കഥ.... കഥ ... നീണ്ട കഥ
മുന്നാമിടത്തിൽ
അരിയുന്ന പലകമേൽ പാവക്കയും പടവലങ്ങയും വട്ടത്തിൽ ചിരിച്ചു.
പപ്പ..പ്പ
കോവക്കയും മുരിങ്ങക്കയും നീളത്തിൽ ചിരിച്ചു.
ക..ക്ക..ക്ക
ഉരുണ്ടു പെരുത്ത ക്യാബേജ്. കണ്ടം തുണ്ടമാക്കണം. പിശു പിശെന്നരിഞ്ഞു തകർക്കണം. മൂർച്ചയില്ലാത്ത കത്തിക്കു വഴങ്ങാതെ ഉരുണ്ടു കളിക്കുന്ന ക്യാബേജു കണ്ട് അശ്വിനി അഞ്ചിരട്ടി അരിശപ്പെട്ടു.
കണ്ടം തുണ്ടം ആനപ്പിണ്ഡം!
പിണ്ടം...തുണ്ടം...ണ്ടം!
ആനപ്പിണ്ഡം പോലെ ഉരുണ്ടുരുണ്ട ക്യാബേജുകളെ അശ്വിനി വെറുത്തു.
ഉരുണ്ടു വെറുത്തു.
വെറുതെ വെറു..വെറൂത്തു.
ഓസ്ലൻ സ്വീഡിഷ് സ്വരഭാരത്തിൽ സംസാരിച്ചു. സ്വർണമുടി നീലക്കണ്ണ്
-ഓസ്ലൻ... ഓ..
പെണ്ണുങ്ങൾക്കു കടഞ്ഞു.
ഇംഗ്ലീഷിനിടക്ക് ഇ.. എന്നു കൂട്ടിച്ചേർത്താണു ഓസ്ലൻ സംസാരിക്കുന്നത്.
-യൂ ക്യേൻ ഏ ബ്രിംഗ് ദ് ഡ്രാഫ്റ്റ് ഏ ഏ ഇൻ ദ ഇ....
ഹൊ..ഹൊ.. പെണ്ണുങ്ങൾക്കതങ്ങു രസിച്ചു. അവർ കാമത്തോടെ കൊഞ്ചി
-ഹൂ..ഹു... ഓ..ഓസ്ലൻ...
ജിരി..ജിരി... കിരി...കിരി... ഇളി..ഇളി...
പെണ്ണുങ്ങൾക്കു കുളിർത്തു.
അയാൾ കൺഫർമേഷനെ കൊൺഫർമേഷൻ എന്നു വിളിച്ചു.
പെണ്ണുങ്ങൾ കൊഞ്ചിപ്പറഞ്ഞു; കൊൺഫർമേഷൻ...
ഹീ..ഹി.... ജിരി..ജിരി... കിരി...കിരി...
ഓസ്ലൻ അശ്വിനിയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.
ചിരിക്കാത്ത പെണ്ണ്, കുഴയാത്ത പെണ്ണ്.
സ്വർണമുടി-നീലക്കണ്ണ്-അഴകുഴ-ഇംഗ്ലീഷിൽ വഴു വഴു വഴുകാത്തൊരു പെണ്ണ്.
ഇവളുടെ ബുദ്ധി ഒളിച്ചിരിക്കുന്നത് കണ്ണിലൂടെ കാണാൻ പറ്റുമോ? ഡയറക്ടർക്കു തെറ്റിയതാണൊ? വിശ്വസിക്കാൻ വിഷമമുണ്ട്.
-മിണ്ടാപ്പൂച്ച കുട്ടകം ഉടക്കുമൊ, മുങ്ങിച്ചാവുമോ?
രജപുത്രനായ റാണക്കവൾ ധീരമായ വിശദീകരണം കൊടുത്തു.
-കെട്ടിയവന്മാർ അഞ്ചുള്ളവൾ പോലും സാരിക്കു നീളംകൂട്ടാൻ വിളിക്കുന്നത് കൃഷ്ണനെ. പതിനാറായിരത്തി ഏഴുപേർ കഴിഞ്ഞിട്ടൊരു സ്ഥാനം! ആർക്കുവേണമത്?
