
സമയം തോല്‍പ്പിച്ചതുകൊണ്ട് ഈ വഴി വന്നിട്ട് കുറച്ചായി. എന്നാലും അയച്ചു കിട്ടിയ ലിങ്കുകള്‍ ഇടക്കു വായിക്കാറുണ്ടായിരുന്നു. എഴുത്ത് എന്നും ഒരു ഭാരമിറക്കലാണ്. അതൊരു ഭാരമായി മാറുന്നത് ശരിയാവില്ലെന്ന അറിയാവുന്നതുകൊണ്ടാണ് പ്രാരാബ്ധങ്ങള്‍ക്കു മുന്‍ തൂക്കം കൊടുത്തു മാറി നിന്നത്.
ഈയിടെ മാതൃഭൂമിയില്‍ ബൂലോകത്തെപ്പറ്റി വന്നിരുന്ന ലേഖനങ്ങളും അഭിമുഖവും അടുത്തലക്കത്തില്‍ വന്ന അതിലേറെ പ്രതികരണങ്ങളിലിമൊക്കെയായി പരിചയക്കാരെ പലരേയും കണ്ടപ്പോള്‍ സന്തോഷം തോന്നി. അപ്പോഴറിഞ്ഞു ഇത് എഴുത്തിനേക്കാളേറെ സൗഹ്രദത്തിന്റെ ലോകമാണല്ലൊ എന്ന്. വസ്ത്രം മുഷിഞ്ഞതാണെന്നൊ സ്വീകരണമുറി അലങ്കോലപ്പെട്ടു കിടക്കുകയാണെന്നൊ ഉള്ള വ്യഥയില്ലാതെ സുഹൃത്തുക്കളെ സ്വീകരിക്കാം. കാപ്പിയും കടിയുമെന്ന ഔപചാരികത ചേര്‍ക്കാതെ കുശലം പറഞ്ഞു പോകാം. പ്രായവും സ്ഥാനമാനങ്ങളും ഗൗനിക്കാതെ കുസൃതി പറയാം, പരിഹസിക്കാം.
നേരില്‍ കാണാത്തവരുടെ സൗഹൃദവും പ്രതികരണങ്ങളും എത്തിച്ചു തരുന്ന ബൂലോകം ഭൂഗണ്ഡങ്ങളെത്തമ്മിലിണക്കുന്നൊരു പാലമാണ്. അവിടെ മഴയോ ചൂടോ തണുപ്പൊ തണലോ സൃഷ്ടിക്കാം. വനമോ പാര്‍ക്കോ തീര്‍ത്ത് അലയാം. ഇവിടെയെത്തിയ കാലത്ത് ഇതൊക്കെ സ്വപ്നം കാണാന്‍പോലും കഴിഞ്ഞിരുന്നില്ല.
അന്ന് ചില കഥാമത്സരങ്ങളില്‍ സമ്മാനംകിട്ടുകയും ആനുകാലികങ്ങളില്‍ കഥകള്‍ അച്ചടിച്ചുവരികയും ചെയ്തപ്പോള്‍ അച്'നുമമ്മക്കും വേവലാതിയായി. മകളുടെ ഭാവി കുളിക്കുകയും മുടിച്ചീവുകയും ചെയ്യാതെ, മുഷിഞ്ഞു കീറിയ വസ്ര്തങ്ങളുമായി ഒരു സഞ്ചിയും തൂക്കി അവുടെ മുന്നിലൂടെ തേരാപ്പാരാ നടന്നു. ഒരു പ്രഭാതത്തില്‍ മഹാരാജാസില്‍ നിന്നും ഇംഗ്ലീഷിലും മലയാളത്തിലും ബിരുദമെടുക്കാനുള്ള ഇന്റര്‍വ്യൂകാര്‍ഡുകളൂം കൂടി വന്നതോടെ വീട്ടില്‍ ബോംബുപൊട്ടി. കുഴിഞ്ഞ കണ്ണുകളുമായി പിച്ചതെണ്ടുന്ന പേരക്കിടാങ്ങളായി അച്'്ന്റേയും അമ്മയുടേയും സ്വപനത്തില്‍ വരാന്‍ തുടങ്ങിയത്.
