ഒക്ടോബര്‍ 7 കലാകൌമുദിയില്‍ (1935 ) വന്ന കഥ. കൊല്ലം രാജാവിന്റെ ടുലി പ്പുകള് www.kalakaumud.com ശരി, ഫ്രീ ആയി വായിക്കാന്‍ http://www.joychenputhukulam.com/newsMore.php?newsId=25352 ശ്രീ. ജോയിച്ചന്‍ പുതുക്കുളത്തിനു നന്ദി. |
Thursday, October 11, 2012
Monday, July 23, 2012
Sunday, July 01, 2012
കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍
മലയാളിക്ക് പ്രവാസം എന്നാല്‍ ഗള്‍ഫു ജീവിതം എന്നാണു നിര്‍വ്വചനം. ആനുപാതികമായി മലയാളി പ്രവാസികള്‍ മുന്നിട്ടു നില്‍ക്കുന്നത് ഗള്‍ഫുരാജ്യങ്ങളിലാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്നാലും അമേരിക്കയിലും യൂറോപ്പിലുമായി ഉപനിവേശം ചെയ്തിട്ടുള്ള ലക്ഷക്കണക്കിനു മലയാളികളെ ഈ ഗണത്തില്‍ നിന്നും ഒഴിവാക്കുന്നത് അസ്വീകാര്യമാണു. അപൂര്‍വ്വമായിട്ടെങ്കിലും ഉത്തരയമേരിക്കയിലെ മലയാളി കുടിയേറ്റക്കാരെ ഈ ചേരിയില് ഉള്‍പ്പെടുത്തുന്നത് സ്വാര്‍ത്ഥതയുടേയും നന്ദികേടിന്റെയും പരാതിയുടെയും കഠാരിമുനയിലാണ്. കേരളത്തെ മനസ്സില്‍ സൂക്ഷിക്കാത്തവരെന്നും ദേശസ്നേഹം ഇല്ലാത്തവരെന്നും സായിപ്പിനെ അന്ധമായി അനുകരിക്കുന്നവരെന്നും ദേശകാലോചിത മര്യാദകള്‍ അറിയാത്തവരെന്നുമൊക്കെയായുള്ള നിന്ദനം ഇന്നും തുടരുന്നത് സമുചിതമല്ല. ‘കേരളത്തിന്റെ സമസ്ത മേഖലകളെയും പ്രവാസ സാന്നിദ്ധ്യംകൊണ്ട് നിറച്ചവര്‍ ഗള്‍ഫ് മലയാളികള്‍ മാത്രമാണ്. അമേരിക്കയിലും യൂറോപ്പിലും ചെന്നെത്തിയ മലയാളികള്‍ ഇത്ര താല്‍പര്യത്തോടെ കേരളം മനസ്സില്‍ സൂക്ഷിച്ചവരല്ല’ എന്ന ആരോപണം ‘ചരിത്രത്തില്‍ ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലാത്ത ചരിത്രത്തിന്റെ ചവിറ്റുകുട്ടകള്‍’ എന്ന മാര്‍ക്സിയന്‍ വിശേഷണത്തോടെ തുടരുന്നു. (കൂട്ടമായ് പറന്നെത്തുന്ന വെട്ടുക്കിളികള്‍,ബാബു ഭരദ്വാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് മെയ് 29, 2011)
മലയാളത്തിന്റെ പ്രവാസ പുസ്തകത്തില്‍ കനേഡിയന്‍ അനുഭവങ്ങള്‍ കാര്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഗള്‍ഫ് പ്രവാസത്തില്‍ മാത്രം ചെന്നുനില്‍ക്കുന്ന മാധ്യമ സൂചികള്‍ ഉത്തരയമേരിക്കന്‍ പ്രവാസ ജീവിതത്തെ നിഷേധാര്‍ത്ഥത്തിലല്ലാതെ പരിഗണിക്കാറുമില്ല. എങ്കിലും, ഗള്‍ഫ് അനുഭവരാശിയില്‍നിന്ന് ഏറെയകലെ, വ്യത്യസ്തമായ തീവ്രതയില്‍, അമേരിക്കയില്‍ ധാരാളം മലയാളികള്‍ പ്രവാസജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മലയാളത്തില്‍ ഇനിയും കാര്യമായി എഴുതപ്പെടാത്ത അവിടത്തെ പ്രവാസ ജീവിതത്തെക്കുറിച്ച നാലാമിടം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആദ്യഭാഗം.

Wednesday, March 09, 2011
നിങ്ങളെന്നെ പ്രവാസിയാക്കി…
2010-ലെ പ്രവാസി സാഹിത്യ-മാധ്യമ പുരസ്ക്കാരങ്ങൾ ഫെബ്രുവരി 28, 2011-ല് വൈകുന്നേരം 4-മണിക്ക് തിരുവനന്തപുരത്തുവെച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ വിതരനം ചെയ്തു. ചെറുകഥാ സമാഹാരത്തിനുള്ള 2010-ലെ പ്രവാസി സാഹിത്യ അവാര്ഡിന് കനേഡിയൻ പ്രവാസിയായ ശ്രീമതി. നിർമ്മല എഴുതിയ ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിനുള്ള അവാർഡിനായി ബെന്യാമിന്റെ ‘ആടു ജീവിതം’ തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. പി.കെ. രാജശേഖരൻ, ശ്രീ. സതീഷ്ബാബു പയ്യന്നൂർ, ഡോ. കെ. എസ്സ്. രവികുമാർ, ശ്രീ. കെ.ടി. ബാലഭാസ്ക്കർ എന്നിവരടങ്ങിയ സമിതിയാണു സാഹിത്യ അവാർഡുകൾ നിശ്ചയിച്ചത്.
പ്രവാസ ജീവിതത്തിന്റെ വ്യത്യസ്തമായ ചില വിതാനങ്ങളെ വേദനയും നർമ്മവും കലർത്തി, സംക്ഷിപ്തവും സുതാര്യവുമായി അവതരിപ്പിക്കുന്ന രചനകളാണു നിർമ്മലയുടെ ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി’ എന്ന സമാഹാരത്തിലുള്ളത്. കനേഡിയൻ പ്രവാസിയായി കഴിയുന്ന എഴുത്തുകാരി ഗൃഹാതുരത്വത്തിന്റെ അംശങ്ങളെ നർമ്മം കൊണ്ട് അതിവർത്തിക്കുകയും, ചെറുകഥ എന്ന സാഹിത്യ രൂപത്തിന്റെ കാലിക വികാസത്തെ ഉൾക്കൊണ്ട് ആവിഷ്ക്കരിക്കുകയും ചെയ്തതായി ജൂറി വിലയിരുത്തി.
Thursday, September 23, 2010
ഫൊര്‍ഗറ്റ്-മീ നോട്ട്!

ഇരിക്കുന്ന കസേരക്കു തീരെ സുഖം പോര. ചന്തി നോവുന്നു.
-കനകം ഒരു കുഷ്യനിങ്ങെടുക്ക്.
-കനകം ഒരു കുഷ്യനിങ്ങെടുക്ക്.
കുമാരന്‍ വാതിൽക്കലേക്കു നോക്കി വിളിച്ചു പറഞ്ഞു. വാതിലൊക്കെ മാറിപ്പോയത് അപ്പോഴാണു അയാ ൾ ശ്രദ്ധിച്ചത്. പുതിയ തടിയുടെ നിറം. കഴിഞ്ഞ വർഷം വാർണീഷടിച്ച കതകിന് ഈ നിറമായതെങ്ങനെയാണാവോ എന്ന് കുമാരന്‍ ആശ്ചര്യപ്പെടുകയും ചെയ്തു. മഴയടിച്ചു കയറുന്നതാവും, എന്തൊരു കാറ്റാണു ചില സമയത്ത്. മനസ്സിലോർത്തുകൊണ്ട് കുമാരന്‍ അതൃപ്തിയോടെ വാതിലിലേക്കു സൂക്ഷിച്ചു നോക്കി. വാതിൽക്കൽ നിന്നും കനകത്തിനേക്കാളും തടിയുള്ള പെണ്ണിറങ്ങി വന്ന് എന്തിനാണു കുഷ്യന്‍ എന്നു ചോദിച്ചു.
-ഇതിലിരുന്നിട്ടു ചന്തി വേദനിക്കുന്നു.
