‍ വേണ്ടി കാനഡ രാഷ്ട്ര ശില്പിയെ പുകഴ്ത്തിയ തരികിട വിദ്യആയിരുന്നില്ല

തനിക്ക് മാര്‍ക്കൊന്നും കിട്ടില്ല എന്നാണു മിന്‍ വിചാരിച്ചതും.  പക്ഷേ, ഇന്ത്യക്കാരി ടീച്ചര്‍ എങ്ങനെ മാര്‍ക്ക് കുറക്കും? “സിസ്റ്റർ സാവ്ലയുടെ മലയാളം ക്ലാസിനെയോർത്തു ഞാൻ. എന്നും വായിക്കണ കെരന്തമോ നോമ്പിനു വായിക്കണതൊ എന്നു ചോദിക്കുന്ന ജോലിക്കാരിയോടു അനന്ത പത്മനാഭനെയോർത്തു വേവലാതിപ്പെട്ടിരിക്കുന്ന പാറുക്കുട്ടി ദേഷ്യപ്പെടുന്നത്‌ ക്രൂരയായ ഒരു ഫ്യൂഡലിസ്റ്റ ആയതുക്‌ഒണ്ടാണെന്ന്‌ എന്നെഴുതിയതിനു പൂജ്യം മാർക്കു കിട്ടിയ മലയാളം ക്ലാസ്‌ ഞാനെങ്ങനെ മറക്കും?
മിന്‍ സന്തോഷവതിയായിരുന്നു.  ടീച്ചര്‍ മിന്നിനെ പ്രോത്സാഹിപ്പിക്കുന്നു.  അവള്‍ ഹൈ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് എങ്കിലും ഗര്‍ഭിണിയാണ്.  സെന്റ്‌. മേരിസ് സ്കൂളില്‍ നിന്ന്‍ പുറത്താക്കപ്പെട്ടു സര്‍ക്കാര്‍ സ്കൂളില്‍ അഭയം തേടിയവള്‍.സെന്റ്‌. മേരിസ് സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട കഥയെപ്പറ്റി മിന്‍ പറയുന്നു. “ഗർഭം ധരിച്ച കന്യകയുടെ പേരുള്ള സ്ക്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഗർഭിണിയാണു ഞാൻ.  ടീച്ചറും മിന്നും പരസപരം മനസ്സിലാക്കാന്‍ തുടങ്ങി.  പക്ഷേ മിന്‍ ടീച്ചറോട് ഒരു സഹായം ചോദിക്കുന്നു.  കുഞ്ഞു വരുന്നതിനു മുൻപ്‌ എനിക്കു കുറച്ചു പണം സ്വരൂപിക്കണം. ഞാൻ നിങ്ങളുടെ കുട്ടികളെ നോക്കാം. നിങ്ങൾക്കു പുറത്തുപോകേണ്ട ആവശ്യം വരുമ്പോൾ എന്നെ വിളിച്ചാൽ മതി.