ചന്ദ്രന്‍ ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളെ അയക്കാന്‍ തുടങ്ങിയിട്ടില്ല. പിന്നെന്തു ചെയ്യും? അവര്‍ ഭൂപടം നേരെയും തലകുത്തനേയും പിടിച്ചാലോചിച്ചു. ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ഭൂഗണ്ഡങ്ങള്‍ കേരളത്തില്‍ നിന്നും എത്രദൂരമുണ്ടെന്ന് അക്ഷാംശവും രേഖാംശവും അടയാളപ്പെടുത്തി പ്രൊട്രാക്ടറും സ്ക്കെയിലും വെച്ചളന്നു നോക്കി. അങ്ങനെയാണ് വടക്കെ അമേരിക്കന്‍ ഭൂഗണ്ഡമാണ് കേരളത്തില്‍ നിന്നും ഏറ്റവും അകലെ എന്നു കണ്ടുപിടിച്ചത്. പക്ഷെ യു.എസ്.എ.യില്‍ മലയാള പ്രസിദ്ധീകരണങ്ങളുണ്ട്. കേരളത്തില്‍ നിന്നും തപാല്‍ വേഗത്തിലെത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്. അതു ശരിയാവില്ല.
അപ്പോഴാണ് അലാസ്ക്കയെപ്പറ്റിയും അതിനടുത്തുള്ള കാനഡയെന്ന ഐസുപെട്ടിയെപ്പറ്റിയും ചേട്ടനു ബോധോദയമുണ്ടായത്. അവിടെനിന്നും ഫോണ്‍ വിളിക്കണമെങ്കില്‍ ഓപ്പറേറ്ററുടെ അനുവാദം വേണം, അനുവദിച്ചാലും മിനിറ്റിന് നൂറുരൂപയോളം കൊടുക്കണം. ഒരു കത്തോ വാരികയോ എത്തണമെങ്കില്‍ കുറഞ്ഞത് മൂന്നാഴ്ച. നാടുകടത്താന്‍ ഇതിലേറെ യോജിച്ച സ്ഥലമേത്.
-ഇവള്‍ക്കാണെങ്കില്‍ വിദ്യാഭ്യാസമില്ല, കാനഡയില്‍ കടുത്ത ജോലിക്ഷാമവും.
-ഇവിളിനി മലയാളം വായിക്കില്ല, കേള്‍ക്കില്ല, പറയാനും സാദ്ധ്യത വളരെ കുറവ്!
പിന്നെ ഒട്ടും അമാന്തിച്ചില്ല. ആദ്യംകണ്ട പ്ലെയിന്‍ കൈകാണിച്ചു നിര്‍ത്തി അതില്‍ കയറ്റി മകളെ കാനഡക്കയച്ചിട്ട് അവര്‍ സമാധാനത്തോടെ ഉറങ്ങി. ആ കാലമോര്‍ക്കുമ്പോള്‍ ഇപ്പോഴത്തെ കുട്ടികളോട് അല്‍പ്പം അസൂയയുമുണ്ട് :)

ഇപ്പോഴിവിടെ ഇലകള്‍ക്കും നിറം പകരുകയും പക്ഷികള്‍ പറന്നകലുകയും ചെയ്തിരിക്കുന്നു. ടൊറന്റോയില്‍ നിന്നും ഏകദേശം 300 കിലോ മീറ്റര്‍ വടക്കോട്ടു മാറിയുള്ള അല്‍ഗ്വോക്കിന്‍ പാര്‍ക്കില്‍ നിന്നും ഒക്ടോബറിലെടുത്ത ചിത്രങ്ങളാണിത്.