ഈ പെണ്ണിനൊന്നു ചിരിച്ചാലെന്താണെന്നു കുമാരനു തോന്നി. പെയിന്റു നരച്ചു പോയ കതകിറങ്ങി വന്ന പെണ്ണ് കുമാരനോടു സോഫയിലേക്കു നീങ്ങിയിരിക്കാൻ പറഞ്ഞു.
-കനകത്തിനെ വിളിക്ക്
കുമാരന്‍ അവളോടു പിന്നേയും പറഞ്ഞു. നിഷേധി ഒന്നും ഉത്തരം പറയാതങ്ങു പൊയ്ക്കളഞ്ഞു. ഒന്നിനും അനുസരണമില്ല. കനകത്തിനു ഭർത്താവിനെ പേടിയുണ്ട്. അവൾ കുളിക്കുകയായിരിക്കും. കുമാരനോർത്തു. നാലുമണി കാപ്പി കഴിഞ്ഞിട്ടാണു കനകം കുളിക്കുന്നത്. ഊണു വിളമ്പുമ്പോഴും മുടിക്കു നനവുണ്ടാകും. എന്നാലും ചോറിൽ മുടി വീഴാതെ മുടി കെട്ടിവെച്ചിട്ടാണു കനകം ചോറു വിളമ്പുനത്.
നാലുമണിച്ചായ കുടിച്ചില്ലല്ലൊ എന്ന കാര്യം അപ്പോഴാണു കുമാരനോർത്തത്. കുമാരന്‍ അകത്തേക്കു കയറി.
-ചായ എവിടെ?
-ഇനിയും ചായ് വേണൊ?
-പിന്നെ ചായ കുടിക്കണ്ടെ?
ഇനിയും ചായ വേണോന്ന ചോദ്യം കുമാരനെ ചൊടിപ്പിച്ചു. വിവരമില്ലാത്ത ഒരു കുട്ടിയാണു ചോദിക്കുന്നത്. ഇവളെന്തിനാണിവിടെ ചുറ്റിക്കറങ്ങുന്നത്. രഞ്ചിതയുടെ കൂട്ടുകാരികൾ ആരെങ്കിലും ആയിരിക്കുമെന്ന് അയാൾ നിനച്ചു. അവളുടെ അടുത്തിരിക്കുന്ന ചെറുക്കൻ കുമാരനെ നോക്കി വെളുക്കെ ചിരിച്ചു. കുമാരനും ചിരിച്ചൂ. ചെറുക്കന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ടെല്ലോടാ.
-ചായക്കു കടിയൊന്നും ഇല്ലെ?
കുമാരനു ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു. ചോദിക്കാതെ ഒരു വഹ കിട്ടില്ല. ഈ കനകം ഇതെവിടെപ്പോയി? അയാ ൾ ഉള്ളിൽ മുറുമുറുത്തു.
-അട ഒന്നു കൂടി തരട്ടെ?
ഇതെന്തിനാണു ഈ പെണ്ണ് എല്ലാം ചോദിക്കുന്നത് എന്നു മനസ്സിലോർത്ത് ടി.വിയുടെ സ്ക്രീനിലേക്കു നോക്കി കുമാരന്‍ അടയും ചായയും കഴിച്ചു.
-ഈ ചായക്കു മധുരം ഇട്ടില്ലേ?
കുമാരന്‍ വീണ്ടും ദേഷ്യപ്പെട്ടു.
-അതു മധുരമുള്ള അട തിന്നിട്ടു ചായകുടിച്ചിട്ടാ.
തർക്കുത്തരക്കാരി ഉടനെ പ്രത്യക്ഷപ്പെട്ടു. സന്ധ്യക്ക് ടി.വി വെക്കാതെ റേഡിയോ വെച്ചു കൂടെ ഈ കുട്ടികൾക്ക് എന്ന് കുട്ടികളെ നോക്കി കുമാരനോർത്തു. കനകം ചലച്ചിത്രഗാനം കേട്ടിരിക്കുകയായിരിക്കും. സന്ധ്യ ആയാൽ പിന്നെ കനകത്തിനെ റേഡിയോയുടെ ചുവട്ടിൽ നിന്നും കിട്ടില്ല എന്ന് കുമാരന്‍ മാഷക്കറിയാം.
-മൂളിക്കൊണ്ടല്ലെ എപ്പോഴും നടപ്പ്.
ചിരിച്ചു കൊണ്ട് കുമാരന്‍ പഞ്ഞെങ്കിലും ടി.വി.ക്കാർക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. അവർ കുമാരനെ തുീച്ചു നോക്കി.
-സമയം എത്രയായി?
-സിക്സ് തേർട്ടി
ഭാസ്ക്കരന്‍ പമ്പു കിളക്കാൻ വന്നതും അവനും കൂലി കൊടുക്കേണ്ടതും പെട്ടെന്നോർത്തുകൊണ്ട് കുമാരൻ പഞ്ഞു.
-ഭാസ്ക്കരനു കൂലി കൊടുത്തോന്ന് കനകത്തിനോടു ചോദിക്ക്.
ടി.വി.യിൽ നിന്നും കണ്ണു പീച്ചു കുട്ടികൾ നോക്കി.
- നോക്ക്, അന്തിയാവുന്നതിനു മുന്‍പ്, ഭാസ്ക്കരനു കൂലി കൊടുക്കാന്‍ ചെന്നു പയുന്നുണ്ടൊ.
ശബ്ദം ഉയർന്നപ്പോൾ അവർ അകത്തേക്കു പോയി. ഒരു തവണ പഞ്ഞാൽ ഒരാളും അനുസരിക്കില്ലല്ലോന്ന് കുമാരനും തോന്നി.
കുമാരന്‍ ടി.വി.യിൽ തൊട്ടു നോക്കിയപ്പോഴാണു പിന്നേയും ചോദ്യം.
-ചാനലു മാറ്റണൊ?
അതെന്തിനാണു ചാനലു മാറ്റുന്നത്. അയാൾ ജീൻസിട്ട കൊച്ചിനെ നോക്കി. നല്ല ചിരിയാണു ഈ കൊച്ചിന്റേത്. വെൂതെ ദേഷ്യപ്പെടേണ്ട. ദേഷ്യക്കാരനാണു കുട്ടികളെ വെൂതെ പേടിപ്പിക്കും എന്ന് കനകം പയും. പേടിപ്പിക്കാതിരുന്നാൽ എങ്ങനെയാണു. ഒരെണ്ണം കണക്കു പഠിക്കില്ല. എത്രായിരം കുട്ടികളെ കണക്കു പഠിപ്പിച്ച മാഷാണു കുമാരന്‍.
പട്ടിക ചൊല്ലിയില്ലെങ്കിൽ ദേഷ്യം മാത്രമല്ല കുമാരന്‍ മാഷിന്റെ കൈയിൽ നിന്ന് അടിയും കിട്ടും.
കുമാരൻ ചിരിച്ചപ്പോൾ കുട്ടിയും ചിരിച്ചു. കനകത്തിന്റെ ചിരി തന്നെ. കനകത്തിന്റെ അനിയത്തിയുടെ മകൾ ശ്രീകലയല്ലെ. കുമാരന്‍ ശ്രീകലയെ കൈകാട്ടി വിളിച്ചു. വിളി കാത്തിരുന്നതുപോലെ അവൾ ഓടി വന്നു.
കുമാരൻ ചിരിച്ചപ്പോൾ കുട്ടിയും ചിരിച്ചു. കനകത്തിന്റെ ചിരി തന്നെ. കനകത്തിന്റെ അനിയത്തിയുടെ മകൾ ശ്രീകലയല്ലെ. കുമാരന്‍ ശ്രീകലയെ കൈകാട്ടി വിളിച്ചു. വിളി കാത്തിരുന്നതുപോലെ അവൾ ഓടി വന്നു.
-ശ്രീകല എത്രാം ക്ലാസിലാണു പഠിക്കുന്നത്.
-ശ്രീകല പണ്ടേ പഠിത്തം നിർത്തിയില്ലേ?
അവൾ കുസൃതിയോടെ ചോദിച്ചിട്ട് മടിയിലിരുന്നു. അവളുടെ കുഞ്ഞി കൈകൾ താടിയിലൂടെ ഓടിക്കുമ്പോൾ നല്ല സുഖമാണു. കുട്ടികളുടെ കൈകൾക്ക് എന്തൊരു പതുപതുപ്പും സ്നേഹവുമാണ്. ശ്ശോ വെൂതെ തല്ലേണ്ടിയിരുന്നില്ല.
