
-കനകം ഒരു കുഷ്യനിങ്ങെടുക്ക്.
കുമാരൻ ചിരിച്ചപ്പോൾ കുട്ടിയും ചിരിച്ചു. കനകത്തിന്റെ ചിരി തന്നെ. കനകത്തിന്റെ അനിയത്തിയുടെ മകൾ ശ്രീകലയല്ലെ. കുമാരന് ശ്രീകലയെ കൈകാട്ടി വിളിച്ചു. വിളി കാത്തിരുന്നതുപോലെ അവൾ ഓടി വന്നു.
-നിനക്കു പട്ടിക അീയാമോ?
-പട്ടികയോ?
-അതേന്ന്, ഓരഞ്ച് അഞ്ച്, ഈരഞ്ച് പത്ത് മൂവഞ്ച് പതിനഞ്ച്
കുമാരന് അവൾക്കു വിശദമാക്കി കൊടുത്തു.
-ഓ ടൈംസ് ടേബിൾ. എനിക്ക് സെവൻ വരെ അീയാം.
അപ്പോഴേക്കും അകത്തു നിന്ന് ആരോ വിളിച്ചു.
-അതേയ്, ഞാന് പോയി ഹോംവർക്കു ചെയ്യട്ടേട്ടോ.
ശ്രീകല ഓടിപ്പോയി. ശ്രീകലക്കു പാദസരം വാങ്ങിക്കൊടുക്കണം. കുമാരനോർത്തു. പെൺകുട്ടികളോടിപ്പോവുമ്പോൾ പാദസരം കിലുങ്ങേണ്ടെ!
ഓണത്തിന്റെ അവധി കഴിഞ്ഞു പോകുമ്പോൾ അവൾക്ക് പാദസരം വാങ്ങികൊടുക്കണം. കുമാരന് അകത്തേക്കു നടന്നു. കുരുമുളകിന്റെ പൈസ കിട്ടിയത് അവിടെത്തന്നെ ഉണ്ടോന്നു നോക്കണം. അബൂവിന്റെ കൈയിൽ നിന്നും പൈസവാങ്ങി മേശക്കകത്തു മിനിഞ്ഞാന്നാണു വെച്ചത്.
-അച്ഛനെന്താ തിരയുന്നത്.
ദേ, അപ്പോഴത്തേക്കും അന്വേഷണക്കാരു വന്നു. കുമാരനു ചെൂതായി ദേഷ്യം വരാൻ തുടങ്ങി.
-കുരുമുളകിന്റെ പൈസ അബൂബക്കൂ കൊണ്ടു വന്നു തന്നത് ഞാൻ ഡ്രോയിക്കകത്തു വെച്ചിട്ടുണ്ട്. അതവിടെത്തന്നെ അല്ലേന്നു നോക്കാന് വന്നതാണു.
തിരഞ്ഞിട്ടു കാണഞ്ഞപ്പോൾ കുമാരന് ചോദിച്ചു.
-ഈ മേശേടെ ചാവി ആരെങ്കിലും എടുത്തൊ?
-ആ മേശക്കു ചാവിയൊന്നും ഇല്ല. അച്ഛന് ഇവിടെ വന്നിരുന്നോളൂ.
-എന്താ ഇപ്പോഴത്തെ പ്രശ്നം.
ഇയാളെന്തിനാണു നമ്മുടെ വീട്ടുകാര്യത്തിൽ ഇടപെടുന്നതെന്നു ചോദിക്കാന് കുമാരനു നാവു പൊന്തിയതാണു. പക്ഷെ അപ്പോഴത്തേക്കും അവൾ മൂപടി പഞ്ഞു കളഞ്ഞു, കഴുത!
-ഡ്രോയിക്കകത്തു വെച്ചിരുന്ന കുരുമുളകിന്റെ പൈസ അന്വേഷിക്കുകാ. ഹരിച്ചേട്ടന് കണ്ടോന്ന്?
-പിന്നില്ലെ, ഞാനിങ്ങോട്ടു വരുമ്പോ ഒരു ഹാറ്റും വെച്ച് തെക്കോട്ടു പോണ കണ്ടു.