ഈ വര്‍ണ്ണഭംഗിയൊക്കെ തല്ലിക്കൊഴിച്ചുകൊണ്ട് വടക്കുനിന്നും ശീതക്കാറ്റു വീശുന്നുണ്ട്. രണ്ടു രാത്രി മുന്‍പ് ഫ്രോസ്റ്റു വന്ന് കുരുന്നിലകളെയൊക്കെ കൊന്നു. കൂടുതല്‍ വിശേഷങ്ങള്‍ പുഴയിലെ ഇവിടെ ഇങ്ങനെയൊക്കെയിലെ പുതിയ ലക്കത്തില്‍: കമണ്ഡലുക്കാലം
36 comments:
ഇപ്പോഴിവിടെ ഇലകള്‍ക്കും നിറം പകരുകയും പക്ഷികള്‍ പറന്നകലുകയും ചെയ്തിരിക്കുന്നു. ടൊറന്റോയില്‍ നിന്നും ഏകദേശം 300 കിലോ മീറ്റര്‍ വടക്കോട്ടു മാറിയുള്ള അല്‍ഗ്വോക്കിന്‍ പാര്‍ക്കില്‍ നിന്നും ഒക്ടോബറിലെടുത്ത ചിത്രങ്ങള്‍.
ഈ വര്‍ണ്ണഭംഗിയൊക്കെ തല്ലിക്കൊഴിച്ചുകൊണ്ട് വടക്കുനിന്നും ശീതക്കാറ്റു വീശുന്നുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ പുഴയിലെ പുതിയ ലക്കത്തില്‍: കമണ്ഡലുക്കാലം
കമണ്ഡലുക്കാലം എന്ന ടൈറ്റില്‍ വല്ലാതെ ഇഷ്ടമായി...
നാട് കാനഡയായലും കന്നഡ ആയാലും രാഗം ദര്‍ ബാരി കാനഡ ആയാലും ഞങ്ങള്‍ ക്കു വായിക്കാന്‍ ഇതേ പോലെ പോരട്ടെ..
സുല്‍ പറയാറുള്ളതു പോലെ ആദ്യ തേങ്ങാ .......
ഇടവേളയ്ക്കു ശേഷമുള്ള വരവു നന്നായി. ഇനിയും സമയം പോലെ എന്തെങ്കിലുമൊക്കെ എഴുതുമല്ലോ...
നല്ല ചിത്രങ്ങള്‍...
:)
really long time...
welcome back... ;)
ആരാണാവോ ഇത്
:)
ഉപാസന
ഹ ഹ ഹ... അച്ഛനമ്മമാര്‍ കഥവായിച്ചതിനു ശേഷമാണോ, അതിനു മുന്‍പാണോ നാടു കടത്തിയത്!!!
:)
--
ഇനി ബ്ലോഗില്ലാത്ത സ്ഥലമെവിടെയെന്ന് കണ്ടെത്തി അങ്ങോട്ട് കെട്ടുകെട്ടിക്കേണ്ടി വരും!!! ഹി ഹി ഹി
ഇഷ്ടപ്പെട്ടു..എഴുത്തും ചിത്രങ്ങളും
ആ മടങ്ങി വരവിന്റെ ഒരു സൌന്ദര്യമേ.. പറയാതിരിക്കാന്‍ വയ്യ.
തിരുമ്പി വന്താച്ചാ :)
ആലോചിക്കുകയായിരുന്നു എന്തു പറ്റി ഈ യിടെയായെന്ന്.
എഴുത്തില്‍ കുറച്ചു കൂടി മൂര്‍ച്ച വന്നിരിക്കുന്നു. ഇടവേളകള്‍ വ്യര്‍ത്ഥമല്ലെന്ന് തെളിയിക്കുന്നു.
കോളജ് ജീവിതം അങ്ങിനെ വിപ്ലവാത്മകമായി അവസാനിച്ചു അല്ലേ...
കൂടുതല്‍ പ്രതീക്ഷയോടെ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
തിരിച്ചുവരവിനു ആശംസകള്‍.
മനോധര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത സത്യസന്ധത . ഉഷാര്‍..........
എന്തായാലും ആ അച്ഛനമ്മമാരോട് ഒരു താങ്ക്സ് പറഞ്ഞേക്ക് , അതു കൊണ്ടല്ലേ ഇതെപോലെ മനോഹരമായ സ്ഥലത്ത് എത്തപ്പെട്ടതും ഇതൊക്കെ നമ്മുക്ക് കാണാനും സാധിച്ചതും.