-നിനക്കു പട്ടിക അീയാമോ?
-പട്ടികയോ?
-അതേന്ന്, ഓരഞ്ച് അഞ്ച്, ഈരഞ്ച് പത്ത് മൂവഞ്ച് പതിനഞ്ച്
കുമാരന്‍ അവൾക്കു വിശദമാക്കി കൊടുത്തു.
-ഓ ടൈംസ് ടേബിൾ. എനിക്ക് സെവൻ വരെ അീയാം.
അപ്പോഴേക്കും അകത്തു നിന്ന് ആരോ വിളിച്ചു.
-അതേയ്, ഞാന്‍ പോയി ഹോംവർക്കു ചെയ്യട്ടേട്ടോ.
ശ്രീകല ഓടിപ്പോയി. ശ്രീകലക്കു പാദസരം വാങ്ങിക്കൊടുക്കണം. കുമാരനോർത്തു. പെൺകുട്ടികളോടിപ്പോവുമ്പോൾ പാദസരം കിലുങ്ങേണ്ടെ!
ഓണത്തിന്റെ അവധി കഴിഞ്ഞു പോകുമ്പോൾ അവൾക്ക് പാദസരം വാങ്ങികൊടുക്കണം. കുമാരന്‍ അകത്തേക്കു നടന്നു. കുരുമുളകിന്റെ പൈസ കിട്ടിയത് അവിടെത്തന്നെ ഉണ്ടോന്നു നോക്കണം. അബൂവിന്റെ കൈയിൽ നിന്നും പൈസവാങ്ങി മേശക്കകത്തു മിനിഞ്ഞാന്നാണു വെച്ചത്.
-അച്ഛനെന്താ തിരയുന്നത്.
ദേ, അപ്പോഴത്തേക്കും അന്വേഷണക്കാരു വന്നു. കുമാരനു ചെൂതായി ദേഷ്യം വരാൻ തുടങ്ങി.
-കുരുമുളകിന്റെ പൈസ അബൂബക്കൂ കൊണ്ടു വന്നു തന്നത് ഞാൻ ഡ്രോയിക്കകത്തു വെച്ചിട്ടുണ്ട്. അതവിടെത്തന്നെ അല്ലേന്നു നോക്കാന്‍ വന്നതാണു.
തിരഞ്ഞിട്ടു കാണഞ്ഞപ്പോൾ കുമാരന്‍ ചോദിച്ചു.
-ഈ മേശേടെ ചാവി ആരെങ്കിലും എടുത്തൊ?
-ആ മേശക്കു ചാവിയൊന്നും ഇല്ല. അച്ഛന്‍ ഇവിടെ വന്നിരുന്നോളൂ.
-എന്താ ഇപ്പോഴത്തെ പ്രശ്നം.
ഇയാളെന്തിനാണു നമ്മുടെ വീട്ടുകാര്യത്തിൽ ഇടപെടുന്നതെന്നു ചോദിക്കാന്‍ കുമാരനു നാവു പൊന്തിയതാണു. പക്ഷെ അപ്പോഴത്തേക്കും അവൾ മൂപടി പഞ്ഞു കളഞ്ഞു, കഴുത!
-ഡ്രോയിക്കകത്തു വെച്ചിരുന്ന കുരുമുളകിന്റെ പൈസ അന്വേഷിക്കുകാ. ഹരിച്ചേട്ടന്‍ കണ്ടോന്ന്?
-പിന്നില്ലെ, ഞാനിങ്ങോട്ടു വരുമ്പോ ഒരു ഹാറ്റും വെച്ച് തെക്കോട്ടു പോണ കണ്ടു.
ഡ്രോയുടെ ചാവി മേശവിരിക്കടിയിലാണു വെക്കാൂ. മേശവിരി അലക്കാനെടുത്തുകൊണ്ടു പോയതാവുമെന്നും അപ്പോൾ ചാവിക്കെന്തുപറ്റിക്കണുമെന്നും ഓർത്ത് കുമാരനു പരിഭ്രമം തോന്നി.
-ഹരിച്ചേട്ടന്‍ വന്നല്ലോ, ഊണു കഴിക്കാം അച്ഛാ.
-അതിനു വിശക്കുന്നില്ലല്ലൊ.
കുമാരന്‍ പഞ്ഞു നോക്കി.
-അതെങ്ങനെയാ അട മൂന്നെണ്ണം കഴിച്ചില്ലെ. വിശപ്പൊക്കെ പോയിക്കാണും അത്താഴപ്പട്ടിണി കിടക്കേണ്ട, കുച്ചു ചോൂണ്ണണം.
കുമാരൻ ചോൂണ്ണാനിരുന്നു. കൈകഴുകാൻ ആരും വെള്ളം വെച്ചിട്ടില്ല.
-കൈകഴുകണ്ടേ?
കുമാരൻ അതു ചോദിച്ചപ്പോഴാണു സിങ്കിനടുത്തേക്ക് രഞ്ജിനി അയാളെ കൊണ്ടു പോയത്. ഓട്ടുമൊന്തക്കകത്ത് കുച്ചു വെള്ളം അരഭിത്തിയിൽ വെച്ചിരിക്കണെമെന്ന് കുമാരനു നിർബ്ബന്ധമുണ്ട്.
-അതെങ്ങനെയാ പാട്ടുകാരി ചലച്ചിത്ര?ാനം കേൾക്കുകയായിരിക്കും!
ദേഷ്യം വന്നാൽ കനകത്തിനെ സുബ്ബലക്ഷ്മീന്നും വിളിക്കും കുമാരന്‍. പാട്ടു തലേൽ കേീട്ട് സാധാരണ കാര്യങ്ങളൊക്കെ മന്നു കളയും കനകം. എന്നോടത്രക്കു കണക്കു പയേണ്ടാന്നു അവള് ചിലപ്പോൾ കണക്കു മാഷോട് തർക്കിക്കും.
-നിഷേധി!
-ആരെയാ നീഷേധീന്നിപ്പോ വിളിക്കുന്നത്? പയൂ കൂട്ടാനെ ആണോ?
പത്രം വായിക്കാമെന്നു കരുതിയാണു കുമാരന്‍ മാഷ് വീണ്ടും തിണ്ണയിലേക്കു പോയത്. പത്രം ആരായിരിക്കും എടുത്തു മാറ്റിയത്? വായിച്ചുകഴിഞ്ഞാൽ ആരും തിരിച്ചു കൊണ്ടു വെക്കില്ല.
-അതെപ്പോഴും ടീപ്പോയിലു വെക്കേണ്ടതല്ലെ!
കുമാരന്‍ ഉച്ചത്തിൽ ദേഷ്യപ്പെട്ടു. ശബ്ദം ഉയർത്തിയാൽ പിന്നെ ആരും ഉമ്മത്തേക്കു വരില്ലെന്ന് കുമാരനീയാം.

-ബാ നടക്കാൻ പോവാം.
കനകത്തിന്റെ പ്രായക്കാരി, ഉച്ച തടിയുള്ള സ്ര്തീയാണു കുമാരനോടതു പഞ്ഞത്. കനകത്തിന്റെ കൂട്ടുകാർ ആരെങ്കിലും ആയിരിക്കും. കുമാരന്‍ വീണു പോകാതെ പിടിച്ചുകൊണ്ടു പടിയിങ്ങി.

കുച്ചു കഴിഞ്ഞപ്പോൾ കുമാരനു മടുപ്പു തോന്നി. ഈ തടിച്ചി പെണ്ണെന്തിനാണു ഇങ്ങനെ നിർത്താതെ വർത്തമാനം പയുന്നത്?
അവർ പഞ്ഞതൊക്കെ അയാൾക്കു തീരെ താൽപര്യമില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്നലെ മഴ പെയ്തു. കുറെ ചെടികൾ അവരും ഹരിയും കൂടി നട്ടു. ഹരി അതു പഞ്ഞു, ഇതു ചെയ്തു. ഈ ഹരിക്കു വേീ പണിയൊന്നും ഇല്ലെ? പെണ്ണിനു മടുപ്പു തോന്നേണ്ടെന്നു കരുതി കുമാരൻ ചോദിച്ചു.
-ഹരിക്കു ജോലി ഒന്നും ആയിലെ?്ല
-പിന്നില്ലെ, ഹരിച്ചേട്ടന്‍ മുൻസിപ്പാലിറ്റിയിലെല്ലെ ജോലി ചെയ്യുന്നത്.
