ലോകകേരളം
ലോക കേരള സഭ 2023-ൽ ന്യൂ യോർക്കിൽ നടക്കുമ്പോൾ അതിൻ്റെ ഭാഗമായി വരുന്ന സുവനീറിലേക്ക് ഒരു കഥ ആവശ്യപ്പെട്ടത് അഭിമാനകരമായ നേട്ടമായിട്ടുതന്നെ കാണുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ധാരാളമാളുകൾ ടൈം സ്ക്വയറിൽ ഒന്നിച്ചു കൂടി, സഭാസമ്മേളനത്തിൻ്റെ ഭാഗമായി പ്രകാശനം ചെയ്ത സുവനീറിൽ സുഹൃത്തുക്കളും നല്ല എഴുത്തുകാരുമായ ധാരാളംപേരുണ്ട്.
പെസഹായുടെ കുഞ്ഞാട്
ജോലികഴിഞ്ഞു കാറിൽ കയറിയപ്പോഴേ നല്ല ചൂടായിരുന്നു. ഞാൻ ഏസി ഓണാക്കി. ഹൈവേയിലേക്കു കയറിയിട്ടും ചൂടിനു കുറവൊന്നും വരാത്തതുകൊണ്ടു എസിയുടെ നോബു ഏറ്റവും തണുപ്പിലേക്കു തിരിച്ചു വെച്ചു. പെട്ടെന്നു ചൂടു കാറ്റു മുഖത്തേക്കടിച്ചു എന്നെ കൂടുതൽ പരവശനാക്കി. കാറിന്റെ എസി കഴിഞ്ഞ ചൂടുകാലത്ത ഇടയ്ക്കിടെ നിന്നു പോയിരുന്നത് ഞാനോർത്തു. കമ്പ്രസ്സർ പോയതാണൊന്നു ഒന്നു നോക്കണമെന്നു വിചാരിച്ചതാണ്. പക്ഷെ ചൂടു കുറഞ്ഞപ്പോൾ ഏസി യുടെ ആവശ്യവും വന്നില്ല. ഞാനതങ്ങു മറന്നു. ചൂടു കൂടിക്കൂടി വരികയാണു, അരിസോണ ചൂടിൽ പൊള്ളുമെന്നും ഞായറാഴ്ച ഫീനിക്സിൽ ചൂട് തൊണ്ണൂറു ഡിഗ്രിയിൽ എത്തുമെന്നു റേഡിയോ വാർത്ത കേട്ടപ്പോൾ, വീട്ടിൽ ചെന്നാലുടനെ എസി നോക്കണമെന്ന് ഞാൻ തീരുമാനിച്ചു. വരണ്ട ഭൂമിക്കു നടുവേയുള്ള റോഡിലൂടെ പോകുമ്പോൾ എനിക്ക് വല്ലാത്ത ദാഹം തോന്നി. തൊണ്ടപൊട്ടുന്നൊരു ദാഹം.
No comments:
Post a Comment