ഇതാ, കഥ അവസാനിക്കുന്നത് ഇങ്ങനെ. നൂറു വിട്ടാവശ്യങ്ങൾക്കയി തണുപ്പിൽ രണ്ടു കുട്ടികളേയും കൊണ്ട്‌ ഓടുന്നയാൾക്ക്‌ അതൊരു വമ്പൻ ഓഫറാണ്‌. എന്നിട്ടും വീടിനു തൊട്ടടുത്തു തന്നെ എനിക്കൊരു ബേബിസിറ്ററുണ്ടല്ലൊ എന്ന കള്ളപ്പറച്ചിൽ എത്ര വേ?ത്തിലാണെന്നോ പുറത്തേക്കു വന്നത്‌.
ഗർഭിണിയായ ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയെ എന്റെ പെണ്മക്കൾക്കു കൂട്ടിരുത്താനൊ, എന്നിലെ വീരനായിക ഉള്ളിൽ ചിരിച്ചു!!”
വൈലോപ്പള്ളി കവിതയിലേതു പോലെ നെഞ്ചു കീറി നേരിനെ കാട്ടിയതുകൊണ്ടു മാത്രമല്ല ഈ കഥ മികച്ചതാവുന്നത്.  ഇപ്പോള്‍ കൊച്ചിയില്‍ നാം കാണുന്ന മെട്രോ ജോലി, അന്യ സംസ്ഥാനതൊഴിലാളികളോട് നാം കാട്ടുന്ന വിവേചനം, ഇന്നത്തെ ‘സംസ്ക്കാര’ത്തിന് ഇന്നലത്തെ  മനുഷ്യരും പ്രകൃതിയും നല്‍കിയ വിലകള്‍, ഇന്ന് നടത്തുന്ന കുടിയൊഴിക്കലുകള്‍, ദേശീയപാത വീതികൂട്ടാന്‍ നാം ശഠിക്കുമ്പോള്‍ പുറത്താക്കപ്പെടുന്നവര്‍, ഭാഷയിലും സൗകര്യങ്ങളിലും എല്ലാം ഉള്ള വ്യത്യാസങ്ങള്‍, ഒരമ്പതുകൊല്ലം മുന്പ് മതവും ആചാരവും അനുവദിച്ചതുകൊണ്ട് ഗര്‍ഭിണികളായിരുന്ന ബാലികമാര്‍ (കൌമാരക്കാരികള്‍), അതേ, ഗര്‍ഭധാരണത്തിന്‍റെ സദാചാരപരവും അല്ലാത്തതുമായ രണ്ടു ലോകങ്ങള്‍... വാത്സല്യം ഒരു സാംസ്ക്കാരികോല്പന്നമാണ് എന്ന സത്യം...
ഇങ്ങനെ ചിന്തിക്കാന്‍ ഒരുപാടു പ്രേരിപ്പിക്കുന്ന കഥകളാണ് നിര്‍മ്മലയുടെ ‘മഞ്ഞമോരും ചുവന്ന മീനും’ നമുക്കു നല്‍കുന്നത്.  പ്രവാസികള്‍ എന്നാല്‍ ഗൃഹാതുരതയുടെ പ്രവാചകരും പ്രചാരകരും ആണ് എന്ന ധാരണ മാറ്റുന്ന സൂഷ്മമായ നിരീക്ഷണവും കുറിക്കു കൊള്ളുന്ന ഭാഷയും മലയാളിക്ക് പ്രതീക്ഷക്ക് വകനല്‍കുന്നു.   
 -വി.എം. ഗിരിജ
INDIAVISION LIVE BOOK by V.M. Girija

കഥ: ജോണ്‍ എ. മക്ഡോണാള്‍ഡ്‌
 

Monday, May 26, 2014

                             Black Swan in Sandy

 മെയ് 10 ചന്ദ്രിക ആഴ്ചപ്പതിപ്പിൽ നിന്നും.
 
-വിവാഹം ഒരു വണ്‍ സ്റ്റോപ്പ് ഷോപ്പ് അല്ല. Everything you need under one roof Super Store അല്ല ഞാന്‍.
റാസ്ബെറി ചുണ്ടുകള്‍....
ബ്ലൂബെറി വിരലുകള്‍...

Blacker the berry, sweeter the juice!!
Oh, that’s rude! Is it?   
 
സാൻഡിയിൽ ഒരു കറുത്ത അരയന്നം   ഇവിടെ വായിക്കാം.
 

Sunday, May 11, 2014

 
മെയ് 2014 ഭാഷാപോഷിണിയിലെ  കഥ


ഇവിടെ വായിക്കാം.   പീഡനം അരുത് - ഭാഷാപോഷിണി


 

Monday, April 21, 2014

അവസാന പേജ് - പാമ്പും കോണിയും  

നോവലിന്‍റെ  പുറം ചട്ടക്കു മുന്‍പ് വരേണ്ട പേജ് എങ്ങനേയോ വീണുപോയി.  അതില്ലാതെ പൂര്‍ത്തിയാവില്ലല്ലോ, അത് താഴെ ചേര്‍ക്കുന്നു.
. 
 