അവർ പിന്നെയും ചിരിച്ചു കൊണ്ടു ചിലക്കാൻ തുടങ്ങി. കുമാരൻ വഴിയരികിലെ സിമന്റു പടിയിലിരുന്നു.
-അയ്യോ ക്ഷീണിച്ചു പോയോ?, മടങ്ങിപ്പോവാം.
-കനകം ഇന്ന് ആരതി തൊഴാൻ പോയില്ലെ?
ചിലപ്പോൾ ആരതി കഴിഞ്ഞ് ഇവരൊന്നിച്ചു വന്നതായിരിക്കും. കുമാരന്‍ സമാധാനപ്പെട്ടു. എന്തായാലും കനകം വരുമ്പോഴേക്കും വീട്ടിലെത്തണം. കുമാരൻ പോകാനെഴുന്നേറ്റു.
-എവിടേക്കാ ഓടുന്നത്?
-ഓടിയതോ, ആരാ ഓടിയത്?
-അല്ല ഇവിടെയിരുന്ന ആളു ചാടിപ്പിടച്ചെഴുന്നേറ്റ് എങ്ങോട്ടാണെന്ന്.
ഈ പെണ്ണിനോട് എന്തിനൊക്കെ സമാധാനം പയണം.
-ഇരുട്ടുന്നേനു മുന്നേ വീട്ടിൽ ചെല്ലണ്ടെ?
-ഇപ്പോ സമ്മല്ലെ, ഒന്‍പതു മണി ആയാലേ ഇരുട്ടാവൂ.
വീടിനകത്തു കയാൻ സമ്മതിക്കാതെ അവൾ ചെടികൾക്കിടയിൽ കങ്ങി.
-ദേ കണ്ടൊ, കഴിഞ്ഞ മാസം നമ്മളു കുഴിച്ചു വെച്ച ചെടി.
-ശവനാീപ്പൂ വാണൊ?
കുമാരന്‍ ചോദിച്ചു. വെള്ളയും റോസും നിത്തിലുള്ള പൂക്കൾ ശവനാീപ്പൂക്കളല്ലെ, ശവക്കോട്ടയിൽ വളരുന്നത്.
-അയ്യോ അല്ലല്ല, ഇതിന്റെ പേര് ഇംപേഷ്യൻസ്
പൂക്കൾക്കൊക്കെ ആരാണിത്തരം മണ്ടൻ പേരുകളിടുന്നതെന്ന് കുമാരന്‍ അത്ഭുതപ്പെട്ടു. മുല്ല ഋാസ ചെമ്പരത്തി എന്നൊക്കെയല്ലെ ചെടികളുടെ പേര്.
-മുല്ല എവിടെയാ? ഇവിടെ നിന്നിരുന്ന മുല്ല നീ എവിടെയാ മാറ്റി വെച്ചത്?
-ഇവിടെ മുല്ല വളരില്ലല്ലൊ, തണുപ്പല്ലെ?
കുമാരന്‍ സൂക്ഷിച്ചു നോക്കി. ഈ പെണ്ണിനു നല്ല സുഖമില്ലെ? ഇത്രയും ചൂടുള്ളപ്പഴാണൊ തണുപ്പല്ലേന്നു പയുന്നത്.
മുല്ല പൂക്കുന്നത് മാർച്ചില്ലാണു. നല്ല ചൂടത്ത്. സന്ധ്യക്കു മുല്ലമൊട്ടുകൾ പതുക്കെ വിരിയാന്‍ തുടങ്ങുമ്പോൾ നല്ല മണമായിരിക്കും. മുല്ലക്കു ചുവട്ടിൽ പാമ്പു വരുമെന്നു കരുതിയാണു കനകത്തിനെ മുല്ലപ്പൂ പീക്കാന്‍ സന്ധ്യകഴിഞ്ഞാൽ സമ്മതിക്കാത്തത്. രാവിലെ പീക്കുമ്പോഴേക്കും വിടർന്നു പോകും, പാതി വിടർന്ന മൊട്ടിനാണു ഭം?ി എന്നൊക്കെ പഞ്ഞ് അമ്മയും മകളും ബഹളം കൂട്ടും.
-മുല്ലമൊട്ടു പീച്ച് ഫ്രിഡ്ജിലുവെച്ചാൽ വിടർന്നു പോവില്ലല്ലോ
-ന്ദാഹാ അപ്പോ കാസനോവക്ക് അതൊക്കെ അീയാം അല്ലെ?
-പാമ്പു വരാതെ സൂക്ഷിക്കണം.
കുമാരന്‍ ഓർമ്മിപ്പിച്ചു.
-ഇവിടെ പാമ്പൊന്നും ഇല്ല.
ആ പ്രസ്താവന നടത്തിയിട്ട് പെണ്ണ് അടുത്ത ചോദ്യം ഇക്കി.
-ഈ പൂവിന്റെ പേരീയാമോ?
ഈ പെണ്ണെന്തിനാണു പൂവിന്റെ പേരു ചോദിക്കുന്നത്. നീല നിത്തിൽ ചെീയ പൂവുകൾ ചിരിച്ചു.
കനകത്തിന്റെ സാരിയിലെ പൂക്കൾ പോലെ. കനകം ഋീട്ടയർമെന്റ് പാർട്ടിക്കു വന്നപ്പോൾ ഉടുത്തിരുന്ന സാരി. ചെീയ നീലപ്പൂക്കളുള്ള കോട്ടൺ സാരി. അവളുടെ പിന്നാളിനു വാങ്ങിക്കൊടുത്തത്. ഹൊ, ഒരു ഋൂമാൻസുകാരി. അൻപത്തി അഞ്ചാം വയസ്സിൽ ഭർത്താവു സമ്മാനം കൊടുത്തൊരു സാരിയും ചുറ്റി വിലസുന്നു. നീലക്കല്ലുള്ള പൂവിന്റെ ആക്ര്^തിയിൽ കമ്മൽ. സുന്ദരിക്കോത!
-പൂവിന്റെ പേരു ചോദിച്ചപ്പോ ചിരിക്കുന്നതെന്തിനാ?
പെണ്ണു വിടാൻ ഭാവിച്ചിട്ടില്ല. കനകം ചിരിക്കുന്നത് ഇവളും കണ്ടു കാണും. കുമാരൻ തലതിരിച്ച് അവളെ നോക്കി.
അവൾ കെട്ടിപ്പിടിച്ച് കവിളിൽ കവിളുരസി ചെവിയിൽ പഞ്ഞു.
-ഫൊർഗെറ്റ് -മീ നോട്ട് അച്ഛാ... ഫൊർഗെറ്റ്-മീ നോട്ട്. പ്ലീസ് ഡോൺ ഡ് ഫൊർഗെറ്റ് മീ..
കവിളത്തു പറ്റിയ നനവിൽ തൊട്ട് കുമാരൻ ചോദിച്ചു.
-രഞ്ജിതക്കുട്ടി കരയുന്നതെന്തിനാ?
-ഓ അച്ഛൻ എന്റെ പേരോർത്തു, അച്ഛന് എന്നെ ഓർമ്മയുണ്ട്.
കൈകൊട്ടിച്ചിരിക്കുന്ന പെണ്ണിനെ മുൻപെവെടിവെച്ചാണു കണ്ടിട്ടുള്ളതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് കുമാരന്‍ പിന്നേയും ചിരിച്ചു.

-നിർമ്മല
Monday, April 05, 2010
ലോജിക്കില്ലാത്ത ചില ജീവിതങ്ങൾ
കഥ.... കഥ ... നീണ്ട കഥ
മുന്നാമിടത്തിൽ
അരിയുന്ന പലകമേൽ പാവക്കയും പടവലങ്ങയും വട്ടത്തിൽ ചിരിച്ചു.
പപ്പ..പ്പ
കോവക്കയും മുരിങ്ങക്കയും നീളത്തിൽ ചിരിച്ചു.
ക..ക്ക..ക്ക
ഉരുണ്ടു പെരുത്ത ക്യാബേജ്. കണ്ടം തുണ്ടമാക്കണം. പിശു പിശെന്നരിഞ്ഞു തകർക്കണം. മൂർച്ചയില്ലാത്ത കത്തിക്കു വഴങ്ങാതെ ഉരുണ്ടു കളിക്കുന്ന ക്യാബേജു കണ്ട് അശ്വിനി അഞ്ചിരട്ടി അരിശപ്പെട്ടു.
കണ്ടം തുണ്ടം ആനപ്പിണ്ഡം!