ഹെന്റമ്മോ ആ ആദ്യചിത്രം ഏതോ ഒരു നല്ല ആര്‍ട്ടിസ്റ്റ് വരച്ച പെയിന്റിംഗ് പോലെയുണ്ട്..
സമയം കിട്ടിമ്പോഴൊക്കെ ഈ വഴി കൂടുതല്‍ ഗ്യാപ്പെടുക്കാതെ വരണം കേട്ടോ
:)
കേരളത്തിലിരുന്ന് മനസ്സുകൊണ്ട് അമേരിക്കയിലേക്കും കാനഡയിലേക്കും യാത്ര ചെയ്യുന്നവരാണിപ്പോള്‍ കൂടുതലും. അപ്പോള്‍ കാനഡയിലിരുന്ന് കേരളത്തിലേക്കും മലയാള സാഹിത്യത്തിലേക്കും കൂപ്പു കുത്താന്‍ കഴിയുന്ന നിര്‍മ്മല ഭാഗ്യവതിയാണ്. ആര്‍ക്കും ആരേയും ഒന്നില്‍ നിന്നും പിന്തിരിക്കാനോ, നിര്‍ബ്ബന്ധിച്ചു നേടുവാനോ കഴിയില്ലെന്നും എല്ലാവരും മനസ്സിലാക്കുന്നുണ്ടോ എന്തോ...
എഴുത്ത് നന്നായ് ഇഷ്ടപ്പെട്ടു.
നിര്‍മ്മല എനിക്കു ഓര്‍മ്മക്കൂടിലൂടെ കിട്ടിയ കൂട്ടുകാരീ..ഇഷ്ടായി.വായനയുടെ ലോകത്ത് ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
വരികള്‍ക്കിടയിലെ നര്‍മ്മവും നൈര്‍മല്യവും ഇഷ്ട്പ്പെട്ടു ഒപ്പം കവിത പോലെ മനോഹരമായ ചിത്രങ്ങളും.ഇടക്കിടക്കു വരണം കേട്ടോ
എഴുത്തും ചിത്രങ്ങളും ഇഷ്ടപ്പെട്ടു!!!!!!!
ആശംസകള്‍...
എഴുത്ത് വളരെ നന്നായിരിയ്കൂന്നു. മനോഹരമായ ചിത്രങ്ങളും...
അപ്പൊ അങ്ങിനെയാണ് ചേച്ചി ഇവിടെ എത്തിപ്പറ്റിയതല്ലേ.. കുറേ നാളായി ചോദിക്കണം ചോദിക്കണം എന്ന് വിചാരിക്കുന്നു! ;-)
പിന്നെ ഈ പടങ്ങള്‍ കണ്ടതിലുള്ള കണ്ണുകടി ഞാന്‍ നേരത്തേ രേഖപ്പെടുത്തിയത് കൊണ്ട് ഇവിടെ വീണ്ടും രേഖപ്പെടുത്തുന്നില്ല.
ഗതകാലസ്മരണ അയവിറക്കിയത് നന്നായി.അരുണിനെപ്പോലെയുള്ളവര്‍ക്ക് കുറേക്കാലമായിട്ട് ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കയായിരുന്നു.ചേച്ചി എങ്ങനെ അവിടെ എത്തിപറ്റി എന്നറിയാതെ :))പാവം അരുണ്‍..
പിന്നെ എന്നെത്തെയും പോലുള്ള നല്ല സുന്ദരന്‍ എഴുത്ത്.കമണ്ഡലുക്കാലം വായിച്ചിരുന്നു.ആ ടൈറ്റില്‍ കലക്കന്‍.
പിന്നെ ഈ പടംസ്...അത് ആ ബിന്ദൂന് കൊടുത്തതിന്‍റെ പ്രതിഷേധത്തില്‍ അതേപ്പറ്റി ഒന്നും പറയുന്നില്ല.അപ്പോള്‍ എഴുത്തങ്ങനെ കുറേ ഗ്യാപ്പൊന്ന്നും ഇട്ടു വേണ്ടാട്ടൊ...ഇടയ്ക്കിടെ പോരട്ടെ..