 
 നന്ദിയും ആദരവും
ഇത് ഇവിടെ എത്തിക്കാന് പ്രേരണയായവര്‍: സക്കറിയ, സി. എസ്. വെങ്കിടേശ്വരന്, മുഞ്ഞിനാടു പത്മകുമാര്‍, കരുണാകരന്‍.   

എഴുതാത്തതില് പരിഭവിച്ചും നോവല് എവിടെ എന്ന് ചോദിച്ച പ്രാന്താക്കുകയും ചെയ്ത്, എന്‍റെ അലസതയിലും ഉപേക്ഷിച്ചു പോവാതെ കൂടെ നില്ക്കുന്ന കൂട്ടുകാര്‍ക്കും വായനക്കാര്‍ക്കും.  എന്‍റെ എല്ലാ മടുപ്പന്‍ പരാതികളും ക്ഷമയോടെ കേട്ട് ദൂരെയാണെങ്കിലും ഓരോ ചുവടിലും ഒപ്പം നിന്ന പ്രിയ സുഹൃത്തിന്.
 
സഹായിച്ച വാക്കാശാരികള്‍: സുരേഷ് നെല്ലിക്കോട്, രാജേഷ് ആര്‍. വര്‍മ്മ, ഡോണ മയൂര, സുശീല മാത്യു        . .

സ്വകാര്യതയില്‍ അതിക്രമിച്ചു കടന്ന്‍ ചിലച്ചും ചിരിച്ചും കരഞ്ഞും സ്വൈര്യം കെടുത്തിക്കൊണ്ടിരുന്ന സാലിക്ക്, ജോയിക്ക്, ജിമ്മിക്ക്, ഉഷക്ക്, കുഞ്ഞൂഞ്ഞ് ഉപദേശിക്ക്, അമ്മാളമ്മച്ചിക്ക്, തെയ്യാമ്മക്ക്, ഈപ്പനു, മനുവിന്, ഷാരന്, ജോര്‍ജിക്ക്, ഷൈലക്ക്, ലളിതക്ക്, വിജയന് .... പിന്നെ ഇതില്‍ ഉള്‍പ്പെടാതെ പോയ നിങ്ങള്‍ ബാക്കി അഞ്ഞൂറു പേര്‍ക്കും. 

പ്രത്യേകമായി എ.വി. ശ്രീകുമാറിനും, ഡി.സി. ബുക്സിനും.  

Special thanks: Devin, for being the safety valve without being a whistleblower when I was a pressure cooker. Kieran, the quiet strength who forted my confidence in self-doubting moments. Cherian, for holding the fort during my frenzy days.

Ancaster library, for shelter and privacy. Starbuks, for the inspiring brew.

Tuesday, March 11, 2014


നോവല്‍

അമേരിക്കന്‍ കുടിയേറ്റത്തിന്‍റെ ആണിക്കല്ലായ ആദിമനേഴ്സുമാര്‍ക്ക്.   എന്‍റെ വഴിക്കല്ലുകള്‍ എത്ര മൃദുലമെന്ന് എളിമപ്പെട്ടുകൊണ്ട്.   

പാമ്പും കോണിയും



മറുനാട്ടില്‍ താമസിക്കുന്ന എഴുത്തുകാരിയായ നിര്‍മ്മലയുടെ പാമ്പും കോണിയും അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ  കഥ പറയുന്നു.   ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിക്കളത്തില്‍ സ്വന്തം ജീവിതങ്ങള്‍ ഇറക്കിവെച്ച ഒരു കൂട്ടം മലയാളികളുടെ ഈ കഥ സ്ത്രീജീവിതത്തിന്റെ ആവിഷക്കാരം കൂടിയാണ്.