പിണ്ടം...തുണ്ടം...ണ്ടം!
ആനപ്പിണ്ഡം പോലെ ഉരുണ്ടുരുണ്ട ക്യാബേജുകളെ അശ്വിനി വെറുത്തു.
ഉരുണ്ടു വെറുത്തു.
വെറുതെ വെറു..വെറൂത്തു.
ഓസ്‌ലൻ സ്വീഡിഷ് സ്വരഭാരത്തിൽ സംസാരിച്ചു. സ്വർണമുടി നീലക്കണ്ണ്
-ഓസ്‌ലൻ... ഓ..
പെണ്ണുങ്ങൾക്കു കടഞ്ഞു.
ഇംഗ്ലീഷിനിടക്ക് ഇ.. എന്നു കൂട്ടിച്ചേർത്താണു ഓസ്‌ലൻ സംസാരിക്കുന്നത്.
-യൂ ക്യേൻ ഏ ബ്രിംഗ് ദ് ഡ്രാഫ്റ്റ് ഏ ഏ ഇൻ ദ ഇ....
ഹൊ..ഹൊ.. പെണ്ണുങ്ങൾക്കതങ്ങു രസിച്ചു. അവർ കാമത്തോടെ കൊഞ്ചി
-ഹൂ..ഹു... ഓ..ഓസ്‌ലൻ...
ജിരി..ജിരി... കിരി...കിരി... ഇളി..ഇളി...
പെണ്ണുങ്ങൾക്കു കുളിർത്തു.
അയാൾ കൺഫർമേഷനെ കൊൺഫർമേഷൻ എന്നു വിളിച്ചു.
പെണ്ണുങ്ങൾ കൊഞ്ചിപ്പറഞ്ഞു; കൊൺഫർമേഷൻ...
ഹീ..ഹി.... ജിരി..ജിരി... കിരി...കിരി...
ഓസ്‌ലൻ അശ്വിനിയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.
ചിരിക്കാത്ത പെണ്ണ്, കുഴയാത്ത പെണ്ണ്.
സ്വർണമുടി-നീലക്കണ്ണ്-അഴകുഴ-ഇംഗ്ലീഷിൽ വഴു വഴു വഴുകാത്തൊരു പെണ്ണ്.
ഇവളുടെ ബുദ്ധി ഒളിച്ചിരിക്കുന്നത് കണ്ണിലൂടെ കാണാൻ പറ്റുമോ? ഡയറക്ടർക്കു തെറ്റിയതാണൊ? വിശ്വസിക്കാൻ വിഷമമുണ്ട്.
-മിണ്ടാപ്പൂച്ച കുട്ടകം ഉടക്കുമൊ, മുങ്ങിച്ചാവുമോ?
രജപുത്രനായ റാണക്കവൾ ധീരമായ വിശദീകരണം കൊടുത്തു.
-കെട്ടിയവന്മാർ അഞ്ചുള്ളവൾ പോലും സാരിക്കു നീളംകൂട്ടാൻ വിളിക്കുന്നത് കൃഷ്ണനെ. പതിനാറായിരത്തി ഏഴുപേർ കഴിഞ്ഞിട്ടൊരു സ്ഥാനം! ആർക്കുവേണമത്?
-സോ, യൂ സീ കൃഷ്, അയാം നോട്ട് ഗോയിംഗ് റ്റു കോൾ യൂ. ഡോണ്ട് ഗെറ്റ് ഒഫെൻഡഡ്.
ഒരു സാധാരണക്കാരിയെപ്പോലെ രോഗം വരുമ്പോൾ കൃഷ്ണ...കൃഷ്ണ... മുകുന്ദാ എന്നൊക്കെ വിളിച്ച് ആഘോഷിക്കുന്നതു മാനക്കേടല്ലെ മാൻപേടേ?
ഈ കഥ വായിക്കുവാൻ ഇവിടെ ഞെക്കുക. ലോജിക്കില്ലാത്ത ചില ജീവിതങ്ങൾ

Monday, February 22, 2010
ജോൺ എ. മക്ഡോണൾഡ്

മഞ്ഞു കൂടിക്കിടന്ന ഒരു ജനുവരിയിലാണ് മിൻചിങ് എന്ന ചൈനക്കാരി പെൺകുട്ടിയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചത്. ചുഴറ്റി വീശുന്ന ധ്രുവക്കാറ്റ് നിലത്തു വീണു കിടന്ന മഞ്ഞിനെ കല്ലൈസ് ആക്കി മാറ്റുന്ന ഒരുച്ചനേരം. ചരൽ മഴപോലെ മുഖത്തെയും ചെവിയേയും വേദനിപ്പിക്കുന്ന തണുപ്പിൽ സ്ക്കൂൾ കെട്ടിടം വിറങ്ങലിച്ചു നിന്നു.
ഇളം തണുപ്പാണെങ്കിൽ ഉച്ചയൊഴിവു കഴിഞ്ഞു വരുമ്പോൾ കുട്ടികൾക്ക് ഉളുമ്പു മണമുണ്ടാവും. അന്ന് തണുപ്പിന്റെ മൂർച്ചകൊണ്ട് മണങ്ങളൊക്കെ മരവിച്ചിരുന്നു.
അതൊന്നും വകവെക്കാത്ത ഹൈസ്ക്കൂൾ കുട്ടികൾ. കൗമാര ഹോർമോണിന്റെ പ്രസരത്തിൽ ചിരിച്ചും തിമിർത്തും ഇടക്കൊക്കെ തെറിവിളിച്ചും സ്ക്കൂൾ വളപ്പിൽ സ്വന്തം ടെറിട്ടറികൾ സ്ഥാപിക്കും. ഈ കൗമാരക്കാരുടെ ആത്മവിശ്വാസം കാണുമ്പൊൾ ചിലപ്പൊൾ കൊതിയാവും. ചിലപ്പോൾ പേടിയും ഇവർക്കൊന്നും പേടിയില്ലല്ലൊ എന്നോർത്തുള്ള പേടി.
അവർക്കിടയിൽ പെടാതെ ആരുടേയും മുഖത്തു നോക്കാതെ നടക്കുന്ന പന്ത്രണ്ടാം ക്ലാസുകാരി മിൻ ചിങിന്റെ പ്രൊജക്ടിൽ ഞാനും മരവിച്ചു നിന്നു. കാനഡയുടെ ആദ്യത്തെ പ്രധാനമന്ത്രി ജോൺ എ. മക്ഡോണൾഡിനെക്കുറിച്ചുള്ള പ്രബന്ധത്തിന്റെ തുടക്കം ഒരു 'കൂലി'യുടെ ദൃഷ്ടിയിൽ മക്ഡൊണാൾഡ് ഉന്നതനല്ല എന്നായിരുന്നു. ഇന്ത്യയിൽ നിന്നും പുറപ്പെട്ടു പോയ ആ വാക്ക് എന്നെ പൊള്ളിച്ചു. ബ്രിട്ടിഷുകാർ അടിമപ്പണിക്കാരോടൊപ്പം കൊണ്ടുപോയ വാക്ക് കാനഡയിൽ റെയിൽപാളം പണിയാനെത്തിയ ചൈനക്കാർക്കും ചാർത്തിക്കൊടുത്തിരുന്നു എന്നത് എനിക്കു പുതിയ അറിവായിരുന്നു.
രാഷ്ട്രപിതാവെന്നു വിളിക്കാനുള്ള യോഗ്യതയുണ്ടെന്ന് പലരും അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ പേരാണു ഞങ്ങളുടെ സ്ക്കൂളിനും. പട്ടണത്തിന്റെ നടുവിൽ വരുമാനം കുറഞ്ഞവരും ഇംഗ്ലീഷറിയാത്ത കുടിയേറ്റക്കാരും നിറഞ്ഞയിടത്ത്. കേരളത്തിലെ ഗവണ്മെന്റ് സ്ക്കൂളു പോലെ, പഠിപ്പ് വേണമെങ്കിലെന്ന മട്ടിലൊരു ജോൺ എ. മക്ഡോണൾഡ് സ്ക്കൂൾ. നിത്യവ്രത്തിക്കുള്ള പരക്കം പാച്ചിലിൽ പഠിത്തം പിന്നിലായിപ്പോകുന്നവരുടെ പാഠശാല.
ആയിരത്തി എണ്ണൂറുകളിൽ കാനഡയിലേക്കു കൊണ്ടുവരപ്പെട്ട ചൈനക്കാരിലാണു മിന്നിന്റെ ലേഖനം മുന്നോട്ടു പോകുന്നത്.
