നോവല്‍
അമേരിക്കന്‍ കുടിയേറ്റത്തിന്‍റെ ആണിക്കല്ലായ ആദിമനേഴ്സുമാര്‍ക്ക്. എന്‍റെ വഴിക്കല്ലുകള്‍ എത്ര മൃദുലമെന്ന് എളിമപ്പെട്ടുകൊണ്ട്.
മറുനാട്ടില്‍ താമസിക്കുന്ന എഴുത്തുകാരിയായ നിര്‍മ്മലയുടെ പാമ്പും കോണിയും അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ കഥ പറയുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിക്കളത്തില്‍ സ്വന്തം ജീവിതങ്ങള്‍ ഇറക്കിവെച്ച ഒരു കൂട്ടം മലയാളികളുടെ ഈ കഥ സ്ത്രീജീവിതത്തിന്റെ ആവിഷക്കാരം കൂടിയാണ്.
" മലയാള സാഹിത്യത്തിൽ പ്രാദേശിക വിഷയങ്ങളും ഭാഷാഭേദങ്ങളും നിർണായകമയൊരു പങ്കു വഹിക്കുന്നുണ്ട് . എം ടി യുടെ, സാറ തോമസിന്റെ, എന്‍. എസിന്റെ ലന്തൻബത്തേരി .... എന്നിങ്ങനെ പോകുന്നു ആ ഭാഷാഭേദങ്ങൾ. അന്തസ്സ് പോര എന്ന് കരുതിയിട്ടോ മധ്യതിരുവിതാം കൂറുകാരുടെ ഹൃദയവികാരങ്ങൾ പിടികിട്ടിയവർ അധികമില്ലാത്തതുകൊണ്ടോ എന്നറിയില്ല അത്തരം കൃതികൾ അധികം പ്രചരിച്ചു കണ്ടിരുന്നില്ല. എന്നാൽ നിർമ്മലയെന്നൊരു എഴുത്തുകാരി
സധൈര്യം മധ്യതിരുവിതാംകൂർ ഭാഷയിൽ ഒരു കൃതിയുമായി എത്തിയിരിക്കുന്നു. അതും ഇതുവരെയാരും ശ്രദ്ധിക്കാതെ പോയൊരു കൂട്ടരേ പ്പറ്റി. മലയാളികളുടെ കുടിയേറ്റത്തിന്റെ തുടക്കവും ആക്കവും ആയ നഴ്സുമാർ.
പുറപ്പെട്ടുപോകേണ്ടി വന്ന ഒരുകൂട്ടം പെണ്ണുങ്ങളുടെ ഒറ്റപ്പെട്ട മനസുകളാണിതിന്‍റെ പ്രത്യേകത. അതിൽ ചവിട്ടിത്തേക്കപ്പെട്ട പഴംതുണികളുടെ മുതൽ സ്വന്തം ഇഷ്ടങ്ങള്‍ക്ക് ആരുടേയും അനുവാദം ആവശ്യം ഇല്ലെന്ന അഭിപ്രായം ഉള്ളവരുടെ വരെ പ്രതിനിധികളുണ്ട്. . കൊതിച്ചതെല്ലാം ഇരട്ടിയിലധികം നേടിയിട്ടും തനിക്കു ലഭിക്കത്തതെല്ലാം കൊടുത്തു വളര്ത്തിയ മക്കളുണ്ടായിട്ടും സ്വന്തം ഇടങ്ങള നഷ്ടപ്പെട്ട ആരുമില്ലാത്ത ഒരു കൂട്ടരാണിവർ.
തിരിച്ച്ചെന്നെടുക്കാൻ നാട്ടിലൊന്നും വെച്ചിട്ടു പോന്നിട്ടില്ലെങ്കിലും ചെന്നെത്തിയിടത്തെ തിരസ്കരണമാവാം ഇവരെ പിന്നോട്ട് വിളിക്കുന്നത്. വെറും സാങ്കൽപ്പികമെന്നു തോന്നാവുന്ന ഓരോ പ്രണയവും.
വിശപ്പില്ലെങ്കിലും ദാഹം ഇല്ലെങ്കിലും ഉറക്കെ കരയുന്ന പെണ്ണുങ്ങൾ. കരയണം...തല്ലണം...ഉടയ്ക്കണം ...ഉറങ്ങണം.. എന്നൊക്കെ വെറുതെ മനസ്സിൽ പറയുകയും ആശിക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ!!!"
സുശീല മാത്യു
To buy visit DC on-line bookstore
No comments:
Post a Comment