ഡ്രോയുടെ ചാവി മേശവിരിക്കടിയിലാണു വെക്കാൂ. മേശവിരി അലക്കാനെടുത്തുകൊണ്ടു പോയതാവുമെന്നും അപ്പോൾ ചാവിക്കെന്തുപറ്റിക്കണുമെന്നും ഓർത്ത് കുമാരനു പരിഭ്രമം തോന്നി.
-ഹരിച്ചേട്ടന് വന്നല്ലോ, ഊണു കഴിക്കാം അച്ഛാ.
-അതിനു വിശക്കുന്നില്ലല്ലൊ.
കുമാരന് പഞ്ഞു നോക്കി.
-അതെങ്ങനെയാ അട മൂന്നെണ്ണം കഴിച്ചില്ലെ. വിശപ്പൊക്കെ പോയിക്കാണും അത്താഴപ്പട്ടിണി കിടക്കേണ്ട, കുച്ചു ചോൂണ്ണണം.
കുമാരൻ ചോൂണ്ണാനിരുന്നു. കൈകഴുകാൻ ആരും വെള്ളം വെച്ചിട്ടില്ല.
-കൈകഴുകണ്ടേ?
കുമാരൻ അതു ചോദിച്ചപ്പോഴാണു സിങ്കിനടുത്തേക്ക് രഞ്ജിനി അയാളെ കൊണ്ടു പോയത്. ഓട്ടുമൊന്തക്കകത്ത് കുച്ചു വെള്ളം അരഭിത്തിയിൽ വെച്ചിരിക്കണെമെന്ന് കുമാരനു നിർബ്ബന്ധമുണ്ട്.
-അതെങ്ങനെയാ പാട്ടുകാരി ചലച്ചിത്ര?ാനം കേൾക്കുകയായിരിക്കും!
ദേഷ്യം വന്നാൽ കനകത്തിനെ സുബ്ബലക്ഷ്മീന്നും വിളിക്കും കുമാരന്. പാട്ടു തലേൽ കേീട്ട് സാധാരണ കാര്യങ്ങളൊക്കെ മന്നു കളയും കനകം. എന്നോടത്രക്കു കണക്കു പയേണ്ടാന്നു അവള് ചിലപ്പോൾ കണക്കു മാഷോട് തർക്കിക്കും.
-നിഷേധി!
-ആരെയാ നീഷേധീന്നിപ്പോ വിളിക്കുന്നത്? പയൂ കൂട്ടാനെ ആണോ?
പത്രം വായിക്കാമെന്നു കരുതിയാണു കുമാരന് മാഷ് വീണ്ടും തിണ്ണയിലേക്കു പോയത്. പത്രം ആരായിരിക്കും എടുത്തു മാറ്റിയത്? വായിച്ചുകഴിഞ്ഞാൽ ആരും തിരിച്ചു കൊണ്ടു വെക്കില്ല.
-അതെപ്പോഴും ടീപ്പോയിലു വെക്കേണ്ടതല്ലെ!
കുമാരന് ഉച്ചത്തിൽ ദേഷ്യപ്പെട്ടു. ശബ്ദം ഉയർത്തിയാൽ പിന്നെ ആരും ഉമ്മത്തേക്കു വരില്ലെന്ന് കുമാരനീയാം.
-ബാ നടക്കാൻ പോവാം.
കനകത്തിന്റെ പ്രായക്കാരി, ഉച്ച തടിയുള്ള സ്ര്തീയാണു കുമാരനോടതു പഞ്ഞത്. കനകത്തിന്റെ കൂട്ടുകാർ ആരെങ്കിലും ആയിരിക്കും. കുമാരന് വീണു പോകാതെ പിടിച്ചുകൊണ്ടു പടിയിങ്ങി.

കുച്ചു കഴിഞ്ഞപ്പോൾ കുമാരനു മടുപ്പു തോന്നി. ഈ തടിച്ചി പെണ്ണെന്തിനാണു ഇങ്ങനെ നിർത്താതെ വർത്തമാനം പയുന്നത്?