മലകൾക്കും സമുദ്രത്തിനും ഇടയിലായി ഒറ്റപ്പെട്ടു നിൽക്കുന്ന ബ്രിട്ടീഷ് കൊളംബിയയെ മലകൾ തുരന്ന് റെയിൽ പാളം കെട്ടി മറ്റു സംസ്ഥാനങ്ങളോടു യോജിപ്പിപ്പിക്കുന്നതിന്റെ ചുമതല ജോൺ മക്ഡോണൾഡീനായിരുന്നു. കോഴപ്പണം വാങ്ങി കോണ്ട്രാക്ടു കൊടുത്തിട്ട് എങ്ങനേയും റെയിൽവേ പണി തീർക്കണം എന്ന് ജോൺ ആവശ്യപ്പെട്ടു. അപകടം പിടിച്ച പണിക്ക് ആളെ കിട്ടാനില്ലാത്തതുകൊണ്ട് ചൈനക്കാരെ ഇറക്കുമതി ചെയ്യാൻ ഉത്തരവായി.
കഴിഞ്ഞ അവധിക്ക് ഒന്റേറിയോയിൽ നിന്നും സന്തോഷിന്റെ ജോലിസ്ഥലമായ വാൻകൂവറിലേക്ക് സസ്ക്കച്ചുവാനും മാനിറ്റോബയും കടന്നു പോയതു ഞാനോർത്തു. ഉടവുകളും കുന്നും താഴ്‌വരയുമുപേക്ഷിച്ചു പരന്നു കിടക്കുന്ന പ്രയറി. അറ്റം കാണാത്ത പുൽമേടുകൾ കാറ്റിനു വളഞ്ഞും പുളഞ്ഞും അഹംഭാവം വരക്കാനനുവദിച്ച് വിധേയത്തത്തോടെ തലകുനിക്കുന്നു. പുൽമേടുകൾക്കതിർത്തി ആകാശം മാത്രം. തെളിഞ്ഞ് രാസക്കൂട്ടുകൾ കൺകെട്ടാതെ മേഘങ്ങളുടെ ഫാഷൻ ഷോ എത്ര വേണമെങ്കിലും കണ്ടുകൊള്ളാൻ അനുവദിച്ചുകൊണ്ട്. അങ്ങിങ്ങ് എണ്ണക്കിണറുകളിലേക്കു കുനിയുന്ന കപ്പിയുടേയും കയറിന്റേയും പ്രതിഷ്ഠകൾ കാണാം.
പ്രയറിയുടെ അറ്റത്ത് മതിൽക്കെട്ടായി റോക്കിമല. മല മതിലിനു പിന്നിലൊളിച്ച് ബ്രിട്ടീഷ് കൊളംബിയ സംസ്ഥാനം. വീട്ടിലേക്കു വരാൻ മടിച്ച് ശാന്തസമുദ്രത്തിൽ മണൽ വാരിക്കളിക്കുന്ന കുട്ടിയെപ്പോലെ. ഈ ശാഠ്യക്കാരിയെ മറ്റു സംസ്ഥാനങ്ങളോടു കൂട്ടിയോജിപ്പിച്ച് കാനഡ എന്ന രാജ്യം പടുത്തത് പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജോൺ മക്ഡോണൾഡാണ്.
കനേഡിയൻ പസഫിക്ക് എന്ന തീവണ്ടിപ്പാത പണിയാനായി പതിനായിരത്തിലേറെ ചൈനക്കാരെ 1880-ൽ ബ്രിട്ടീഷ് കൊളമ്പിയയിലെത്തിച്ചു. പണി സഥലത്തിനടുത്തു കൂടാരം കെട്ടി അവർ താമസിച്ചു. കൊടും തണുപ്പിൽ മരവിച്ചും ബ്രിട്ടീഷ് കൊളംബിയയുടെ തോരാമഴയിൽ കുതിർന്നും. മലയിടുക്കുകളിലൂടെയുള്ള അപകടം പിടിച്ച അഞ്ഞൂറു കിലോമീറ്റർ പാളം പണിയുമ്പോൾ ഏറെപ്പേർ മരിച്ചു. മലതുരക്കാൻ വെടിമരുന്നുവെച്ചിട്ടോടുമ്പോൾ ചിതറിപ്പോയവരുടെ ചോരയും പുരണ്ടിട്ടുണ്ട് മിന്നിന്റെ ലേഖനത്തിൽ. ഒരു മൈലിനു നാലു ചൈനക്കാർവീതം മരിച്ചിട്ടുണ്ടെന്നാണു കണക്കെന്ന് അവൾ വിസ്തരിച്ചിട്ടുണ്ട്.
ചൈനക്കാർക്ക് ദിവസക്കൂലി ഒരു ഡോളറായിരുന്നപ്പോൾ മറ്റു രാജ്യക്കാർക്ക് മൂന്നു ഡോളറും ജീവിതച്ചിലവും കിട്ടിയിരുന്നു. ടെന്റിനുള്ളിലെ ത്‌അണുപ്പിൽ താമസിക്കേണ്ടിവന്ന പൂർവ്വികരെയോർക്കുന്ന പക മിന്നിന്റെ ലേഖനത്തിലുണ്ട്. റെയിൽപണി കഴിഞ്ഞതോടെ രാജ്യത്ത് ചൈനക്കാർ പെരുകാതിരിക്കുവാനായി ചൈനക്കാർക്കു മാത്രമായി തലക്കരം ഏർപ്പെടുത്തി. കുടുംബത്തെ കൊണ്ടു വരണമെങ്കിൽ ഒരു തലക്ക് 500 ഡോളർ എന്ന കണക്കിൽ കൂലികളെ സർക്കാർ മുട്ടു കുത്തിച്ചു. ഇവിടെ ജനിച്ചു വളർന്ന ചൈനക്കാർക്കും വോട്ടവകാശം നൽകിയില്ല. ഇതിനൊക്കെ അടുത്തകാലത്ത് കനേഡിയൻ ഗവണ്മെന്റ് മാപ്പു പറഞ്ഞ കാര്യം വാർത്തകളിൽ ഞാനും കണ്ടിരുന്നു. പക്ഷെ മിൻ ചിങ് ആർക്കും മാപ്പു കൊടുത്തിട്ടില്ല.
സന്തോഷിന്റെ ഇപ്പോഴത്തെ പ്രൊജക്ട് വിന്റർ ഒളിപിംക്സിലാണ്. ബ്രിട്ടീഷ് കൊളംബിയയിലെ വാൻ കൂവറിൽ. സന്തോഷിന്റെ ജോലി നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കു മാറിക്കൊണ്ടിരിക്കും. മേലധികാരിയെ ഇഷ്ടപ്പെടാഞ്ഞ വാശിയിലാണു സന്തോഷ് പ്രൊജക്ട് മാനേജ്മെന്റ് പ്രൊഫഷണൽ രജിസ്ട്രേഷൻ എടുത്തതും അയൽപക്കത്തെ ജോലി രാജിവെച്ചതും. ഇപ്പോൾ കമ്പനികളുടെ പ്രൊജക്ടുകൾ ഏറ്റെടുക്കും. ഒന്നു തീർന്നാൽ മറ്റൊരു കമ്പനി മറ്റൊരു പ്രൊജക്ട്, മറ്റൊരു ന?രം. ഒന്നിലും ഉറക്കാത്ത എ. ഡി. എച്ച്. ഡി. എന്ന ചുരുക്കപ്പേരുള്ള അറ്റെൻഷൻ ഡെഫിഷൻസി ഹൈപ്പർ ആക്ടീവ് ഡിസോഡർ ഉള്ളതുകൊണ്ടാണു സന്തോഷിനിത്തരം ജോലി ഇഷ്ടപ്പെടുന്നതെന്നു ഞാൻ പരിഹസിക്കും. വീട്ടിലെ മുഷിപ്പൻ ഉത്തരവാദിത്തങ്ങളിൽ നിന്നു രക്ഷപെടാനുള്ള വഴിയാണെന്നു പറഞ്ഞു ചിലപ്പോഴൊക്കെ കുത്തി നോവിച്ചു രസിക്കും.
