Wednesday, August 22, 2007

അത്തപ്പൂക്കളം


ഈ വര്‍ഷത്തെ പൂക്കളം. സമയത്തിനും പൂക്കള്‍ക്കും ക്ഷാമമായതുകൊണ്ട് വര്‍ഷത്തില്‍ ഒരിക്കലേ അത്തപ്പൂവിടാറുള്ളൂ.

ഇനി സദ്യയെപ്പറ്റി ആലോചിച്ചു തുടങ്ങട്ടെ :)

15 comments:

ഗുപ്തന്‍ said...

നന്നായിട്ടുണ്ട് !!!

അല്പം കൂ‍ടി വലിയ പടം ഇട്ടിരുന്നെങ്കില്‍ നിര്‍മലേടത്തിയുടെ പൂക്കളം ഡെസ്ക്‍റ്റോപ് ഇട്ടെങ്കിലും ആശതീര്‍ക്കാമായിരുന്നു :)

ഓണാശംസകള്‍...

പ്രിയംവദ-priyamvada said...

ഓണാശംസകള്‍!


ആഗസ്റ്റു കുറിപ്പു കണ്ടില്ല്ല്ലോ?

Haree said...

കരിങ്കണ്ണി ശോശാമ്മയാണല്ലോ പൂക്കളം നിറയെ...
അതേ, ഇതു നടക്കൂല്ല... ഇതെന്ത്, ടൈത്സിന്റെ മുകളിലാണോ പൂക്കളം... അവിടെ മണ്ണ് കിട്ടില്ലേ, മണ്ണൊക്കെയിട്ട് ഒരു തിട്ടയൊക്കെ കെട്ടി, ഒരടിപൊളി പൂക്കളം ഇടൂന്നേ... ;)

ഓണാശംസകളോടെ...
ഹരീ
--

വേണു venu said...

പൂക്കളം നന്നായിട്ടുണ്ടു്.
ഓണാശംസകള്‍‍.:)

ദീപു : sandeep said...

ഓണാശംസകള്‍...

ഇനി ഓണസ്സദ്യയുടെ പടംകൂടെ ഇടണം ട്ടോ... കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇല തിരിഞ്ഞുപോയില്ലല്ലോ എന്നു നോക്കാനാ ;)

സാരംഗി said...

നന്നായിട്ടുണ്ട് നിര്‍മലേച്ചി..
:)

മയൂര said...

നന്നായിരിക്കുന്നൂ പൂക്കളം..
പൂക്കളം ആരും അടിച്ച് കൊണ്ട് പോകാതിരിക്കാന്‍ ആണൊ കരിങ്കണ്ണിശോശാമ്മയെ കൊണ്ട് വേലി തീര്‍ത്തിരിക്കുന്നത്;)

നിര്‍മ്മല said...

ഹ..ഹ.. മനൂ ഫ്രെയിം ചെയ്യാനാണൊ. കട: http://rithubhedangal.blogspot.com/2007/08/blog-post_22.html

ഹരീ, ടൈലിനു മുകളില്‍ പൂവിടുന്നതിനുള്ള വിശദീകരണം ഇവിടെയുണ്ട് :) http://www.puzha.com/puzha/magazine/html/essay2_onam.html കഴിഞ്ഞ പോസ്റ്റിലെ ലിങ്കൊന്നും കണ്ടില്ലല്ലെ :)

പ്രിയംവദേ, കഴിഞ്ഞ പോസ്റ്റ് ആഗസ്റ്റു വിശേഷത്തിന്റെ പേരിലായിരുന്നു:
http://www.puzha.com/puzha/magazine/html/evide8.html ഹരീക്കും പ്രിയക്കും ഒരോ കണ്ണടവാങ്ങിത്തരാം :)

നന്ദി വേണൂ, നല്ല കാര്‍ട്ടൂണുകള്‍
ദീപൂ, ഡോണ്‍ ഡൂ... ഡോണ്‍..ഡൂ.. :) :)
നന്ദി സാരംഗി :)
ഹ..ഹ.. ശരിയാണു മയൂരെ, പക്ഷെ ചിലരൊക്കെ ഉറുമിവീശിവന്ന് കൈക്കലാക്കും ;)

Unknown said...

നിര്‍മ്മലേച്ചി...എനിക്കതിന്റെ ബോര്‍ഡര്‍ വല്ലാതെ ഇഷ്ടപ്പെട്ടു..... :)

Anonymous said...

adipoli pookkalam !

ദേവന്‍ said...

ഹാപ്പിയോണം!
വന്നോണം, ഉണ്ടോണം, പൊയ്ക്കോണം.

ഏ.ആര്‍. നജീം said...

ഉള്ളതു കൊണ്ട് ഓണംപോലേ..
ഉള്ളതു ഒക്കെ വച്ച് ആ പൂക്കളവും ഒപ്പിച്ചല്ലൊ നിര്‍മ്മലാജി.
മനോഹരമായിട്ടുണ്ട് കേട്ടൊ

naveen said...

വരൂ എന്നു കേട്ടാണ് വന്നത്.
വന്നപ്പോള് പൂക്കാലമായിരുന്നു.
കരിങ്കണ്ണിശോശയെ ‘മേശപ്പുറത്തു‘
നട്ടു. ‘ഓര്‍മ്മയെന്ത്രം‘ തുറന്നുമടച്ചും
അവളുമായങ്ങു കൂട്ടായി.
അങ്ങനെ നോക്കിനോക്കിയിരുന്നപ്പോള് അവളുടെ
ഒറ്റക്കണ്ണിനുചുറ്റും ഒരു ‘ചിരി’ കണ്ടു.
മന്ദഹാസത്തിന്റെ പ്രകാശ വലയം.
ക്ഷമിക്കുമെങ്കില് ഒരുകാര്യം സൂചിപ്പിച്ചോട്ടെ.
ശോശയായാലും അന്നയായാലും പൂക്കള് ചെടിയില്
നില്‍ക്കുന്നതാണു കൂടൂതല് ഭംഗി.
‘ഇറുത്ത പാപം ഇട്ടാല് ‘ തീരുമെന്നാണെങ്കില്
പൂക്കളം ഉഗ്രനായിട്ടുണ്ട്.

ഹരിയണ്ണന്‍@Hariyannan said...

കരിങ്കണ്ണിശോശാമ്മ തീര്‍ത്ത ആ അതിര്‍വരമ്പ് ഉഗ്രന്‍!!
അതാണതിന്റെ ചേല്!

chithrakaran ചിത്രകാരന്‍ said...

പൂക്കളം അസ്സലായി...നെയ്യപ്പത്തില്‍ നെയ്യു കൂടുന്നതുപോലെ... :) പൂക്കള്‍ കൂടിപ്പോയ്യൊ എന്നേ സംശയമുള്ളു.