അവർ പഞ്ഞതൊക്കെ അയാൾക്കു തീരെ താൽപര്യമില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്നലെ മഴ പെയ്തു. കുറെ ചെടികൾ അവരും ഹരിയും കൂടി നട്ടു. ഹരി അതു പഞ്ഞു, ഇതു ചെയ്തു. ഈ ഹരിക്കു വേീ പണിയൊന്നും ഇല്ലെ? പെണ്ണിനു മടുപ്പു തോന്നേണ്ടെന്നു കരുതി കുമാരൻ ചോദിച്ചു.
-ഹരിക്കു ജോലി ഒന്നും ആയിലെ?്ല
-പിന്നില്ലെ, ഹരിച്ചേട്ടന് മുൻസിപ്പാലിറ്റിയിലെല്ലെ ജോലി ചെയ്യുന്നത്.
അവർ പിന്നെയും ചിരിച്ചു കൊണ്ടു ചിലക്കാൻ തുടങ്ങി. കുമാരൻ വഴിയരികിലെ സിമന്റു പടിയിലിരുന്നു.
-അയ്യോ ക്ഷീണിച്ചു പോയോ?, മടങ്ങിപ്പോവാം.
-കനകം ഇന്ന് ആരതി തൊഴാൻ പോയില്ലെ?
ചിലപ്പോൾ ആരതി കഴിഞ്ഞ് ഇവരൊന്നിച്ചു വന്നതായിരിക്കും. കുമാരന് സമാധാനപ്പെട്ടു. എന്തായാലും കനകം വരുമ്പോഴേക്കും വീട്ടിലെത്തണം. കുമാരൻ പോകാനെഴുന്നേറ്റു.
-എവിടേക്കാ ഓടുന്നത്?
-ഓടിയതോ, ആരാ ഓടിയത്?
-അല്ല ഇവിടെയിരുന്ന ആളു ചാടിപ്പിടച്ചെഴുന്നേറ്റ് എങ്ങോട്ടാണെന്ന്.
ഈ പെണ്ണിനോട് എന്തിനൊക്കെ സമാധാനം പയണം.
-ഇരുട്ടുന്നേനു മുന്നേ വീട്ടിൽ ചെല്ലണ്ടെ?
-ഇപ്പോ സമ്മല്ലെ, ഒന്പതു മണി ആയാലേ ഇരുട്ടാവൂ.
വീടിനകത്തു കയാൻ സമ്മതിക്കാതെ അവൾ ചെടികൾക്കിടയിൽ കങ്ങി.
-ദേ കണ്ടൊ, കഴിഞ്ഞ മാസം നമ്മളു കുഴിച്ചു വെച്ച ചെടി.
-ശവനാീപ്പൂ വാണൊ?
കുമാരന് ചോദിച്ചു. വെള്ളയും റോസും നിത്തിലുള്ള പൂക്കൾ ശവനാീപ്പൂക്കളല്ലെ, ശവക്കോട്ടയിൽ വളരുന്നത്.
-അയ്യോ അല്ലല്ല, ഇതിന്റെ പേര് ഇംപേഷ്യൻസ്
പൂക്കൾക്കൊക്കെ ആരാണിത്തരം മണ്ടൻ പേരുകളിടുന്നതെന്ന് കുമാരന് അത്ഭുതപ്പെട്ടു. മുല്ല ഋാസ ചെമ്പരത്തി എന്നൊക്കെയല്ലെ ചെടികളുടെ പേര്.
-മുല്ല എവിടെയാ? ഇവിടെ നിന്നിരുന്ന മുല്ല നീ എവിടെയാ മാറ്റി വെച്ചത്?
-ഇവിടെ മുല്ല വളരില്ലല്ലൊ, തണുപ്പല്ലെ?
കുമാരന് സൂക്ഷിച്ചു നോക്കി. ഈ പെണ്ണിനു നല്ല സുഖമില്ലെ? ഇത്രയും ചൂടുള്ളപ്പഴാണൊ തണുപ്പല്ലേന്നു പയുന്നത്.
