
ഈ നാട്ടില്‍ ഡിസംബര്‍ എന്നാല്‍ ക്രിസ്തുമസ് എന്നാണര്‍ത്ഥം. ക്രിസ്തുമസ് എന്നു മാത്രമാണര്‍ത്ഥം. ഭൂഗണ്ഡമാകെ സ്പന്ദിക്കുന്നത് ഈയൊരു എന്ന താളത്തിലാണെന്നു തോന്നിപ്പോവും. ക്രിസ്തുവിനെയോ മറിയത്തെയോ ഓര്‍ത്താണീ പരവേശം എന്നു ധരിക്കരുത്. അതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കു സമയം, ക്രിസ്തുമസല്ലെ വരുന്നത് - എന്തെല്ലാം ചെയ്യാന്‍ കിടക്കുന്നു!!
പൊതുസംസാരം ക്രിസ്തുമസ് ഷോപ്പിംഗിനെപ്പറ്റി മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇനി എത്ര ഷോപ്പിംഗ് മണിക്കൂറുകള്‍ അവശേഷിച്ചിട്ടുണ്ടെന്ന് റേഡിയോ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. കടകളില്‍ ഉത്സവത്തിരക്ക്. വ്യാപാരികളുടെ ലാഭക്കൊയ്ത്തിനും തൊഴിലാളികളുടെ അമിതാദ്ധ്വാനത്തിനും സാധാരണക്കാരന്റെ അന്തമില്ലാത്ത ചിലവുകള്‍ക്കും വ്രഥാവാകുന്ന ഒരുപാടു ഭക്ഷണത്തിനുമിടക്ക് ഇതിന്റെ മൂലകാരണമായ ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ പാടേ വിസ്മരിക്കപ്പെടുന്നു.
ഇങ്ങനെയൊക്കെ പരാതിയുടെ കിഴിയുമായിട്ടാണ് ഈ മാസത്തെ പുഴയിലെ കോളം. ഇതോടെ ഇവിടെ ഇങ്ങനെയൊക്കെ എന്ന പരമ്പര അവസാനിക്കുകയാണ്. ഡിസംബര്‍ ലക്കം ഇവിടെ വായിക്കാം.
പ്രതീക്ഷിച്ചതിലേറെ പ്രതികരണങ്ങള്‍ കിട്ടിയതില്‍ ആഹ്ലാദവും അത്ഭുതവും നന്ദിയും ഉണ്ട്. ഇ-മെയില്‍ അയച്ചവര്‍ക്കെല്ലാം മറുപടി അയച്ചിട്ടുണ്ടെന്നുള്ള വിശ്വാസത്തിലാണ്. വളരെയേറെ ഉണ്ടായിരുന്നു. (പരാതിയല്ല, ആദരവോടെ) വിട്ടുപോയിട്ടുണ്ടെങ്കില്‍ മനപൂര്‍വ്വമായിരുന്നില്ല, ക്ഷമിക്കുക.

ഈ വര്‍ഷത്തെ ഹാമില്‍ട്ടണ്‍ മലയാളികളുടെ ക്രിസ്തുമസ് ആഘോഷത്തില്‍, അപൂര്‍വ്വമായ മാര്‍ഗംകളിയും കാണാന്‍ ഭാഗ്യമുണ്ടായി.
എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസും ഐശ്വര്യവും മോഹസാക്ഷാത്ക്കാരവും നിറഞ്ഞ 2008-ഉം നേരുന്നു.
ഈ പോസ്റ്റ് സുല്ലിനു സമര്‍പ്പിക്കുന്നു. തണുപ്പില്ലാതെ ഭംഗിയുള്ള മഞ്ഞടരുകളെ വീഴ്ത്താനുള്ള വിദ്യ സൌജന്യമായി തന്നതിന്.
14 comments:
കാര്യമായിട്ട് ഒരു പോസ്റ്റിടണമെന്നു കരുതി മാസം പാതിയായി. അതുകൊണ്ട് ആ മോഹം ഉപേക്ഷിക്കുന്നു. തലയില്‍ വല്ലതുമൊക്കെ തിരിയുമ്പോള്‍ കൈകള്‍ തിരക്കിലായിരിക്കും. കൈകള്‍ക്കു അവസരം കിട്ടുമ്പോള്‍ തല ശൂന്യം, ഈ കളി തുടങ്ങിയിട്ടു കുറച്ചുനാളായി.