" മലയാള സാഹിത്യത്തിൽ പ്രാദേശിക വിഷയങ്ങളും ഭാഷാഭേദങ്ങളും നിർണായകമയൊരു പങ്കു വഹിക്കുന്നുണ്ട് . എം ടി യുടെ, സാറ തോമസിന്റെ,  എന്‍.  എസിന്റെ ലന്തൻബത്തേരി .... എന്നിങ്ങനെ പോകുന്നു ആ ഭാഷാഭേദങ്ങൾ. അന്തസ്സ് പോര എന്ന് കരുതിയിട്ടോ മധ്യതിരുവിതാം കൂറുകാരുടെ ഹൃദയവികാരങ്ങൾ പിടികിട്ടിയവർ അധികമില്ലാത്തതുകൊണ്ടോ എന്നറിയില്ല അത്തരം കൃതികൾ അധികം പ്രചരിച്ചു കണ്ടിരുന്നില്ല. എന്നാൽ നിർമ്മലയെന്നൊരു എഴുത്തുകാരി
സധൈര്യം  മധ്യതിരുവിതാംകൂർ ഭാഷയിൽ ഒരു കൃതിയുമായി എത്തിയിരിക്കുന്നു. അതും ഇതുവരെയാരും ശ്രദ്ധിക്കാതെ പോയൊരു കൂട്ടരേ പ്പറ്റി. മലയാളികളുടെ കുടിയേറ്റത്തിന്റെ തുടക്കവും ആക്കവും ആയ നഴ്സുമാർ.  


പുറപ്പെട്ടുപോകേണ്ടി വന്ന ഒരുകൂട്ടം പെണ്ണുങ്ങളുടെ ഒറ്റപ്പെട്ട മനസുകളാണിതിന്‍റെ  പ്രത്യേകത. അതിൽ ചവിട്ടിത്തേക്കപ്പെട്ട പഴംതുണികളുടെ മുതൽ സ്വന്തം ഇഷ്ടങ്ങള്‍ക്ക്  ആരുടേയും അനുവാദം ആവശ്യം ഇല്ലെന്ന അഭിപ്രായം ഉള്ളവരുടെ വരെ പ്രതിനിധികളുണ്ട്.    . കൊതിച്ചതെല്ലാം ഇരട്ടിയിലധികം നേടിയിട്ടും തനിക്കു ലഭിക്കത്തതെല്ലാം കൊടുത്തു വളര്ത്തിയ മക്കളുണ്ടായിട്ടും സ്വന്തം ഇടങ്ങള നഷ്ടപ്പെട്ട ആരുമില്ലാത്ത ഒരു കൂട്ടരാണിവർ.

തിരിച്ച്ചെന്നെടുക്കാൻ നാട്ടിലൊന്നും വെച്ചിട്ടു പോന്നിട്ടില്ലെങ്കിലും ചെന്നെത്തിയിടത്തെ തിരസ്കരണമാവാം ഇവരെ പിന്നോട്ട് വിളിക്കുന്നത്. വെറും സാങ്കൽപ്പികമെന്നു തോന്നാവുന്ന ഓരോ പ്രണയവും.
വിശപ്പില്ലെങ്കിലും ദാഹം ഇല്ലെങ്കിലും ഉറക്കെ കരയുന്ന പെണ്ണുങ്ങൾ. കരയണം...തല്ലണം...ഉടയ്ക്കണം ...ഉറങ്ങണം.. എന്നൊക്കെ വെറുതെ മനസ്സിൽ പറയുകയും ആശിക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ!!!" 

സുശീല മാത്യു 

To buy visit DC on-line bookstore

Monday, March 03, 2014

മനോരമയുടെ പുലര്‍വേളയില്‍ അതിഥിയായപ്പോള്‍


പുലര്‍വേളയില്‍




Nirmala is on Pular Vela, Manorama News morning edition, as a guest. It was aired on Wednesday, April 10, 2013

Wednesday, February 26, 2014

സുഭാഷിതങ്ങള്‍


ചിമിഴില്‍ പ്രസിദ്ധീകരിച്ച കഥ   ഇവിടെ വായിക്കാം

സുഭാഷിതങ്ങള്‍ - ചിമിഴ്