Monday, March 05, 2007

യാഹുവിന്റെ അഹങ്കാരം!!

Definition

Plagiarism : copying, illegal use, breach of copyright, bootlegging.

Example: Yahoos malayalam portel

സാഹിത്യചോരണം: മറ്റൊരാള്‍ എഴുതിയതിനെ സ്വന്തമായി അവതരിപ്പിക്കല്‍

ഉദാഹരണം: യാഹുവിന്റെ മലയാളം പോര്‍ട്ടല്‍.

10 comments:

നിര്‍മ്മല said...

യാഹിവിന്റെ അഹങ്കാരം!!
എന്നേക്കൊണ്ട് ഇത്രയേ പറ്റിയുള്ളൂ /\
ഇവിടെ (ജോലിയില്‍) ആകാശം ഇടിഞ്ഞു വീഴുന്നു. പോയി താങ്ങിനിര്‍ത്തട്ടേ.

സു | Su said...

നന്ദി. :)

ഇവിടെ ലിങ്ക് ചേര്‍ത്തിട്ടുണ്ട്.

qw_er_ty

Haree said...

ലിങ്ക് കണ്ടൂട്ടോ... :)
പിന്നേ, മറ്റ് പൊസ്റ്റുകളിലേക്ക് ലിങ്ക് കൊടുക്കുമ്പോള്‍ പോസ്റ്റിന്റെ ലിങ്ക് നല്‍കുന്നതാണ് ബ്ലോഗിന്റെ ലിങ്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത്.
ഇതുപോലെ: http://grahanam.blogspot.com/2007/03/blog-post.html
--
qw_er_ty

Haree said...

എന്റെ ദൈവമേ, ഞാനിതിപ്പോഴാണു ശരിക്കും നോക്കിയത്:
സാഹിത്യചോരണം: മറ്റൊരാള്‍ എഴുതിയതിനെ സ്വന്തമായി അവതരിപ്പിക്കല്‍
ഉദാഹരണം: യാഹുവിന്റെ മലയാളം പോര്‍ട്ടല്‍.
- വായിക്കുന്നവര്‍ എന്താണ് കരുതുക, ഈ പോസ്റ്റുകളാണ് പ്ലേഗറിസത്തിന് ഉദാഹരണമെന്നോ??? :(
--
പ്ലേഗറിസം എന്നതിന് തത്തുല്യ മലയാളം പദം എന്താണ്? Plagiarism എന്നത് മലയാളത്തില്‍ എഴുതുമ്പോള്‍ 'പ്ലേഗറിസം’ എന്നു തന്നെയാണോ എഴുതേണ്ടത്?
--

നിര്‍മ്മല said...

അയ്യോ അങ്ങനെയല്ല. അവിടെ വന്ന് വിശദമായി വായിച്ചു മനസ്സിലാക്കുക എന്നാണുദ്ദേശിച്ചത്.
കൊക്കിനുവെച്ചത് ചക്കിനുകൊള്ളുമോ?
സൂ എന്തു പറയുന്നു, മാറ്റണൊ സംഗതി :(

പ്ലേജറിസത്തിന്റെ മലയാളമാണ് ‘സാഹിത്യചോരണം’ മലയാളം നിഘണ്ടു പറഞ്ഞതാണ്!
ഗൂഗിള്‍ search ചെയ്യുന്നവര്‍ ഒരു വാക്കു തപ്പുമ്പോള്‍ ഇതു പൊങ്ങിവരുമെന്നും അത് യാഹുവിന് ഉപദ്രവമാകുമെന്നും വായിച്ചിട്ടു ചെയ്തതാണ്.

Santhosh said...

ഹരീ, പലരും എഴുതിക്കണ്ടതുപോലെ പ്ലേഗറിസം എന്നല്ല ആ വാക്ക് ഉച്ചരിക്കേണ്ടത്. പ്ലേയ്ജറിസം എന്നാണ്. എഴുതുമ്പോള്‍ പ്ലേജറിസം എന്നുമാവാം. ഇതു നോക്കൂ.

Haree said...

എനിക്കങ്ങിനെയാണു തോന്നിയത്, അതുകൊണ്ട് പറഞ്ഞതാണു കേട്ടോ... :) (തെറ്റിധരിക്കപ്പെടാം എന്നേ ഉദ്ദേശിച്ചുള്ളൂ...)
--
പ്ലേയ്ജറിസം / പ്ലേജറിസം എന്നാണ് അപ്പോള്‍ എഴുതേണ്ടത് അല്ലേ? ഇതില്‍ ഏതാവും കൂടുതല്‍ ശരി?

പക്ഷെ, സാഹിത്യചോരണമാണോ ശരിക്കും പ്ലേയ്ജറിസം? എന്നുവെച്ചാല്‍, ഒരു ചിത്രം കോപ്പിചെയ്താലും, ഒരു പോഡ്‌കാസ്റ്റ് കോപ്പി ചെയ്താലും ഒക്കെ പ്ലേയ്ജറിസം എന്നു പറയുവാന്‍ കഴിയില്ലേ?
--

നിര്‍മ്മല said...

ചോദ്യം വളരെ യുക്തമാണ്. പണ്ട് അച്ചടിച്ചിരുന്നത് പ്രധാനമായും സാഹിത്യമായിരുന്നല്ലൊ. അതുകൊണ്ടാവും നിഘണ്ടു അങ്ങനെ പറയുന്നത്.
Breach of copyright എന്നതാണ് ഏറ്റവും യുക്തം എന്നു തോന്നുന്നു.
‘യ‘ക്ക് ഊന്നല്‍ കൊടുക്കാതെ പറയുക.

ആഷ | Asha said...

plagiarize - to copy another person's ideas, words, or work and pretend that they are your own.

ദാ ഈ സൈറ്റില്‍ പോയി കേട്ടു നോക്കൂ ഉച്ചാരണത്തിന്റെ സംശയം മാറിക്കിട്ടും
http://www.howjsay.com/index.php?word=plagiarism

അനാഗതശ്മശ്രു said...

ശരിക്കുള്ള ഉച്ചാരണം ആധികാരികമായി പറയാറുള്ള സാഹിത്യ്വാരഫലക്കാരന്റെ അസാന്നിധ്യം ???