ടൊറന്റോയുടെ തിമിർപ്പും മാലിന്യങ്ങളുമില്ലാതെ ഇടക്കിടെ മഴപെയ്യുന്ന ബ്രിട്ടീഷ് കൊളംബിയ സഹ്യനും അറബിക്കടലിനുമിടക്കുള്ള മഴനാടു പോലെയാണെന്ന് ഞാൻ സങ്കൽപിക്കാറുണ്ട്. മലകൾക്കും പൂക്കൾക്കുമിടയിൽ പെയ്യുന്ന മഴയിൽ ചോര തെറിപ്പിച്ചു കളഞ്ഞല്ലൊ ഈ ഗർഭിണിക്കുട്ടി.
സെന്റ്.മേരിസിൽ നിന്നും ഞങ്ങളുടെ സ്ക്കൂളിലേക്ക് മിൻ വന്നിട്ട് രണ്ടു മാസമേ ആയിട്ടൂള്ളൂ. ഒരു സാധാരണ ഹൈസ്ക്കൂൾ ഗർഭം. പലതരം നിരോധന മാർഗ്ഗങ്ങൾ ഉണ്ടായിട്ടും എല്ലാവർഷവും രണ്ടോ മൂന്നോ ഗർഭിണികളായ കുട്ടികൾ സ്ക്കൂളിലുണ്ടാവാറുണ്ട്. സിഗരറ്റിനും മദ്യത്തിനും വിൽപനക്ക് കടൂത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ഗർഭനിരോധന മാർഗ്ഗങ്ങൾക്ക് അതില്ല. കുടുബ ഡോക്ടറും ചോദ്യങ്ങളും ഉപാധികളുമില്ലാതെ പെൺകുട്ടികൾക്ക് നിരോധന മാർഗ്ഗങ്ങൾ അനുവദിക്കും. എന്നിട്ടും വിദ്യാർത്ഥിനികൾ അമ്മമാരാവുന്നു.
കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ക്കൂളിലെ ഗർഭിണി കുട്ടികളും സാധാരണ ഇവിടെയാണ് എത്താറ്. ജോൺ എ. മക്ഡോണൾഡ് സ്ക്കൂളിൽ ഇവർക്കു പ്രത്യേക സൗകര്യങ്ങളുണ്ട്. പതിവായി പബ്ലിക് ഹെൽത്ത് നേഴ്സു വന്നു പരിശോധിക്കും. വിറ്റാമിനും പാലും സംരക്ഷണവും ഉപദേശങ്ങളും നൽകും. പ്രസവത്തിനു മുൻപ് ബേബി ഷവറും സമ്മാനങ്ങളും കിട്ടും. ഗർഭരക്ഷകളൊന്നും കിട്ടാതെ ഛർദ്ദിലും കൊതിയുമായി ഒറ്റപ്പെട്ടുപോയ കാലമോർക്കുമ്പോൾ ഈ കുട്ടികളോടെനിക്ക് അസൂയയും തോന്നും.
ചിലർ അഭിമാനത്തോടെ പരിചയപ്പെടുത്താറുണ്ട്.
-ദേ ഇവനാണ് എന്റെ കുട്ടിയുടെ അച്ഛൻ.
ചിരിക്കാത്ത മുഖവുമായി നടക്കുന്ന മിന്നിന്റെ കൂട്ടുകാരനെ ഞാനിന്നേവരെ പരിചയപ്പെട്ടിട്ടില്ല.
പ്രബന്ധത്തിന്റെ നിലവാരം അളക്കേണ്ടത് കോളം തിരിച്ചു നൽകിയിട്ടുള്ള റുബറിക്ക് അനുസരിച്ചാണ്. റുബറിക്കുനു നാലു വിഭാഗങ്ങളുണ്ട്: ഭാഷയുടെ മികവ്്, ഗവേഷണത്തിന്റെ ആഴം, അവതരണരീതി, വിഷയത്തെക്കുറിച്ചുള്ള അറിവ്. മിന്നിന്റെ പേപ്പറിൽ ഇതെല്ലാമുണ്ട്. വ്യാകരണത്തെറ്റില്ല, പദവ്യാപ്തി വാചകങ്ങളുടെ സംയോജനം എല്ലാം ഒന്നാം നിരയിൽ തന്നെ. മറ്റെല്ലാ കുട്ടികളും പ്രധാനമന്ത്രിയെ പുകഴ്ത്തി എഴുതിയപ്പോൾ മിൻ അയാളുടെ കുറവുകൾ മാത്രമേ കാണുന്നുള്ളൂ എന്നൊരു പൊരുത്തക്കേട്.
റുബറിക്കിലെ നാലാം കോളം ആവശ്യപ്പെടുന്നത് ജോൺ എ. മക്ഡോണ്ഡ് കാനഡക്കു നൽകിയ സംഭാവനകളെപ്പറ്റി പ്രതിപാദിക്കാനാണ്. ചതിക്കപ്പെട്ട കുറെയേറെ ചൈനക്കാർ, ഈ മണ്ണിൽ വീണുറഞ്ഞ അവരുടെ ചോര, നെടുവീർപ്പ്, കണ്ണിര്, അപമാനഭാരം ഇതൊക്കെ പ്രധാനമന്ത്രിയുടെ സംഭാവനയാണെന്ന് മിൻ സമർത്ഥിച്ചിട്ടുണ്ട്. എങ്ങനെയാണു ജോൺ ഓർക്കപ്പെടേണ്ടതെന്നതിനു വിശദീകരണമായി എഴുതിയിരിക്കുന്നത് ഇപ്പോൾ പത്തുഡോളർ നോട്ടിന്റെ പുറത്തിരുന്ന് ഇയാളെന്നെ നിരന്തരം അസ്വസ്തതപ്പെടുത്തുന്നു എന്നാണ്.
സിസ്റ്റർ സാവ്ലയുടെ മലയാളം ക്ലാസിനെയോർത്തു ഞാൻ. എന്നും വായിക്കണ കെരന്തമോ നോമ്പിനു വായിക്കണതൊ എന്നു ചോദിക്കുന്ന ജോലിക്കാരിയോടു അനന്ത പത്മനാഭനെയോർത്തു വേവലാതിപ്പെട്ടിരിക്കുന്ന പാറുക്കുട്ടി ദേഷ്യപ്പെടുന്നത് ക്രൂരയായ ഒരു ഫ്യൂഡലിസ്റ്റ ആയതുക്‌ഒണ്ടാണെന്ന് എന്നെഴുതിയതിനു പൂജ്യം മാർക്കു കിട്ടിയ മലയാളം ക്ലാസ് ഞാനെങ്ങനെ മറക്കും?
എഴുതുന്നയാളിന്റെ ദൃഷ്ടിയിൽ വ്യക്തിയെ പഠിക്കാനാണു റുബറിക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നെ ചരിത്രത്തിലെ സത്യമെന്നു പറയുന്നത് ചരിത്രകാരന്റെ മനസാക്ഷി പടർപ്പിൽ തടഞ്ഞതല്ലെ. അങ്ങനെ ചില സ്വയം തർക്കങ്ങൾ നടത്തിയിട്ട് മിന്നിന് റുബറിക്കിലെ ഏറ്റവും ഉയർന്ന നാലു തന്നെ ഞാൻ കൊടുത്തു.
പ്രൊജക്ടു മടക്കി കൊടുത്ത ദിവസം മിൻ എന്നെ കാണാൻ വന്നു. മുഖത്തു നോക്കാതെ എന്നാൽ തല ഉയർത്തിപ്പിടിച്ചു നടക്കുന്ന മിൻ എന്റെ മുഖത്തു നോക്കി പറഞ്ഞു.
-താങ്ക്യൂ മിസ്സിസ്സ്. ടി.
താഴത്തുവീട്ടിൽ എന്ന എടുത്താൽ പൊങ്ങാത്ത ലാസ്റ്റ് നെയിം കുട്ടികൾ ടി. എന്നു ചുരുക്കിയിട്ടുണ്ട്. മക്ഡോണാൾഡിനെ പുകഴ്ത്തി എഴുതാതിരുന്നതുകൊണ്ട് ഇത്രയും ഉയർന്ന മാർക്കു അവൾ പ്രതീക്ഷിച്ചില്ലത്രെ.
-റുബറിക്കിൽ ആവശ്യപ്പെട്ടതെല്ലാം നിന്റെ പേപ്പറിലുണ്ട്. പിന്നെ ഞാനെന്തിനു മാർക്കു കുറക്കണം? ഭാഷാദ്ധ്യാപിക അഭിപ്രായം സ്വാതന്ത്ര്യത്തെ മാനിക്കേണ്ടെ?.
