ലഞ്ച് റൂം @ കാനഡ
മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചത് .
ഈയിടെ പ്രശസ്തനായ ഒരു നടൻ ഒരു ടി.വി. ഷോയിൽ ചോദിക്കുന്നതു കേട്ടു, എന്തിനാണ് ചുരിദാറിന്റെ സ്ലിറ്റ് ഇത്രയും പൊക്കത്തിലാക്കിയതെന്ന് . ആണുങ്ങൾക്ക് നിയന്ത്രണ ശക്തി പോകുമെന്നും ദൈവം അവരെ അങ്ങനെയാണു സൃഷ്ടിചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. എത്ര വലിയ പോക്രിത്തരമാണിത്?
-അവളങ്ങനെ നടന്നിട്ടല്ലേ എന്ന്‍ പ്രായമുള്ളവര്‍ തെറ്റിനെ ന്യായികരിച്ചാല്‍ ഇളംതലമുറ എന്താണ് പഠിക്കുന്നത്?
യുറോപ്പിലും അമേരിക്കയിലുമായി കുടിയേറിയിട്ടുള്ള ആയിരക്കണക്കിനു മലയാളി യുവാക്കളുണ്ട്. ആ നാടുകളിൽ സ്ത്രീ ശരീരങ്ങൾ സാരിയിലോ പർദ്ദയിലോ പൊതികെട്ടിയല്ല പുറത്തിറങ്ങുന്നത്. ആ നാടുകളിൽ നമ്മുടെ ആണ്‍കുട്ടികൾ ദൈവദത്തമായ കെട്ടുപൊട്ടിക്കലുകൾ കാണിക്കാറില്ല.
കേരളത്തിൽ തട്ടുകടകൾ, ബേക്കറികൾ, പഴക്കടകൾ, ചായക്കടകൾ, സൂപ്പർ മാർക്കറ്റുകൾ വരെ എത്രതരം കൊതിപ്പിക്കുന്ന ഭക്ഷണസാധനങ്ങളാണു നിരത്തിവെച്ചിരിക്കുന്നത്. എന്നിട്ടും പട്ടിണികൊണ്ടു വലയുന്നൊരാളും കൈയെത്തി ഒന്നെടുക്കുന്നില്ല അങ്ങെനെ ചെയ്താൽ ഉടമയും കണ്ടു നിലക്കുന്നവരും കേട്ടറിഞ്ഞത്തുന്നവരും ഒന്ന് ചേർന്ന് അയാളെ തല്ലിച്ചതക്കും.
ഒരു വടക്കോ ഒരു പഴത്തിനോ നല്കുന്ന സംരക്ഷണം പോലും എന്തുകൊണ്ടാണ സമൂഹം നമ്മുടെ പെണ്കുട്ടികള്ക്ക് നല്കാത്തത്?

വിവാഹവും സ്നേഹവും രണ്ടായി കാണുന്ന സമൂഹമാണു നമ്മുടേത്. സ്ത്രീയും പുരുഷനും സ്നേഹത്തിൽ പെട്ടിട്ട് വിവാഹം കഴിച്ചാൽ 'അവർ സ്നേഹിച്ചു കല്യാണം കഴിച്വരാണ' എന്ന് പുച്ഛംകൂട്ടി വിശേഷിപ്പിക്കും. അതുകൊണ്ടാണ് സ്നേഹം ഇല്ലെങ്കിലും വിവാഹം നിൽനിൽക്കേണ്ടതാണെന്ന് നമ്മുടെ സമുഹം ഉറപ്പിച്ചു പറയുന്നത്.
5 comments:
dear nirmala, it s a worthy article.
'ഒരു വടയ്ക്കോ ഒരു പഴത്തിനോ നല്കുന്ന സംരക്ഷണം പോലും എന്തുകൊണ്ടാണ് സമൂഹം നമ്മുടെ പെണ്‍ക്കുട്ടികള്‍ക്ക് നല്‍കാത്തത്?'
നല്ല കുറിപ്പ്
ആശംസകള്‍
ഒരു വടക്കോ ഒരു പഴത്തിനോ നല്കുന്ന സംരക്ഷണം പോലും എന്തുകൊണ്ടാണ സമൂഹം നമ്മുടെ പെണ്കുട്ടികള്ക്ക് നല്കാത്തത്?
നന്ദിപുര്‍വ്വം
നിര്‍മ്മല
വളരെ ചിന്തനീയമായ വരികൾ
എന്തേ നാമിങ്ങനെ!!!
പലപ്പോഴും ഓർത്തു പോയിട്ടുണ്ട്
പുതിയ പോസ്റ്റു ഒന്ന് കണ്ടില്ലല്ലോ
മാദ്ധ്യമത്തിൽ വന്നത് പക്ഷ
ഇവിടെ ഒന്നും വായിക്കാൻ
കഴിയുന്നില്ലല്ലോ
എഴുതുക അറിയിക്കുക
ആശംസകൾ
Post a Comment