...ഇങ്ങനെയൊക്കെ പരാതിയുടെ കിഴിയുമായി...
വായിച്ചു..
കാനഡയിലെ ക്രിസ്തുമസ്സ് വിവരങ്ങളൊക്കെ..
പുഴ വായിച്ചു..ലേഖനത്തില്‍ ഇവിടത്തെ ക്രിസ്തുമസ് സംസാരം വരച്ച് കാട്ടിയത് നന്നായി.
നിര്‍മ്മലേച്ചിക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകള്‍..:)
ചേച്ചിയ്ക്കും കുടുംബത്തിനും ക്രിസ്തുമസ് നവവത്സര ആശംസകള്‍...
സമയക്കുറവിനിടെ ഒരു പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞുവല്ലോ. സന്തോഷം.. :)
നമ്മുടെ ഓണക്കാലത്തെ റിഡക്ഷന്‍ സെയിലിനെയും ഒക്കെ ഓര്‍മ്മിപ്പിക്കുന്ന കാനഡയിലെ തിരക്കുള്ള തണുത്ത ഡിസംബറിനെ ഇവിടെ പങ്കുവച്ചതിന് അഭിനന്ദങ്ങള്‍...
മാര്‍ഗംകളിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് ഉചിതമായി. ഇപ്പോ കേവലം യൂത്ത് ഫെസ്റ്റിവലുകളിലെ ഒരു മത്സര ഇനമായി തീര്‍ന്നിരിക്കുന്ന മനോഹരമായ ഒരു കലയാണ് മാര്‍ഗ്ഗം കളില്‍. കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്
ഇടക്കിടെ സമയം കണ്ടെത്തി ഒന്നിങ്ങോട്ടൊക്കെ എത്തിനോക്കണേ നിര്‍മ്മലാജീ ..
ചേച്ചി പുഴയില്‍ വന്നപ്പോഴേ വയിച്ചിരുന്നൂട്ടൊ..
എനിച്ചും വേണം ഈ മഞ്ഞുകണങ്ങള്‍...
നല്ല രസം...
ചേച്ചിക്കും ഉണ്ണികള്‍ക്കും ചേട്ടനും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍....
ആശംസകള്‍...
മാര്‍ഗംകളിയുടെ ചിത്രങ്ങള്‍ എന്റെ മുന്‍ അദ്ധ്യാപികയായ ബസ്സാരിയാ സിസ്റ്ററിനെ ഓര്‍മ്മിപ്പിച്ചു. സിസ്റ്റര്‍ ധാരാളം കുട്ടികളെ മാര്‍ഗ്ഗംകളി പഠിപ്പിച്ചിരുന്നു...
വളരെ നാളുകള്‍ക്കു ശേഷം ആണെങ്കിലും ചേച്ചിയുടെ എഴുത്ത് നല്ലൊരു വായനാ സുഖം തരുന്നു. നന്ദി ...
ഞാന്‍ ഇതു കണ്ടപ്പോഴേക്കും ക്രിസ്ത്മസ്സ് കഴിഞ്ഞു പോയി..പുതുവല്സരാശംസകള്.
നവവത്സര ആശംസകള്‍...
നന്ദി jp, മയൂര, ദീപു, നജീം, തുഷാരം, ഹരിശ്രീ, കുട്ടിച്ചാത്തന്‍, പ്രദീപ്, വഴിപോക്കന്‍ :)
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!
മാര്‍ഗ്ഗം കളിയൊക്കെ കാണണമെങ്കില്‍ ഇപ്പോള്‍ വിദേശത്തു തന്നെ പോകണം, അല്ലെങ്കില്‍ വിദേശത്ത് ജീവിക്കണം. നാട്ടില്‍ ഇതൊക്കെ സ്കൂള്‍ കലോത്സവങ്ങളുടെ അരങ്ങില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
ചേച്ചീ...
തിരക്കിനിടയിലും ഇങ്ങനെ ഒരു പോസ്റ്റിട്ടതിനു നന്ദി. നജീമിക്ക പറഞ്ഞതു പോലെ, സമയം പോലെ ഇടയ്ക്ക് ഇവിറ്റെയും ഓരോ പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു.
വരാന്‍ വൈകിയെങ്കിലും പുതുവത്സരാശംസകള്‍!
വരാന്‍ വൈകിയെങ്കിലു വന്നത് വെറുതെയായില്ലാ നന്നായിരിക്കുന്നൂ പുതുവത്സരാശംസകള്‍!
Post a Comment