ഞാൻ ചിരിച്ചു. തിരികെ ചിരിക്കാതെ മിൻ പറഞ്ഞു.
-എല്ലാവരും മിസ്സിസ്സ് ടി.യെപ്പോലെയല്ല. സെന്റ്. മേരീസിലായിരുന്നെങ്കിൽ എനിക്കിതിനു നല്ല മാർക്കു കിട്ടുമായിരുന്നില്ല. പുകഴ്ത്തി എഴുതിയാലെ അവിടുത്തെ ടീച്ചർ മാർക്കു തരൂ. സത്യം പറയുന്നത് അവർക്കിഷ്ടമല്ല.
-അതു നീ ഓർമ്മിക്കുന്നതു നല്ലതാണ്. നിന്റെ ആശയം ഒരാൾ മാത്രം അറിയുന്നതാണൊ നല്ല മാർക്കു വാങ്ങി ഇഷ്ടമുള്ള വഴിക്കു തിരിയാൻ കഴിയുന്നതാണൊ പ്രധാനമെന്നു നോക്കണം. കലഹത്തിൽ ജയിച്ചിട്ട് യുദ്ധത്തിൽ തോൽക്കണൊ കുട്ടീ?
ഞാനൊരു അദ്ധ്യാപിക പ്രസംഗം അവൾക്കു നൽകി.
-അതെനിക്കറിയാം. പക്ഷെ അയാൾ ചൈനക്കാരെ അടിമകളായിട്ടല്ലെ കണ്ടത്! ഉപയോഗിച്ചിട്ടു വലിച്ചെറിയാനുള്ള വസ്തുക്കൾ പോലെ.
-നിന്റെ ആശയങ്ങൾ ശക്തമാണ്. അതു ലോകമറിയണം. ലൈബ്രറി നടത്തുന്ന മത്സരത്തിലേക്ക് ഒരു ലേഖനമയക്കൂ. അദ്ധ്യാപകർക്കു കുത്തിവരക്കാനായി പാഴാക്കാതെ.
അവളെഴുതിയ കഥക്ക് ലൈബ്രറിയുടെ പവർ ഓഫ് പെൻ അവാർഡു കിട്ടിയതോടെ അവൾക്ക് എന്റെ വാക്കുകളിൽ വിശ്വാസമായി. മിൻ കാരണങ്ങളില്ലാതെ തന്നെ എന്നെ വന്നു കണ്ടു സംസാരിക്കും. സെന്റ് മേരിസിൽ നിന്നും പുറത്താക്കപ്പെട്ട കഥ ഒരിക്കൽ മുഖത്തു വികാരങ്ങൾ വരുത്താതെ അവൾ പറഞ്ഞു.
-ഗർഭം ധരിച്ച കന്യകയുടെ പേരുള്ള സ്ക്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഗർഭിണിയാണു ഞാൻ.
കണ്ടറിയാവുന്നതു പോലെ വയറു വളർന്നപ്പോൾ മറ്റു കുട്ടികൾക്ക് ദുർമാതൃകയാണെന്ന കാരണത്താൽ സ്ക്കൂൾ മാറുവാൻ രഹസ്യമായി അവളോടാവശ്യപ്പെട്ടു.
-എന്താണതിലെ ക്രിസ്തീയത?
വളവുകളില്ലാത്ത കറുത്ത മുടി കൈകൊണ്ടു പിന്നിലേക്കിട്ട് അവൾ എന്നോടു ചോദിച്ചു.
-വാക്കുകളാണു നിന്റെ ശക്തി.
പ്രതിക്ഷേധവും വേദനയും എഴുതി ലോകത്തെ അറിയിക്കുവാൻ ഞാനവളെ പ്രേരിപ്പിച്ചു. മിന്നിന്റെ കണ്ണിലെ നായികയും മാലാഖയുമൊക്കെയായി മാറുന്നതിൽ കുറച്ചൊന്നുമല്ല ഞാൻ സന്തോഷിച്ചത്. കൗമാരക്കാർക്ക് പുച്ഛമേയുള്ളൂ. ലോകത്തോട്, പ്രത്യേകിച്ചും അദ്ധ്യാപകരോടും മാതാപിതാക്കളോടും. ധിക്കാരിയായ ഈ പെൺകുട്ടി ബഹുമാനിക്കണമെങ്കിൽ ഞാനൊരു സംഭവം തന്നെ എന്നഹങ്കാരത്തിൽ ഞാനുലഞ്ഞു.
വിയ റെയിൽ വേയുടെ പരസ്യത്തിൽ മനോഹരമായ മലയിടുക്കുകളിലൂടെ പോകുന്ന ട്രെയിനിന്റെ പരസ്യം ധാരാളം കാണാറുണ്ട്. വാൻ കൂവറിലേക്കുള്ള അടുത്തയാത്ര ട്രെയിനിലാവണമെന്ന് ഞങ്ങൾ പറയാറുമുണ്ട്. പക്ഷെ ആ ചക്രങ്ങൾ ചൈനക്കാരുടെ ചോരക്കു മുകളിലൂടെയാണോടുന്നത് എന്നു ഞാൻ സന്തോഷിനോടു പറഞ്ഞു.
-പട്ടിണി മാറാൻ വേണ്ടി അവർ സ്വമേധയാ വന്നതാണ്. അല്ലാതെ നീഗ്രോകളെപ്പോലെ വേട്ടയാടിപ്പിടിച്ചു അടിമകളാക്കി കൊണ്ടു വന്നതല്ല.
സന്തോഷിനു എന്റെ പ്രായോഗീക ബുദ്ധിയില്ലാത്ത ന്യായങ്ങൾ പലപ്പോഴും ഇഷ്ടപ്പെടാറില്ല.
മിൻ ഇന്നലെയും എന്നെകാണാൻ വന്നു.
-മിസ്സിസ്സ് ടി. എനിക്കൊരു ജോലി വേണം.
ഞാനെവിടെ നിന്നാണ് ഈ കുട്ടിക്കൊരു ജോലി തരപ്പെടുത്തികൊടുക്കുക?
-കുഞ്ഞു വരുന്നതിനു മുൻപ് എനിക്കു കുറച്ചു പണം സ്വരൂപിക്കണം. ഞാൻ നിങ്ങളുടെ കുട്ടികളെ നോക്കാം. നിങ്ങൾക്കു പുറത്തുപോകേണ്ട ആവശ്യം വരുമ്പോൾ എന്നെ വിളിച്ചാൽ മതി.
നൂറു വിട്ടാവശ്യങ്ങൾക്കയി തണുപ്പിൽ രണ്ടു കുട്ടികളേയും കൊണ്ട് ഓടുന്നയാൾക്ക് അതൊരു വമ്പൻ ഓഫറാണ്. എന്നിട്ടും വീടിനു തൊട്ടടുത്തു തന്നെ എനിക്കൊരു ബേബിസിറ്ററുണ്ടല്ലൊ എന്ന കള്ളപ്പറച്ചിൽ എത്ര വേ?ത്തിലാണെന്നോ പുറത്തേക്കു വന്നത്.
ഗർഭിണിയായ ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയെ എന്റെ പെണ്മക്കൾക്കു കൂട്ടിരുത്താനൊ, എന്നിലെ വീരനായിക ഉള്ളിൽ ചിരിച്ചു!!
000000000
Subscribe to:
Posts (Atom)
-
പ്രവാസിയെന്നു വിളിച്ചെന്നെ പരിഹസിക്കരുത്. പര്യായം പലതാണിതിന് ഭാഷക്കു പഴക്കം വിഷയം അനുചിതം വരികളില്‍പ്പരാതി. മുറ്റത്തു കുഴികുഴിച്ച് ഇലയിലേ...
-
എഴുതിയതു തന്നെ എഴുതി വായിച്ചതു തന്നെ വായിച്ച് സാഹിത്യം മടുപ്പായിരിക്കുന്നു. എന്തിനും വ്യത്യസ്തത വേണം. അതുകൊണ്ടാണ് വളപ്പൊട്ടും, മഷിത്തണ്ടും...
-
ഭാഷാപോഷിണിയില്‍ വന്ന റാഷിദ എന്നകുട്ടിയുടെ കവിതകള്‍ അരുണാദേവി ടീച്ചറിന്റേയും കാരശ്ശേരി മാഷിന്റേയും അനുവാദത്തോടെ, ഭാഷാപോഷിണി കിട്ടാത്തവര്ക്ക...