മുല്ല പൂക്കുന്നത് മാർച്ചില്ലാണു. നല്ല ചൂടത്ത്. സന്ധ്യക്കു മുല്ലമൊട്ടുകൾ പതുക്കെ വിരിയാന് തുടങ്ങുമ്പോൾ നല്ല മണമായിരിക്കും. മുല്ലക്കു ചുവട്ടിൽ പാമ്പു വരുമെന്നു കരുതിയാണു കനകത്തിനെ മുല്ലപ്പൂ പീക്കാന് സന്ധ്യകഴിഞ്ഞാൽ സമ്മതിക്കാത്തത്. രാവിലെ പീക്കുമ്പോഴേക്കും വിടർന്നു പോകും, പാതി വിടർന്ന മൊട്ടിനാണു ഭം?ി എന്നൊക്കെ പഞ്ഞ് അമ്മയും മകളും ബഹളം കൂട്ടും.
-മുല്ലമൊട്ടു പീച്ച് ഫ്രിഡ്ജിലുവെച്ചാൽ വിടർന്നു പോവില്ലല്ലോ
-ന്ദാഹാ അപ്പോ കാസനോവക്ക് അതൊക്കെ അീയാം അല്ലെ?
-പാമ്പു വരാതെ സൂക്ഷിക്കണം.
കുമാരന് ഓർമ്മിപ്പിച്ചു.
-ഇവിടെ പാമ്പൊന്നും ഇല്ല.
ആ പ്രസ്താവന നടത്തിയിട്ട് പെണ്ണ് അടുത്ത ചോദ്യം ഇക്കി.
-ഈ പൂവിന്റെ പേരീയാമോ?
ഈ പെണ്ണെന്തിനാണു പൂവിന്റെ പേരു ചോദിക്കുന്നത്. നീല നിത്തിൽ ചെീയ പൂവുകൾ ചിരിച്ചു.
കനകത്തിന്റെ സാരിയിലെ പൂക്കൾ പോലെ. കനകം ഋീട്ടയർമെന്റ് പാർട്ടിക്കു വന്നപ്പോൾ ഉടുത്തിരുന്ന സാരി. ചെീയ നീലപ്പൂക്കളുള്ള കോട്ടൺ സാരി. അവളുടെ പിന്നാളിനു വാങ്ങിക്കൊടുത്തത്. ഹൊ, ഒരു ഋൂമാൻസുകാരി. അൻപത്തി അഞ്ചാം വയസ്സിൽ ഭർത്താവു സമ്മാനം കൊടുത്തൊരു സാരിയും ചുറ്റി വിലസുന്നു. നീലക്കല്ലുള്ള പൂവിന്റെ ആക്ര്^തിയിൽ കമ്മൽ. സുന്ദരിക്കോത!
-പൂവിന്റെ പേരു ചോദിച്ചപ്പോ ചിരിക്കുന്നതെന്തിനാ?
പെണ്ണു വിടാൻ ഭാവിച്ചിട്ടില്ല. കനകം ചിരിക്കുന്നത് ഇവളും കണ്ടു കാണും. കുമാരൻ തലതിരിച്ച് അവളെ നോക്കി.
അവൾ കെട്ടിപ്പിടിച്ച് കവിളിൽ കവിളുരസി ചെവിയിൽ പഞ്ഞു.
-ഫൊർഗെറ്റ് -മീ നോട്ട് അച്ഛാ... ഫൊർഗെറ്റ്-മീ നോട്ട്. പ്ലീസ് ഡോൺ ഡ് ഫൊർഗെറ്റ് മീ..
കവിളത്തു പറ്റിയ നനവിൽ തൊട്ട് കുമാരൻ ചോദിച്ചു.
-രഞ്ജിതക്കുട്ടി കരയുന്നതെന്തിനാ?
-ഓ അച്ഛൻ എന്റെ പേരോർത്തു, അച്ഛന് എന്നെ ഓർമ്മയുണ്ട്.
കൈകൊട്ടിച്ചിരിക്കുന്ന പെണ്ണിനെ മുൻപെവെടിവെച്ചാണു കണ്ടിട്ടുള്ളതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് കുമാരന് പിന്നേയും ചിരിച്ചു.

-നിർമ്മല