ഇടവേളക്ക് ശേഷമുള്ള കുറിപ്പ് ഇഷ്ടമായി. അതുപോലെ ചിത്രങ്ങളും ഇഷ്ടപ്പെട്ടു. കമണ്ഡലുക്കാലവും നന്നായിരിക്കുന്നു :)
ഇടവേളക്ക് ശേഷമുള്ള കുറിപ്പ് ഇഷ്ടമായി. അതുപോലെ ചിത്രങ്ങളും ഇഷ്ടപ്പെട്ടു. കമണ്ഡലുക്കാലവും നന്നായിരിക്കുന്നു :)
വന്നോര്‍ക്കും
വായിച്ചോര്‍ക്കും
അഭിപ്രായിച്ചോര്‍ക്കും
നൊണപറഞ്ഞോര്‍ക്കും
മുണ്ടാതെ പോയോര്‍ക്കും
നന്ദി!!
മഴത്തുള്ളിക്ക് ഒരു നന്ദീം കൂടി :)
ഈ വര്‍ണ്ണഭംഗിയൊക്കെ തല്ലിക്കൊഴിച്ചുകൊണ്ട് വടക്കുനിന്നും ശീതക്കാറ്റു വീശുന്നുണ്ട്. രണ്ടു രാത്രി മുന്‍പ് ഫ്രോസ്റ്റു വന്ന് കുരുന്നിലകളെയൊക്കെ കൊന്നു.
അടുത്തതിനായി കാത്തിരിക്കുന്നു.
dear
madyatheppatti njan oru item post cheyyunnundu.
m k harikumar
ഞാന്‍ മിണ്ടൂല്ലാ.... :-(
പിണക്കമാ...
ആ ചിത്രങ്ങളുടെ ഭംഗികണ്ട് ഞാന്‍ അത് എന്റെ PC യുടെ Desktop BackGround ആക്കിയതായിരുന്നു. അപ്പഴാ അത് കണ്ടത്. അടിയില്‍ “നിര്‍മ്മല” എന്നെഴുതിയിരിക്കുന്നു. മാന്യമായി അടിച്ച് മാറ്റാനും സമ്മതിക്കില്ല എന്ന് വച്ചാ.. വല്യ കഷ്ടമാ കേട്ടോ.. എനിക്കാ ഇമേജസ് വേണം... താ... എനിക്കയച്ചു തരൂ.. പ്ലീസ്..
E-mail: pkabhilash@gmail.com
ആാാാാ... വേണ്ട.. വേണ്ട..
ഞാന്‍ അത് വിജയകരമായി അടിച്ചുമാറ്റിക്കഴിഞ്ഞു.
ഓര്‍ക്കുട്ടിലെ “ഇലകൊഴിയും കാലം“!
നന്ദി.. :-)
Thankz
കൊള്ളാം..
ഇവിടെ വെച്ച് കണ്ടുമുട്ടുമെന്ന് തീരെ പ്രതിക്ഷിച്ചില്ല. നിറ്‍മലയുടെ കഥ കള്‍ മുന്‍പും വായിച്ചിട്ടുണ്ട്. വളരെ നല്ല കഥകള്‍. പ്റത്യേകിച്ചും കറിവേപ്പ് (മാത്റുഭൂമി വാരികയിലാണെന്നു തോന്നുന്നു). കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം.
ദൂരെയാണെങ്കിലും... അവിടെ ഒരു മലയാളിയെ കണ്ടതില്‍ സന്തോഷം.
നന്ദി അമ്രത,
അഭിലാഷിന്‍റെ പേരില്‍ മോഷണത്തിനും പ്രേരണാക്കുറ്റത്തിനും നടപടി എടുക്കുന്നു. ആ കമന്‍റുകണ്ട് മഴത്തുള്ളിയും പടം അടിച്ചുമാറ്റി എന്നു കുമ്പസാരിച്ചിട്ടുണ്ട്.
