Showing posts with label ആഗസ്റ്റ്. Show all posts
Showing posts with label ആഗസ്റ്റ്. Show all posts

Tuesday, July 31, 2007

കാട്ടുപൂക്കള്‍ - നാട്ടിലെ പൂക്കള്‍ക്കു പകരം

ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ഒന്നായിരുന്നു ഓണം, ദേ ഇതുപോലെ. വീടു മാറിയതോടെ പൂക്ഷാമം രൂക്ഷമായി. വീട്ടു മുറ്റത്ത് ഇപ്പോഴും പൂക്കൊളൊന്നുമായിട്ടില്ല.
കഴിഞ്ഞ പോസ്റ്റില്‍ പടം കുറ‍വായിപ്പോയെന്നു പറഞ്ഞവരോടുള്ള പ്രതികാരമായി കാട്ടുപൂക്കളുടെ പടങ്ങള്‍. ഈ വര്‍ഷവും അത്തപ്പൂക്കളത്തിന് ഇവരൊക്കെ സഹായിക്കണം.


വഴിയാത്രക്കാരോടു ചിരിക്കുന്ന പേരറിയാപ്പൂവ്

ഇത് മുക്കുറ്റിയുടെ ഡ്യൂപ്പ്

തുമ്പപ്പൂവല്ല എന്നാലും...

തൊട്ടാല്‍ വാടാത്തി

കരിങ്കണ്ണി ശോശ (ബ്ലാക്ക് ഐഡ് സൂസന്‍)

വീണ്ടും സുന്ദരിപ്പൂവുകള്‍


പൂവട്ടക തട്ടിച്ചിതറി...

ഓഗസ്റ്റിലെ വീട്ടുവിശേഷങ്ങള്‍ക്കൊപ്പം ഈ പൂക്കള്‍ പറിക്കാന്‍ പോയകഥയും പുഴയിലെ പരമ്പരയില്‍, ദാരിദ്ര്യരേഖക്കു താഴെ ഒരു അത്തപ്പൂക്കളം എന്ന പുതിയ ലക്കത്തില്‍ വായിക്കാം. അവിടെ പരാമര്‍ശിച്ചിരിക്കുന്ന തടാകങ്ങള്‍.

റോസ് മേരി സരസ്സ്


മേഘത്തെ കാണാനെത്തി നോക്കിയ കുറച്ചുവീടുകളും വീണുപോയി ഈ തടാകത്തിലേക്ക്.