Tuesday, September 02, 2008

സ്ട്രോബറികള്‍ പൂക്കുമ്പോള്‍

ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ച സ്ട്രോബറികള്‍ പൂക്കുമ്പോള്‍ എന്ന കൃതിയുടെ പ്രകാശനം പി. കെ. ഭരതന്‍ മാസ്റ്റര്‍ക്ക് കോപ്പി നല്‍കിക്കൊണ്ട് പ്രൊഫ. സാറ ജോസഫ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ ബുക്സ് എം.ഡി. കൃഷ്ണദാസ്, ഐ. ഷണ്മുഖദാസ് എന്നവരാണു സമീപം.

രണ്ടിടത്തായി ഒരേ സമയം ജീവിക്കുന്ന ഒരെഴുത്തുകാരിയുടെ ആര്‍ദ്രമായ മനസ്സിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണ് കനേഡിയന്‍ മലയാളിയാ‍യ നിര്‍മ്മലയുടെ രചനയില്‍ കാണാന്‍ കഴിയുന്നതെന്നും പ്രവാസിയുടെ വീട്ടില്‍ എങ്ങനെ കേരളം തുടിക്കുന്നു എന്നതിനു ദൃഷ്ടാന്തമാണു അവരുടെ കൃതിയെന്നും പ്രൊഫ. സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ഗ്രീന്‍ ബുക്സ് പ്രസിദ്ധം ചെയ്ത ‘സ്ട്രോബറികള്‍ പൂക്കുമ്പോള്‍‘ (നിര്‍മ്മല) എന്ന കൃതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സാറാ ജോസഫ്. കുടുംബ ജീവിതത്തിന്‍റെ നേര്‍ത്ത ഇഴകളെ സ്പര്‍ശിച്ചുകൊണ്ട് നര്‍മ്മമധുരമായിട്ട് അവര്‍ നിര്‍വ്വഹിച്ച ആഖ്യാനം ഏറെ വായനക്കാരെ ആകര്‍ഷിക്കുമെന്ന് സാറാ ജോസഫ് പറഞ്ഞു. ജീവിതത്തെ സ്നേഹിക്കുന്ന നന്മയെ സ്നേഹിക്കുന്ന ഈ എഴുത്തുകാരിയുടെ കൃതി തീ പിടിച്ച മനസ്സുകള്‍ക്ക് സമാധാനം നല്‍കുമെന്നും അവര്‍ പ്രത്യാശിച്ചു.

വാക്കുകളെ സ്നേഹിക്കുന്ന, എഴുത്തിനെ സ്നേഹീക്കുന്ന ഒരെഴുത്തുകാരിയുടെ അടയാളങ്ങള്‍ നിര്‍മ്മലയുടെ കൃതികളില്‍ കാണാന്‍ കഴിയുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രൊഫ. ഐ. ഷണ്മുഖദാസ് പ്രസ്താവിച്ചു. പി. കെ. ഭരതന്‍ പുസ്തകത്തിന്‍റെ കോപ്പി സ്വീകരിച്ചു. ഗ്രീന്‍ ബുക്സിന്‍റെ എം.ഡി. കൃഷ്ണദാസ് സ്വാഗതവും എഡിറ്റര്‍ കടാങ്കോട്ട് പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

ഗ്രീന്‍ബുക്സ് പ്രസ്ദ്ധീകരിച്ച മറ്റൊരു കൃതി ബന്യാമിന്‍റെ ‘ആടുജീവിതം’

17 comments:

നിര്‍മ്മല said...

ദേ, പിന്നേം പുസ്തക പ്രകാശനം!!!

പുഴയില് വന്നിരുന്ന കോളവും മറ്റു ചില കുറിപ്പുകളും കൂട്ടി ഗ്രീന്ബുക്സ് പുറത്തിറക്കിയ പുസ്തകം: സ്ട്രോബറികള്‍ പൂക്കുമ്പോള്‍

ബ്ലോഗിലെ ലിങ്കുകളൊന്നും ഇനി ശരിയാവില്ലെന്നറിയാം. അലക്കൊക്കെ തീര്‍ത്തിട്ട് ഈ ലോണ്ഡ്രി മാനേജര്‍ കാശീക്കു പോണുണ്ട്, അതു കഴിഞ്ഞിട്ട് എല്ലാം ശരിയാക്കാന്ന്!

Haree said...

രണ്ടിടത്തായി ഒരേ സമയം ജീവിക്കുന്ന ഒരെഴുത്തുകാരിയുടെ ആര്‍ദ്രമായ മനസ്സിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണ് കനേഡിയന്‍ മലയാളിയാ‍യ നിര്‍മ്മലയുടെ രചനയില്‍...” - ശ്ശോ! ബഹിര്‍സ്ഫുരണങ്ങളേയ്... ;-)

വാക്കുകളെ സ്നേഹിക്കുന്ന, എഴുത്തിനെ സ്നേഹീക്കുന്ന ഒരെഴുത്തുകാരിയുടെ അടയാളങ്ങള്‍ നിര്‍മ്മലയുടെ കൃതികളില്‍ കാണാന്‍ കഴിയുമെന്ന്...” - ഇതു കറക്ട്... :-)

ലിങ്കുകളൊന്നും ശരിയാവില്ലേ? അതെന്തുവാ? ആശംസകള്‍, അഭിനന്ദനങ്ങള്‍... സ്ട്രോബറികള്‍ ഇനിയും പൂക്കട്ടെ... :-)
--

തോന്ന്യാസി said...