സുരേഷ്, കെ.എം.എഫ്. നന്ദി
സാക്ഷരന്‍, ഇങ്ങനെയൊരു കമന്റിനു പ്രത്യേകം നന്ദി. എഴുതന്നതൊക്കെ ആരെങ്കിലുംവായിക്കാറുണ്ടോ ഓര്‍ത്തിരിക്കുമോ എന്നൊക്കെ സംശയിക്കാറുണ്ട്.
ഇവിടെ കണ്ടതില്‍ സന്തോഷം ചിത്രകാരന്‍. നെയ്യപ്പത്തില്‍ നെയ്യ് കൂടിപ്പോയാല്‍... :) :)
നിര്‍മ്മല ചേച്ചിയെക്കുറിച്ച് എന്താ പറയുക ....സ്നേഹം നിറഞ മനസ്സ്...കാപട്യം അശേഷം ഇല്ല...സന്തോഷം തോന്നുമ്പോഴും ദു:ഖം തോന്നുമ്പോഴും ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്ന മുഖം......സ്നേഹം നിറഞ്ഞ സുഹൃത്ത്..ജീവിതത്തില്‍ ഇതുപോലൊരു സുഹൃത്ത് വേണം, ഒരാളെങ്കിലും
ഇനി സത്യം പറയാം. ഭയങ്കര ജാഡയാണ്.........
തിരക്കേറിയ ജീവിതത്തിലും സൗഹൃദങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സമയം കണ്ടെത്തുവാന്‍ പരിശ്രമിക്കുന്ന നല്ല കൂട്ടുകാരി ,വിരസതയുടെ നിമിഷങ്ങള്‍ അര്‍ത്ഥതലങ്ങളിലേക്കുയര്‍ത്തിയ കൂട്ടുകാരി...........
സ്‌നേഹബന്ദങ്ങള്‍ക്ക്, രക്തബന്ദത്തിന്റെ ദൃഡതയേകിയ സ്‌നേഹിത..................
ഏകാന്തതയുടേയും, ഒറ്റപെടലിന്റേയും താഴ്‌വാരങ്ങളില്‍ ഒരുതാങ്ങായി, നന്മയുടെയും, നിറവിന്റേയും ഉന്നതികളിലേക്ക് കൈപിടിച്ചു നടത്തിയ, നടത്തുന്ന......സ്‌നേഹിത.................................
നിര്‍മ്മല ചേച്ചിയെക്കുറിച്ച് എന്താ പറയുക ....സ്നേഹം നിറഞ മനസ്സ്...കാപട്യം അശേഷം ഇല്ല...സന്തോഷം തോന്നുമ്പോഴും ദു:ഖം തോന്നുമ്പോഴും ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്ന മുഖം......സ്നേഹം നിറഞ്ഞ സുഹൃത്ത്..ജീവിതത്തില്‍ ഇതുപോലൊരു സുഹൃത്ത് വേണം, ഒരാളെങ്കിലും
ഇനി സത്യം പറയാം. ഭയങ്കര ജാഡയാണ്.........
തിരക്കേറിയ ജീവിതത്തിലും സൗഹൃദങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സമയം കണ്ടെത്തുവാന്‍ പരിശ്രമിക്കുന്ന നല്ല കൂട്ടുകാരി ,വിരസതയുടെ നിമിഷങ്ങള്‍ അര്‍ത്ഥതലങ്ങളിലേക്കുയര്‍ത്തിയ കൂട്ടുകാരി...........
സ്‌നേഹബന്ദങ്ങള്‍ക്ക്, രക്തബന്ദത്തിന്റെ ദൃഡതയേകിയ സ്‌നേഹിത..................
ഏകാന്തതയുടേയും, ഒറ്റപെടലിന്റേയും താഴ്‌വാരങ്ങളില്‍ ഒരുതാങ്ങായി, നന്മയുടെയും, നിറവിന്റേയും ഉന്നതികളിലേക്ക് കൈപിടിച്ചു നടത്തിയ, നടത്തുന്ന......സ്‌നേഹിത.................................
മധുരം മനോഞ്ജം സരസമീ കുറിപ്പുകള്‍.
-നന്ദി
Post a Comment