Tuesday, July 29, 2025

എയർ ഇന്ത്യ ഫ്ലൈറ്റ്-182, കനിഷ്ക  ദുരന്തം

ഈ ജൂണിൽ  കനിഷ്ക  ദുരന്തം  കഴിഞ്ഞിട്ട് 40 വർഷമായി.   മോൺട്രിയോളിൽ നിന്നും പുറപ്പെട്ട  എയർ ഇന്ത്യ ഫ്ലൈറ്റ്-182  അറ്റ്ലാൻ്റിക് സമുദ്രത്തിനു മുകളിൽ പൊട്ടിത്തെറിച്ച്  329 പേർ മരിച്ച  ബോംബാക്രമണം  കാനഡയുടെ 9/11 ആയി കരുതപ്പെടേണ്ടതാണ് എന്ന അഭിപ്രായമുണ്ട് .   പക്ഷേ മറ്റൊരു രാജ്യത്തിൻറെ പ്രശ്നമായി അത് ചുരുങ്ങിപ്പോയി.

കാനഡയിലെ മക്-മാസ്റ്റർ യൂണിവേഴ്‌സിറ്റി  എല്ലാ വർഷവും cultural studies-ൻറെ ഭാഗമായി ഈ ദുരന്തത്തെ അനുസ്മരിച്ച് കോൺഫറൻസ് സംഘടിപ്പിക്കുന്നുണ്ട്.  2016- ലെ കോൺഫറൻസിൽ  ഞാനും പങ്കെടുത്തിരുന്നു.  ഈ ഭീകരാക്രമണത്തിൻറെ,  ജീവിച്ചിരിക്കുന്ന ഇരകളെ നേരിട്ടു കാണുന്നതും അവരുടെ  അനുഭവങ്ങൾ കേൾക്കുന്നതും  ആദ്യമായിട്ടായിരുന്നു.   അന്നെഴുതിയ ലേഖനം മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്.