നാട്ടീപ്പോവുമ്പോ ഒരെണ്ണം വാങ്ങി വായിക്കട്ടെ.......

വല്ലകുറ്റോം പറയാനുണ്ടോന്നറിയണമല്ലോ......

എന്തായാലും മൂന്നാമത്തെ കൃതിയ്ക്ക് ചൂടോടെ ആശംസകള്‍.......

മയൂര said...

ദേ, പിന്നേം പുസ്തകം വാങ്ങണോ ;)

ആശംസകൾ...:)

സാജന്‍| SAJAN said...

ആര്‍ദ്രമായ മനസുള്ള എഴുത്ത് കാരിയോ,
അത് മാത്രം അങ്ങട് ദഹിച്ചില്ല, ഇപ്പൊ ബ്ലോഗിലെങ്ങും കാണാറെയില്ലല്ലോ
പുസ്തകം വെട്ടത്ത് വച്ചതിനാശംസകള്‍:)
ഒപ്പം ഓണാശംസകളും!

മഴത്തുള്ളി said...

കൊള്ളാം. കുറെ നാള്‍ മുന്‍പ് കുറേ സ്ട്രോബറി കഴിക്കാന്‍ പറ്റി. ദാ ഇപ്പോ നോക്കുമ്പോള്‍ ആ മരം വീണ്ടും പൂവിട്ടിരിക്കുന്നു! ഇനി കായ്ച് കഴിയുമ്പോള്‍ കുറേ സ്ട്രോബറി അയച്ചേക്കണം.

അഭിനന്ദനങ്ങള്‍. ആശംസകള്‍.

കരീം മാഷ്‌ said...

ആശംസകള്‍.......
വായിക്കട്ടെ.......

സാബി & കരീം മാഷ്‌

Jane Joseph , New Jersey, USA said...

നിര്‍മ്മലയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചെന്ടുകള്‍.മനസിനെ പിടിച്ചിരുത്തുന്ന നല്ല കൃതികള്‍ സമ്മാനിക്കുന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് എല്ല ഭാവുകങ്ങളും നേരുന്നു.

Bino M. said...

(Sorry I couldn't figure out how to post a comment in Malayalam) I saw a column about you in the 'Malayalam Pathram'. I am a lover of good literature. I live in Michigan, USA. Could you let me know how to get a copy of your latest book (Strawberrykal pookumpol)?. I think will surely like it.

Thank you,
Bino

നിരക്ഷരൻ said...

അഭിനന്ദനങ്ങള്‍, ആശംസകള്‍.
നാട്ടില്‍ പോകുമ്പോള്‍ വാങ്ങുന്നുണ്ട്.

നിര്‍മ്മല said...

ഹരീ, സാജന്‍ നന്ദി‍, (വായിച്ചിട്ട് എനിക്കും സംശയമുണ്ട് ഇതാരെപ്പറ്റിയാണു പറഞ്ഞിരിക്കുന്നതെന്ന് ;))

തോന്ന്യാസീ, കുറ്റങ്ങളൊന്നും ഇവിടെ അക്സെപ്റ്റുചെയ്യുന്നതല്ല :) ആശംസകള്‍ക്കു നന്ദി.

പേടിക്കേണ്ട മയൂരെ, അമേരിക്കാവില് ഇതുവാങ്ങാന്‍ കിട്ടില്ല.

മഴത്തുള്ളി, ഒരു പാക്കറ്റ് സോബടി അയച്ചിട്ടുണ്ട് :)

കരീം മാഷേ, വെറുതെ സമയം വെയ്സ്റ്റാക്കണോ?

നന്ദീ ജെയിന്‍.

ബിനോ, അമേരിക്കയില്‍ വാങ്ങാന്‍ പറ്റില്ല. പിന്നെ മോബ്ചാനലില്‍ അന്വേഷിക്കാം. ഗ്രീന്‍ബുക്സില്‍ നിന്നും നേരിട്ടു വരുത്താന്‍ പോസ്റ്റേജ് വളരെ കൂടുതലാവും.

നന്ദി നിരക്ഷരന്‍, പിന്നെ വിശാ‍ലമനസ്കന്‍ ചോദിക്കുന്നതു പോലെ ‘ആ പൈസക്കു കൂര്‍ക്ക വാങ്ങിക്കൂടെ’ :)

umar trivandrum said...

i'm a student of english literature and it's great that you have carved a space out for malayalam literature in canada. looking forward to reading your book.

plz visit my blog http://rioh.blogspot.com

i had published a poem in TSAR website.

wine said...

I have loved a book without reading it. It is the anticipation of getting the book that is intoxicating.

Ranjith chemmad / ചെമ്മാടൻ said...

ആദ്യമായാണിവിടെ...
ആശംസകള്‍ സ്ട്രോബറിക്ക്

നിര്‍മ്മല said...

Thank you Umar, Wine & രണ്‍ജിത്.

Siji vyloppilly said...

chechi..eppozhaanu ethu kandathu..
Abhinandhanathinte oru valiya koombaaram ente vaka..

Siji-

നിര്‍മ്മല said...

നന്ദി സിജീ.