-സോ, യൂ സീ കൃഷ്, അയാം നോട്ട് ഗോയിംഗ് റ്റു കോൾ യൂ. ഡോണ്ട് ഗെറ്റ് ഒഫെൻഡഡ്.
ഒരു സാധാരണക്കാരിയെപ്പോലെ രോഗം വരുമ്പോൾ കൃഷ്ണ...കൃഷ്ണ... മുകുന്ദാ എന്നൊക്കെ വിളിച്ച് ആഘോഷിക്കുന്നതു മാനക്കേടല്ലെ മാൻപേടേ?
ഈ കഥ വായിക്കുവാൻ ഇവിടെ ഞെക്കുക. ലോജിക്കില്ലാത്ത ചില ജീവിതങ്ങൾ
6 comments:
കഥ.... കഥ ... നീണ്ട കഥ
മുന്നാമിടത്തിൽ
മയൂരയുടെ പോസ്റ്റ് വഴി ഇവിടെയെത്തി. കഥ വായിച്ചു.. ഇനിയും വരാം.. താങ്കളുടെ പുസ്തകങ്ങൾ ഇനി ശ്രദ്ധിക്കാം..
വായിക്കും ..ബാക്കി. ഇത്രയും വായിച്ചതിൽ തന്നെ സംഗതി കൊള്ളാമെന്ന് തോന്നുന്നു :)
OT:
ഒരു ബ്ലോഗ് തുടങ്ങാൻ പ്രചോദനമായ നിർമലചേച്ചിയുടെ ബ്ലോഗിൽ എത്തുമ്പോൾ സന്തോഷം വീണ്ടും
മാപ്പാക്കണം.
എഴുത്തുകാരിയെ അത്രമാത്രം സ്നേഹിച്ചിരുന്നതുകൊണ്ടാണ് , ബിംബങ്ങള്‍ തകരുമ്പോള്‍ ചില സമൂഹങ്ങള്‍ ആത്മഹത്യ ചെയ്യുന്നത് പോലെ ചില അസ്വസ്ഥതകള്‍ സൃഷ്ട്ടിച്ചത്.
ഉദിക്കുന്ന ഒരു നക്ഷത്രമായി എഴുത്തുകാരിയെ ഞാന്‍ പലര്‍ക്കും റെഫര്‍ ചെയ്തു പോയി. അവരോടു തിരിച്ചു പറയുവാന്‍ എനിക്ക് വയ്യ. അങ്ങിനെയല്ല,ഇങ്ങിനെതന്നെയാണ് എന്ന് സ്ഥാപിക്കുവാനുള്ള ഒരു വിമോചനപ്പോരാട്ടം പോലെ.
എഴുത്തുകാര്‍ വിപ്ലവകാരികള്‍ ആണ്. സമവായം അവരുടെ ഭാഷയല്ല. അറിഞ്ഞുകൊണ്ടു അവര്‍ കുരുതിക്കളത്തിലേക്കടുക്കുന്നു.
അവര്‍ മതഗ്രന്ഥങ്ങളുടെ പകര്‍ത്തി എഴുത്തുകാരല്ല. സ്വന്തം പ്രാണന് നല്കി അതിനു നൂര്‍ നൂര്‍ വായന വായിക്കുന്നവരാണ്.
ഞാന്‍ ഇനിയും വിശ്വസിക്കുന്നു.
"ഗർഭം ധരിച്ച കന്യകയുടെ പേരുള്ള സ്ക്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഗർഭിണിയാണു ഞാൻ.
കണ്ടറിയാവുന്നതു പോലെ വയറു വളർന്നപ്പോൾ മറ്റു കുട്ടികൾക്ക് ദുർമാതൃകയാണെന്ന കാരണത്താൽ സ്ക്കൂൾ മാറുവാൻ രഹസ്യമായി അവളോടാവശ്യപ്പെട്ടു.
-എന്താണതിലെ ക്രിസ്തീയത?
വളവുകളില്ലാത്ത കറുത്ത മുടി കൈകൊണ്ടു പിന്നിലേക്കിട്ട് അവൾ എന്നോടു ചോദിച്ചു.
-വാക്കുകളാണു നിന്റെ ശക്തി."
വളരെ പുരോഗമനചിന്താശകലങ്ങള് ചേര്‍ത്തിണക്കിയ കഥ നിര്‍മ്മല.
Post a Comment